ഹദീസ് നിഷേധികള്‍ ആരൊക്കെ?

ഷാജി മുഹമ്മദ്‌

സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഏതെങ്കിലും ഒരു ഹദീസിനെ ന്യായമായ കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാള്‍ വിമര്‍ശിക്കുന്നത് ഹദീസ് നിഷേധമാണെങ്കില്‍ താഴെ പറയുന്ന മുഴുവന്‍ പണ്ഡിതന്മാരും ഹദീസ് നിഷേധികളത്രേ!!!


1. സ്വഹീഹുല്‍ ബുഖാരി 6720 : സുലൈമാന്‍ നബി (അ) ഒറ്റ രാത്രി കൊണ്ട് 99 ഭാര്യമാരെ സമീപിച്ചു എന്ന് പറയുന്ന ഈ ഹദീസിനെ ബുഖാരിയുടെ ശൈഖായ അബൂ മൂസല്‍ മദനിയും , ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം കര്‍മാനിയും വളരെയധികം ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫതഹുല്‍ ബാരി -15:203)

2. സ്വഹീഹുല്‍ ബുഖാരി 6778 : മദ്യപാനിയെ വധിക്കണമെന്ന് പറയുന്ന ഈ ഹദീസിനെ സ്വഹാബത്തിന്‍റെ മുഴുവന്‍ ഇജ്മാഇനു എതിരാണെന്ന് പറഞ്ഞു ഇമാം തുര്‍മുദിയും , ഇമാം നവവിയും വിമര്‍ശിക്കുന്നു .

3. സ്വഹീഹുല്‍ ബുഖാരി 6823 : അബൂബക്കര്‍ ബര്‍സഞ്ചി മുതഫഖുന്‍ അലൈഹിയായ ഈ ഹദീസിനെ വിമര്‍ശിക്കുന്നു . അമ്രിബിനു ഹാസി എന്ന റാവി ഊഹിച്ചു പറഞ്ഞതാണെന്നും , ഈ ഹദീസ് സ്വീകരിക്കല്‍ നിഷിദ്ധമാണെന്നും അദ്ദേഹം പറയുന്നു .(ഫതഹുല്‍ ബാരി 15:416)

4. സ്വഹീഹുല്‍ ബുഖാരി 4672: ഖാദി അബൂബക്കര്‍ , ഇമാം ദാവധി , ഇമാം ഹര്‍മൈനി തുടങ്ങി മഹാന്മാരില്‍ ഒരു സംഘമാളുകള്‍ വരെ ഈ ഹദീസിനെ ഭാഷക്കും ഖുര്‍ആനിനും എതിരാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി -10:284)

5. സ്വഹീഹുല്‍ ബുഖാരി 7616: ഇമാം ബുഖാരിക്ക് ആദ്യം ശര്‍ഹ് എഴുതിയ ഇബ്നുല്‍ ബത്വല്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു .(ഫതഹുല്‍ ബാരി -17:287)

6. സ്വഹീഹുല്‍ ബുഖാരി 3989: തുര്‍മുദി, ഇബ്നുല്‍ ജൌസി , ഇബ്നുല്‍ ഖയ്യിം തുടങ്ങിയവര്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി - 9:233)

7. സ്വഹീഹുല്‍ ബുഖാരി 4548: ഇമാം റാസി (റ)യും , ഇമാം സമഖ്ഷരിയും ഈ ഹദീസിനെ നഖശിതാന്തം എതിര്‍ക്കുന്നു .(ഫതഹുല്‍ ബാരി -10:99)

8. സ്വഹീഹുല്‍ ബുഖാരി 3729: പ്രസിദ്ധ പണ്ഡിതന്‍ ഷെരീഫുല്‍ മുഹ്തധി ഈ ഹദീസ് മൌലുഅ' ആണെന്ന് വരെ പറയുന്നു .(ഫതഹുല്‍ ബാരി -8:686)

9. സ്വഹീഹുല്‍ ബുഖാരി 3680: ഇബ്നു ഖുതൈബും , ഇമാം ഹത്വബിയും റാവികള്‍ക്ക് പറ്റിയ കുഴപ്പമാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി -8:621)

10. സ്വഹീഹുല്‍ ബുഖാരി 4251: ഇമാം ബൈഹകി (റ) പറയുന്നു : ഈ ഹദീസ് നബി (സ) പറഞ്ഞതല്ല . റാവികളില്‍ ആരോ കൂട്ടിചെര്തതാണെന്ന് .(ഫതഹുല്‍ ബാരി -9:543)

11.സ്വഹീഹുല്‍ ബുഖാരി 3849: ഇബ്നു അബ്ദില്‍ ബറും , ഹുമൈധിയും ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .

12. സ്വഹീഹുല്‍ ബുഖാരി 2512: ഭൂരിപക്ഷം പണ്ഡിതന്മാരും ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനു എതിരാണെന്ന് പറഞ്ഞു ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫത്ഹുല്‍ബാരി - 6:634)

13. സ്വഹീഹുല്‍ ബുഖാരി 150: ഖുര്‍ആനിനു എതിരാണെന്ന് പറഞ്ഞു ഇമാം മാലിക് ദുര്‍ബ്ബലപ്പെടുത്തുന്നു .

14.സ്വഹീഹുല്‍ ബുഖാരി 292: ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ ഖുര്‍ആനിനെതിരാണെന്ന് പറഞ്ഞു ദുര്‍ബലപ്പെടുത്തുന്നു . (ഫതഹുല്‍ ബാരി - 2:66)

15.സ്വഹീഹുല്‍ ബുഖാരി 1855: ഇമാം മാലിക് ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഖുര്‍ആനിനെതിരാണെന്നു പറഞ്ഞു ദുര്‍ബലപ്പെ ടുത്തുന്നു .(ഫതഹുല്‍ ബാരി -5:511)

16. സ്വഹീഹുല്‍ ബുഖാരി 3305: ഇബ്നു ഖുതൈബും അസ്ഖലാനിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -2:112)

17. സ്വഹീഹുല്‍ ബുഖാരി 3366: ഇബ്നുല്‍ ജൌസി ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .

18. സ്വഹീഹുല്‍ ബുഖാരി 3655: ഇബ്നു അബ്ദില്‍ ബര്ര്‍ , ഇമാം മാലിക് , ഇബ്നു കുസൈമ , യാഹ്യാല്‍ ഖതാനി തുടങ്ങിയവര്‍ ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു . ഈ ഹദീസിന്‍റെ സനദ് ശരിയാണെങ്കിലും, ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു .

19.സ്വഹീഹുല്‍ ബുഖാരി 4560: ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു (ഫതഹുല്‍ ബാരി -10:114)

20.സ്വഹീഹുല്‍ ബുഖാരി 1959: ഇമാം ഖുര്‍ത്തുബിയും ഇമാം ഖാളിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -5:711)

ഇവിടെ അവസാനിക്കുന്നില്ല, ഇനിയും 40 ഓളം ഹദീസുകള്‍ ബുഖാരിയില്‍ വന്ന നമ്പരും, വിമര്‍ശിച്ച പണ്ഡിതന്മാരുടെ പേരും, ഫതഹുല്‍ ബാരി നമ്പറും സഹിതം സലാം സുല്ലമി "എനിക്ക് പറയാനുള്ളത്" എന്ന സീടിയില്‍ വിശദമായി പറയുന്നു. എന്നാല്‍ ഇതിനു മറുപടി സീഡി ഇറക്കിയ അനസ് മുസ്ലിയാരാകട്ടെ ഈ പറയപ്പെട്ട പണ്ഡിതന്മാരെപ്പറ്റി ഒന്നും മിണ്ടുന്നത് നമുക്ക് കാണുവാന്‍ സാധികുന്നില്ല. അതുകൊണ്ട് അണികളോട് ഞങ്ങള്‍ ന്യായമായും ചോദിക്കുന്നു. ഈ പറയപ്പെട്ട പണ്ടിതന്മാരൊക്കെ ഹദീസ് നിഷേധികളുടെ പട്ടികയില്‍ വരുമോ?

ഇല്ലെങ്കില്‍ എന്ത് കൊണ്ട്???
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews