എ അബ്‌ദുസ്സലാം സുല്ലമി
``മലക്കുകളുടെ സഹായവും മറഞ്ഞ വഴിക്കാണെന്നാണല്ലോ മടവൂരികള്‍ സിദ്ധാന്തിക്കുന്നത്. മലക്കുകള്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും നമ്മെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാല്‍ തന്നെ ശിര്‍ക്ക് സംഭവിക്കുമെന്നാണ് സലാം സുല്ലമി പറയുന്നത്. എന്നാല്‍ മലക്കുകള്‍ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. ഹഫളത്ത് എന്ന ഒരു പ്രത്യേക വിഭാഗം മലക്കുകളെ മനുഷ്യരുടെ സുരക്ഷയ്‌ക്കായി അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്.'' (സുന്നിവോയ്‌സ് -2010 മെയ് 1-15, പേജ് 19)
മലക്കുകളെ നാം വിളിച്ച് സഹായം തേടുന്ന സന്ദര്‍ഭത്തില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും അവര്‍ നമ്മെ സഹായിക്കുമെന്ന് വിശ്വസിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണെന്നാണ് പറയുന്നത്. ചില ഉദാഹരണത്തിലൂടെ ഖുബൂരികള്‍ക്കും ജിന്ന്‌മുജാഹിദുകള്‍ക്കും ഇത് വ്യക്തമാക്കിത്തരാം.
1. മഴ ലഭിക്കാതെ മനുഷ്യരും ജീവികളും സസ്യങ്ങളും പ്രയാസപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ മലക്കുകളെ വിളിച്ച് സഹായം ചോദിച്ചാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും മലക്കുകള്‍ സഹായിക്കുമെന്ന് വല്ല യാഥാസ്ഥിതികനോ നവയാഥാസ്ഥിതികനോ പ്രതീക്ഷിച്ചാല്‍ തന്നെ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്ക് സംഭവിച്ചു. വിളിച്ച് സഹായം ചോദിച്ചാല്‍ അവന്റെ കര്‍മത്തിലും ശിര്‍ക്ക് സംഭവിച്ചു. മരണപ്പെട്ടവരെ വിളിച്ച് സഹായം ചോദിച്ചാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും നമ്മെ സഹായിക്കുമെന്ന് വല്ല യാഥാസ്ഥിതികനും പ്രതീക്ഷിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്ക് വന്നു. വിളിച്ച് സഹായം തേടിയാല്‍ കര്‍മത്തിലും ശിര്‍ക്ക് സംഭവിച്ചു. ഇതുകൊണ്ടാണ് ഈ സന്ദര്‍ഭത്തില്‍ മക്കാമുശ്‌രിക്കുകള്‍ വരെ മലക്കുകളെയും ജിന്നുകളെയും മരണപ്പെട്ടവരെയും വിളിച്ച് സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച് സഹായം തേടി തൗഹീദ് നിഷ്‌കളങ്കമാക്കി-അല്ലാഹുവിന്റെ അനുഗ്രഹമായ മഴയെ കരസ്ഥമാക്കിയിരുന്നത്.
2. സഹായം തേടിയാല്‍ മലക്ക് തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും സഹായിക്കുമെന്ന് വല്ല ഖുബൂരിയോ ജിന്ന്‌മുജാഹിദോ പ്രതീക്ഷിച്ചാല്‍ അവരുടെ വിശ്വാസങ്ങളില്‍ ശിര്‍ക്ക് സംഭവിച്ചു. വിളിച്ചു തേടിയാല്‍ കര്‍മത്തിലും ശിര്‍ക്ക് സംഭവിച്ചു. ഇതുപോലെ മരണപ്പെട്ടവരെയും.
3. ഒരു രോഗി തന്റെ രോഗശമനത്തിന് വേണ്ടി ഒരു ഡോക്‌ടറുടെ സഹായം ചോദിക്കുന്ന സന്ദര്‍ഭത്തില്‍ ഉണ്ടാകുന്ന അതേ വീക്ഷണത്തില്‍ തന്നെ വല്ല മലക്കിനെയും വല്ല യാഥാസ്ഥിതികനോ നവയാഥാസ്ഥിതികനോ വിളിച്ച് സഹായം ചോദിച്ചാല്‍ മലക്ക് തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും തന്നെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാല്‍ തന്നെ അവരില്‍ ശിര്‍ക്ക് സംഭവിച്ചു. സഹായം തേടിയാല്‍ കര്‍മത്തിലും ശിര്‍ക്ക് സംഭവിച്ചു. ഇതുപോലെ മരണപ്പെട്ടവരെയും അദൃശ്യനായവരെയും.
4. പട്ടിണിക്ക് അടിപ്പെട്ട ഒരു മനുഷ്യന്‍ തന്റെ പട്ടിണി ഇല്ലാതാക്കാന്‍ വേണ്ടി മുതലാളിയെയോ ഗവണ്‍മെന്റിനെയോ സമീപിച്ച് സഹായം ചോദിച്ചാല്‍ അത് ഇസ്‌ലാം പ്രബോധനം ചെയ്യുന്ന ഏകദൈവവിശ്വാസത്തിന് ഏതിരാകുന്നില്ല. എന്നാല്‍ ഈ വീക്ഷണത്തോടുകൂടി തന്നെ മലക്കിനെ വിളിച്ച് വല്ല യാഥാസ്ഥിതികനോ നവയാഥാസ്ഥിതികനോ സഹായം തേടിയാല്‍ തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും സഹായം ചെയ്യുമെന്ന് പ്രതീക്ഷിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്ക് സംഭവിച്ചു. ഈ പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ സഹായം തേടിയാല്‍ അവന്റെ കര്‍മത്തിലും ശിര്‍ക്ക് സംഭവിച്ചു.
5. ബനൂഇസ്‌റാഈല്‍ കാരനായ ഒരു വെള്ളപ്പാണ്ഡുകാരന്‍ തന്റെ വെള്ളപ്പാണ്ഡ് നീങ്ങി നല്ല നിറവും നല്ല തൊലിയും ലഭിക്കുവാനും തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ധനമായ ഒട്ടകങ്ങളെ ലഭിക്കുവാനും വേണ്ടി മലക്കിനോട് സഹായം ചോദിച്ചത് നബി(സ) വിവരിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം). ഈ സംഭവത്തെ തെളിവാക്കി വല്ല ഖുബൂരിയോ ജിന്ന്‌മുജാഹിദോ നല്ല നിറവും നല്ല തൊലിയും ലഭിക്കാന്‍ വേണ്ടിയും തന്റെ വെള്ളപ്പാണ്ഡ് നീങ്ങാന്‍ വേണ്ടിയും തനിക്ക് ഏറ്റവും ഇഷ്‌ടമായ ധനം ലഭിക്കുവാന്‍ വേണ്ടിയും മലക്കിനെ വിളിച്ച് തേടിയാല്‍ അവന്‍ മുശ്‌രിക്കും കാഫിറുമായി. മലക്ക് അവനെ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും സഹായിക്കുകയില്ല. അതുപോലെ മരണപ്പെട്ട മഹാന്‍മാരെ വിളിച്ച് സഹായം തേടിയാലും. കാരണം ബനൂ ഇസ്‌റാഈല്യരില്‍ പെട്ട ഈ മനുഷ്യന്‍ മലക്കിനെ വിളിച്ച് സഹായം തേടിയ സന്ദര്‍ഭത്തിലല്ല മലക്ക് വന്ന് ഇയാളെ സഹായിക്കാത്തത് ഇയാള്‍ അദൃശ്യവും അഭൗതികവുമായ നിലക്ക് ഇവിടെ സഹായം തേടുന്നുമില്ല. താന്‍ കേള്‍ക്കുകയും കാണുകയും ചെയ്‌ത മനുഷ്യരൂപത്തിലുള്ള-ദൃശ്യവും ഭൗതികവുമായ ലോകത്തേക്ക് അല്ലാഹു രൂപംമാറ്റി സൃഷ്‌ടിച്ച-മലക്കിനോടാണ് സഹായം തേടുന്നത്.
6. ബനൂ ഇസ്‌റഈല്യരില്‍ പെട്ട ഒരു കഷണ്ടിക്കാരന്‍ തന്റെ കഷണ്ടി നീങ്ങുവാനും തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ധനമായ പശുവിനെ ലഭിക്കുവാനും മലക്കിനോട് സഹായം തേടിയ സംഭവം നബി(സ) വിവരിക്കുകയുണ്ടായി. (ബുഖാരി, മുസ്‌ലിം) ഈ സംഭവത്തെ അടിസ്ഥാനമാക്കി വല്ല യാഥാസ്ഥിതികനോ വല്ല നവയാഥാസ്ഥിതികനോ തന്റെ കഷണ്ടി നീങ്ങി നല്ല മുടി ലഭിക്കാനും തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ധനം ലഭിക്കുവാനും വേണ്ടി മലക്കിനെ വിളിച്ച് സഹായം തേടിയാല്‍ ശിര്‍ക്ക് തന്നെ. സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ തന്നെ അവനില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കും. കാരണം ഈ കഷണ്ടിക്കാരന്‍ മലക്കിനെ വിളിച്ച് സഹായം തേടിയ സന്ദര്‍ഭത്തില്‍ മലക്ക് ഇറങ്ങിവന്ന് സഹായിക്കുന്നില്ല. കഷണ്ടിക്കാരന്‍ അദൃശ്യവും അഭൗതികവുമായ നിലക്ക് ഇവിടെ മലക്കിനോടു സഹായം തേടുന്നില്ല. താന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന, തന്റെ സംസാരത്തിന് തന്റെ ഭാഷയില്‍ തന്നെ മറുപടി പറയുന്ന ഭൗതികവും ദൃശ്യവുമായ ലോകത്തേക്ക് അല്ലാഹു രൂപം മാറ്റി സൃഷ്‌ടിച്ച മലക്കിനോടാണ് സഹായം ചോദിക്കുന്നത്.
7. ഒരു അന്ധനായ ബനൂഇസ്‌റാഈല്‍ കാരന്‍ തന്റെ അന്ധത ഇല്ലാതെയായി തനിക്ക് കാഴ്‌ച ലഭിക്കുവാനും തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ധനമായ ആടിനെ ലഭിക്കുവാനും മിലക്കിനോടു സഹായം തേടിയ സംഭവം നബി(സ) വിവരിക്കുന്നു (ബുഖാരി, മുസ്‌ലിം) ഈ സംഭവത്തെ അടിസ്ഥാനമാക്കി അന്ധന്‍മാര്‍ മലക്കിനെ വിളിച്ച് സഹായംതേടിയാല്‍ ഈ സഹായതേട്ടം ശിര്‍ക്കും കുഫ്‌റുമാണ്. ഈ സഹായതേട്ടം ശിര്‍ക്കല്ലെന്നും മലക്ക് സഹായിക്കുമെന്നും വിശ്വസിച്ചാല്‍ തന്നെ ജിന്ന്‌മുജാഹിദുകളുടെ വിശ്വാസത്തില്‍ ശിര്‍ക്ക് സംഭവിച്ചു.
8. മരുഭൂമിയില്‍ ഒറ്റപ്പെട്ട ഹാജറ(റ) തനിക്കും തന്റെ കുഞ്ഞിനും വേണ്ടി മലക്കിനോട് ദാഹജലം ആവശ്യപ്പെടുകയും മലക്ക് മുകളില്‍ വിവരിച്ച ബനൂ ഇസ്‌റാഈല്യരിലെ വെള്ളപ്പാണ്ഡുകാരനെയും കഷണ്ടിയെയും അന്ധനെയും സഹായിച്ചതുപോലെ ഹാജറ(റ)യെയും സഹായിച്ച സംഭവം നബി(അ) വിവരിക്കുന്നു (ബുഖാരി) ഈ സംഭവത്തെ അടിസ്ഥാനമാക്കി ഇത്തരം സന്ദര്‍ഭത്തില്‍ ദാഹജലത്തിന് വേണ്ടി മലക്കിനെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കല്ലെന്നും പ്രാര്‍ഥനയല്ലെന്നും മലക്ക് സഹായിക്കുമെന്നും വല്ല നവയാഥാസ്ഥിതികനും വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്ക് വന്നു. കാരണം ഹാജറ(റ) മലക്കിനെ വിളിച്ച് സഹായം തേടിയപ്പോള്‍ മലക്ക് ഇറങ്ങി വന്നു ഇവിടെ സഹായിക്കുന്നില്ല. അല്ലാഹുവിനെ മാത്രമാണ് അദൃശ്യവും അഭൗതികവുമായ നിലക്കു ആ മഹതി വിളിച്ച് തേടുന്നത്.
എന്നാല്‍ മലക്കുകള്‍ നമ്മെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് (സുന്നിവോയ്‌സ്) മലക്കുകളെ വിളിച്ച് സഹായം ചോദിച്ചാല്‍ അവര്‍ സഹായിക്കുമെന്ന് ഖുര്‍ആനില്‍ പ്രസ്‌താവിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഖുബൂരികളും ജിന്ന്‌മുജാഹിദുകളും ഉദ്ധരിക്കേണ്ടത്. നമ്മുടെ തര്‍ക്ക വിഷയം ഇതാണ്. മലക്കുകള്‍ മാത്രമല്ല, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റുകളും സമുദ്രങ്ങളും വേട്ടപ്പട്ടികളും കന്നുകാലികളും തേനീച്ചകളും കുതിരയും മറ്റും നമ്മെ സഹായിച്ച് കൊണ്ടിരുക്കുന്നുണ്ടെന്നും ഖുര്‍ആന്‍ പറയുന്നു. ഇതുകൊണ്ട് അദൃശ്യവും അഭൗതികവുമായ നിലക്ക് ഇവയെ എല്ലാം വിളിച്ച് സഹായം തേടല്‍ ശിര്‍ക്കല്ലെന്ന് സ്ഥിതരപ്പെടുകയില്ല. `ഹഫളത്ത് എന്ന ഒരു പ്രത്യേക വിഭാഗം മലക്കുകളെ മനുഷ്യരുടെ സുരക്ഷക്കായി അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട് (സുന്നിവോയ്‌സ്, 2010 മെയ് 1-15, പേജ് 19).
മലക്കുകളെ വിളിച്ചു തേടിയാല്‍ മനുഷ്യരെ സഹായിക്കുവാന്‍ വേണ്ടി ഒരൊറ്റ മലക്കിനെയും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടില്ല. അതുപോലെ നാം ഉദ്ദേശിക്കുമ്പോള്‍ മലക്കുകള്‍ക്ക് നമ്മെ സഹായിക്കുവാന്‍ സാധ്യമല്ല. എന്റെ പിതാവിന്റെയും മകന്റെയും ഓപ്പറേഷന് എട്ടു ലക്ഷം രൂപ കടമായിട്ടുണ്ട്. അതിനാല്‍ എന്നെ സഹായിക്കണമെന്ന് ഒരു അറബിയോട് സഹായം ആവശ്യപ്പെട്ടാല്‍ അറബി ഉദ്ദേശിക്കുമ്പോള്‍ സഹായിക്കുവാന്‍ സാധിക്കുന്നതുപോലെ മലക്കിനോടും ജിന്നുകളോടും സഹായം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ഉദ്ദേശിച്ചാലും സഹായിക്കുവാന്‍ സാധ്യമല്ല.