ജിന്നും ഇന്സും (കവിത)

അലി കണ്ണോത്ത്, കുറ്റ്യാടി

"കേട്ടില്ലേ നാട്ടാരെ, വീട്ടിനുള്ളിലെ
കട്ടിലില്‍ നിന്നൊരു പെണ്ണിനെ
കേമാനൊരു ജിന്ന് കണ്ടുമോഹിച്ച്
കാമുകിയാക്കിയതെങ്ങനെ?

കൊട്ടിയടച്ചില്ല വാതില്‍ പൂട്ടിട്ട്
കിട്ടിയവസരമങ്ങനെ
കോമളവല്ലി ഖദീജയു മൊത്ത്
മേളിക്കാന്‍ സാധിച്ചതെങ്ങനെ?

പെട്ടെന്നൊരുദിനം കേട്ടൊരലമുറ
പെണ്ണ് ഖദീജക്ക് തെറ്റി മാസമുറ
ഒട്ടന്നുമല്ലന്ച് മാസമുമ്പത്തുറ
ഒന്നിച്ചു ഞെട്ടി അതുമുതല്‍ അത്തറ
വാട്ടിങ്കല്‍ പേരുദോഷം- അണപൊട്ടി
നാട്ടിലാകെ രോഷം.

വേഷപ്രച്ഛന്നനായി വന്ന ജിന്നിന്‍
വിശേഷം ഖദീജ വിളമ്പുന്നു
വേഴ്ച നടത്തിടും ഇന്സും ജിന്നുമീ
വാഴ്ചയും സംഭവ്യമാകുന്നു.

വാശിപിടിച്ചവള്‍ വാദം നടത്തുന്നു
വാദം കേട്ടാളുകള്‍ ഞെട്ടിത്തെറിക്കുന്നു
വിശദീകരിച്ചു വിഷയം പരത്തുന്നു
വന്നോളൂ വഅളുണ്ട് സീഡിയെടുക്കുന്നു

ശ്രദ്ധിച്ചു കേള്‍ക്കുന്നു ഭാഷണം
ചില സിദ്ധികള്‍ ജിന്നുകളാര്ജിക്കും
ശത്രു സംഹാരം മുതല്‍ പലപല -
സൂത്രങ്ങളും ജിന്നു കാണിക്കും!

ഉദ്ധരിക്കുന്നു ഇബാറത്തൊട്ടേറെ
ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിക്കും.
ഊക്കന്മാരാണവരെങ്കിലും മേശ
നീക്കിടുമ്പോളന്ത്യം പ്രാപിക്കും
..............

എന്തുന്ടെന്നോര്‍ക്കണം നമ്മള്‍ ജിന്നിനെ
ബന്ധുവായി തന്നെ ഗണിക്കണം
എങ്കില്‍ അലട്ടുകളില്ലല്ലോ മന
സ്സംഘര്‍ഷവുമില്ലെന്നോര്‍ക്കണം.

തന്ത്രങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍
മന്ത്രം ചിലത് ജപിക്കണം
തീയാല്‍ പടക്കപ്പെട്ടോരവര്‍ ഗുണം
ചെയ്യും നമുക്കെന്നുമോര്‍ക്കണം

അന്തം വിട്ടാളുകള്‍ ചൊല്ലി പ്രഭാഷണം
അത്യന്തം ആപല്‍ക്കരം നിര്‍ത്തിവെക്കണം
ചിന്താ നശിച്ചത് കൊണ്ടായിരിക്കണം
ചില്ലറയാളുകള്‍ ഓതി തുടരണം.

ജിന്നിന്റെ കുട്ടികളെ - പുലര്ത്തുവിന്‍
പുന്നാര ഇന്സുകളെ, "
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews