ആ വചനങ്ങള്‍ മക്കാമുശ്‌രിക്കുകള്‍ക്ക്‌ മാത്രം ബാധകമായതാണോ?

പി കെ മൊയ്‌തീന്‍ സുല്ലമി

അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ പാടില്ലെന്ന ഖുര്‍ആന്‍ വചനങ്ങള്‍ മക്കാ മുശ്‌രിക്കുകള്‍ക്കു മാത്രമേ ബാധകമാവൂ എന്ന വിദണ്ഡ വാദമുയര്‍ത്തി യാഥാസ്ഥിതിക പുരോഹതിന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്‌. അങ്ങനെയെങ്കില്‍ അല്ലാഹുവല്ലാത്ത ശക്തികളെ വിളിച്ചുതേടിയിരുന്ന മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്കിന്‌ പുറമെ വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവയൊക്കെ നിര്‍ബാധം നിര്‍വഹിച്ചിരുന്നു. മേല്‍പറഞ്ഞ ഏതെങ്കിലും ഒരു തിന്മയെ വിശുദ്ധ ഖുര്‍ആന്‍ നിഷിദ്ധമാക്കുന്ന പക്ഷം അത്‌ മക്കാമുശ്‌രിക്കുകളക്കുറിച്ചാണെന്ന്‌ വ്യാഖ്യാനിച്ച്‌ നമുക്ക്‌ വ്യഭിചരിക്കാം, മദ്യപിക്കാം, കൊള്ളയും കൊലപാതകവും നടത്താം എന്നൊക്കെ വാദിക്കാമോ? എന്നതിന്‌ ഈ പുരോഹിതന്മാര്‍ മറുപടി പറയണം.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്‌ മക്കാ മുശ്‌രിക്കുകളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടല്ല, ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഉദ്ദേശിച്ചുകൊണ്ടാണ്‌. അല്ലാഹു പറയുന്നു: ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കാന്‍ വേണ്ടിയത്രെ അത്‌.'' (അല്‍ബഖറ 21). വിശുദ്ധഖുര്‍ആന്‍ ലോകര്‍ക്ക്‌ മുഴുവനുമായി ഇറക്കിയ ഗ്രന്ഥമാണെന്നും അല്ലാഹുവെ മാത്രമേ ആരാധിക്കാവൂ എന്നും ഈ വചനം വ്യക്തമാക്കുന്നു.

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-3

അബ്ദുസ്സലാം സുല്ലമി 

ആധുനിക ഹദീസ്‌ പണ്ഡിതനായ ശൈഖ്‌ അല്‍ബാനി ഉയര്‍ത്തിപ്പിടിക്കുന്ന ചില തെറ്റായ ആധാരങ്ങളെ അടിസ്ഥാനമാക്കി ഹദീസ്‌ സ്വഹീഹും ദഈഫും വേര്‍തിരിക്കുന്നത്‌ മുഖേന വന്നുചേരുന്ന ചില വിഷയങ്ങളിലുള്ള വൈരുധ്യങ്ങളാണ്‌ കഴിഞ്ഞ രണ്ട്‌ ലക്കങ്ങളിലായി ചൂണ്ടിക്കാട്ടിയത്‌. ഇനിയും മറ്റു ചില ഉദാഹരണങ്ങള്‍ കൂടി കാണുക. ഇദ്ദേഹം ഉന്നയിക്കുന്ന തത്വങ്ങളെ അടിസ്ഥാനമാക്കുന്നത്‌ മുഖേന ഏതെല്ലാം ദുര്‍ബലമായ ഹദീസുകളെ നാം അംഗീകരിക്കേണ്ടിവരുമെന്ന്‌ സത്യസന്ധമായി ചിന്തിക്കുന്ന ഏത്‌ വ്യക്തിക്കും ബോധ്യം വരുന്നതാണ്‌. താഴെ പറയുന്ന ചില വിഷയങ്ങളില്‍ അല്‍ബാനി തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍കൂടി ശ്രദ്ധിക്കുക.

ലോകമറിയാത്ത പുരോഹിതന്മാര്‍

കെ വി ഒ അബ്ദുറഹ്മാന്‍, പറവണ്ണ

2012 ഫെബ്രു. 20 ലെ ചന്ദ്രിക പത്രത്തില്‍ പിണങ്ങോട് അബൂബക്കര്‍ എഴുതിയ 'സത്യസാക്ഷിത്വം മധ്യമ സമുദായത്തിന്റെ ദൗത്യം' എന്ന ലേഖനത്തില്‍ സലഫി പ്രസ്ഥാനത്തെപറ്റി ഗുരുതരമായ ചില ആരോപണങ്ങള്‍ തൊടുത്തുവിട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി വിശദീകരിക്കലാണ് ഈ പ്രതികരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ലേഖകന്‍ എഴുതുന്നു 'ലോകത്ത് 170 കോടി മുസ്‌ലിംകള്‍ ഉണ്ടെന്നും അതില്‍ കര്‍മപരമായി (ഫിഖഹ്)4 സരണികളും വിശ്വാസപരമായി (അഖീദ) 2 സരണിയുമാണത്രെ' ഇത് ശരിയല്ല 4 സരണി എന്ന് ലേഖകന്‍ വിശേഷിപ്പിച്ച 4 മദ്ഹബ് അനുയായികളുടെ എണ്ണം ഏതാണ്ട് 50 കോടിയോളം വരും. പിന്നെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് വ്യതിചലിച്ച ഖാദിയാനികള്‍ 20 കോടിയും പിന്നെ അതിനും പുറമെ ശിയാക്കളും അതിലെ അവാന്തരവിഭാഗങ്ങളും സലഫികളുമടക്കം 100 കോടിയോളം വരും.

ലേഖകന്‍ തുടരുന്നു :'രാഷ്ട്രീയാധികാരം പിടിക്കാനും ഇസ്‌ലാമിനെ ഇല്ലാതാക്കാനും ബ്രിട്ടീഷുകാരും ജൂതരും രൂപകല്‍പന ചെയ്ത 'വഹാബിസം, ഇഖ്‌വാനിസം, മണോണിസം തുടങ്ങിയവയുടെയെല്ലാം' ആശയങ്ങള്‍ കേരളത്തിലും പ്രചരിപ്പിക്കപ്പെട്ടു' ഇതില്‍ ഇഖ്‌വാനിസത്തെപ്പറ്റി എഴുതിയതിന് അതിന്റെ വക്താക്കള്‍ മറുപടി പറഞ്ഞുകൊള്ളട്ടെ.
മണോണിസം എന്താണാവോ? മോഡേണിസമാണെങ്കില്‍ നല്ലതു തന്നെ. കൂട്ടത്തില്‍ വഹാബിസം എന്നെഴുതിയത് വായിച്ചപ്പോള്‍, 'അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കുമെന്ന പഴമൊഴിയാണ് ഓര്‍മ വന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ ആവുംവിധം പരിശ്രമിച്ചത് നവോത്ഥാന നായകന്മാരായ മൗലാനാ അബുല്‍കലാം ആസാദ്, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി, അല്ലാമ ഇഖ്ബാല്‍ എന്നീ മഹാന്മാരും കേരളത്തില്‍ അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തുമൗലവി, വക്കം മൗലവി, കെ എം സീതിസാഹിബ് മുതലായ നേതാക്കളുമായിരുന്നു. യഥാര്‍ഥത്തില്‍ ലേഖകന്‍ എണ്ണേണ്ടിയിരുന്നത് 'മോഡേണിസ്റ്റുകളെയും ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് വ്യതിചലിച്ച ഖാദിയാനികളെയുമായിരുന്നു. ഇപ്പോള്‍ ഖാദിയാനികളുടെ ഈറ്റില്ലം അഥവാ ലോകകേന്ദ്രം ലണ്ടനുമാണ്. ഖാദിയാനിസത്തെ നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്നതു തന്നെ ബ്രിട്ടീഷുകാരും.

ജിന്ന്‌ പിശാചുക്കള്‍ അദൃശ്യമറിയുമോ?

പി കെ മൊയ്‌തീന്‍ സുല്ലമി

ഒരു നൂറ്റാണ്ടിനോടടുത്ത കാലമായി മുജാഹിദ്‌ പ്രസ്ഥാനം ഇവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്‌. ഇക്കാലമത്രയും മുജാഹിദുകള്‍ പ്രബോധനം ചെയ്‌തത്‌ `അദൃശ്യജ്ഞാനം' അല്ലാഹുവിന്റെ വിശേഷ ഗുണങ്ങളില്‍ (സ്വിഫത്ത്‌) പെട്ടതാണെന്നും അവനല്ലാതെ ഒരു ശക്തിയും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ലെന്നും, അവന്‍ അറിയിച്ചുകൊടുക്കുകയാണെങ്കില്‍ പോലും അവന്‍ ആഗ്രഹിക്കുന്ന പ്രവാചകന്മാര്‍ക്ക്‌ മാത്രമേ അറിയിച്ചുകൊടുക്കൂ എന്നുമാണ്‌. എന്നാല്‍ കുറച്ചുകാലമായി ഈ സത്യപ്രസ്ഥാനത്തെ തകര്‍ക്കാന്‍ `വന്‍ചിതല്‍' പോലെ ഉള്ളില്‍ നിന്ന്‌ ഒരു ശ്രമം നടന്നുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം മുവഹ്‌ഹിദുകള്‍ക്ക്‌ സഹിക്കനോ പൊറുക്കാനോ കഴിയുന്ന കാര്യമല്ല. ഇതൊക്കെ എഴുതുമ്പോഴും പറയുമ്പോഴും ആവര്‍ത്തിക്കുന്ന ഒരു പല്ലവി ഇതാണ്‌: ``ഒരിക്കല്‍ തിരുത്തിയ കാര്യങ്ങള്‍ എന്തിനാണ്‌ വീണ്ടും ആവര്‍ത്തിക്കുന്നത്‌?''

എങ്കില്‍ ഒന്നു ചോദിച്ചുകൊള്ളട്ടെ: ഇതൊക്കെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ തിരുത്തിയെങ്കില്‍ പിന്നെയെന്തിനാണ്‌ 2011 ജൂണ്‍ 21ന്‌ ചൊവ്വാഴ്‌ച ജിന്നു ഗ്രൂപ്പും മറു ഗ്രൂപ്പും പുളിക്കല്‍ അറബിക്കോളെജില്‍ ചര്‍ച്ച നടത്തിയതും യോജിപ്പിലെത്തിയതും. മാസങ്ങള്‍ക്ക്‌ മുമ്പ്‌ പുളിക്കലും മറ്റും ശൈത്വാനെ അടിച്ചിറക്കല്‍ നടത്തിയത്‌ എന്തിനാണ്‌? മാസങ്ങളോളമായി സംഘടനാ നേതാക്കള്‍ പല കേന്ദ്രങ്ങളിലും നിങ്ങള്‍ക്കെതിരില്‍ വിശദീകരണം സംഘടിപ്പിച്ചത്‌ എന്തിനുവേണ്ടിയാണ്‌? ആദ്യം അവര്‍ കണ്ണുചിമ്മിയെങ്കിലും ശല്യം സഹിക്കാന്‍ കഴിയാഞ്ഞിട്ടാണല്ലോ നിങ്ങള്‍ക്കെതിരില്‍ അവര്‍ പരസ്യമായി രംഗത്തുവന്നത്‌?!

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-2

എ അബ്‌ദുസ്സലാം സുല്ലമി

ശൈഖ്‌ അല്‍ബാനി ഹദീസുകള്‍ സ്ഥിരപ്പെടുത്തുന്നതിനും ദുര്‍ബലമായിക്കാണുന്നതിനും ആധാരമാക്കുന്ന ചില മാനദണ്ഡങ്ങളും അവയിലൂടെ വന്നുചേരുന്ന ചില അബദ്ധങ്ങളും കഴിഞ്ഞ ലക്കത്തില്‍ ചൂണ്ടിക്കാണിച്ചുവല്ലോ. ഇനി മറ്റു ചില വിഷയങ്ങള്‍ കൂടി വിവരിക്കാം.

താടിവളര്‍ത്തല്‍ : വിശ്വാസി സമൂഹത്തെ ഭയപ്പെടുത്തരുത്

എം ഖാലിദ്, നിലമ്പൂര്‍

പാലിച്ചാല്‍ പുണ്യമുള്ള, പാലിച്ചില്ലെങ്കിലും പരലോകത്ത് ശിക്ഷയൊന്നുമില്ലാത്ത സുന്നത്തായ കാര്യങ്ങളെ ഫറളാക്കുക, അതേപോലെ വര്‍ജിക്കുകയാണുത്തമം എന്ന് മാത്രം കണക്കാക്കപ്പെട്ടിട്ടുള്ളവയെ 'ഹറാം' എന്ന ഗണത്തില്‍ പെടുത്തുക ഒക്കെ, സ്രഷ്ടാവായ ദൈവം മനുഷ്യന് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. അത് അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ കൈകടത്തലുമാണ്. വന്‍ കുറ്റമാണിത്. നാവിന്‍തുമ്പത്ത് വരുന്നതിനനുസൃതം ഹറാമും ഹലാലുമാക്കരുത്. 'നിനക്ക് അല്ലാഹു ഹലാലാക്കിയതെന്തിന് നീ ഹറാമാക്കുന്നു' തുടങ്ങിയ താക്കീതുകള്‍ തന്നെ ഖുര്‍ആനിലുണ്ട്.(116:16; 66:1)

പ്രസ്തുത കാര്യം ഗൗരവത്തിലെടുക്കാതെ ഒരു വിഷയത്തില്‍ 'ഫത്‌വ' പുറപ്പെടുവിക്കുന്നവര്‍, ദൈവത്തിന്റെ മേല്‍ കളവ് കെട്ടി പറയുക എന്ന വന്‍ പാപമാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, താടിവളര്‍ത്തല്‍ മതത്തില്‍ നിര്‍ബന്ധവും വടിച്ചുകളയല്‍ ഹറാമാണെന്ന് സമര്‍ഥിക്കുന്ന ചില പണ്ഡിതന്മാര്‍ ഈ അടുത്ത കാലത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരുടെ മുന്‍കാല ഗുരുനാഥന്മാരില്‍ 'ക്ലീന്‍ ഫെയ്‌സ്' ചെയ്യുന്നവരുണ്ടായിരുന്നു; ഇവരുടെ തന്നെ ഉലമാ സംഘടന താടിവളര്‍ത്തല്‍ ഐഛികമായ കാര്യമാണെന്നേ ഇന്നും പറയുന്നുള്ളൂ. ആ അഭിപ്രായാന്തരങ്ങളിലേക്കൊന്നും ഇപ്പോള്‍ ചികയുന്നില്ല.

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും

എ അബ്‌ദുസ്സലാം സുല്ലമി

ശൈഖ്‌ അല്‍ബാനിയുടെ അഹാദീസു സ്വഹീഹാ എന്ന ആറ്‌ വാള്യങ്ങളുള്ള ഗ്രന്ഥം ഞാന്‍ വായിക്കുകയുണ്ടായി. ഞാന്‍ വായിച്ച ഗ്രന്ഥത്തിലെ അവസാനത്തെ ഹദീസിന്റെ നമ്പര്‍ 2800 ആണ്‌. ഇത്‌ സൂക്ഷ്‌മമായി വായിച്ചപ്പോള്‍ എനിക്ക്‌ ബോധ്യമായ കാര്യം അല്‍ബാനി ഒരു ഹദീസ്‌ സ്വഹീഹാണെന്ന്‌ പറയുന്നതുകൊണ്ടു മാത്രം അത്‌ സ്വഹീഹായിക്കൊള്ളണമെന്നില്ല എന്നാണ്‌. അതിനുള്ള കാരണം അദ്ദേഹം അടിസ്ഥാനമാക്കിയിട്ടുള്ളത്‌ പൊതു അംഗീകാരമില്ലാത്തതും ഇസ്‌ലാഹീ പ്രസ്ഥാനം സൂക്ഷ്‌മമായ അപഗ്രഥനത്തിനു ശേഷം തള്ളിക്കളഞ്ഞതുമായ ചില തത്വങ്ങളെയാണ്‌. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം തന്റെ പല ഗ്രന്ഥങ്ങളിലും ചില ഹദീസുകളെ സ്വഹീഹും ദ്വഈഫുമായി വേര്‍തിരിക്കുന്നത്‌. അവ വിവരിക്കാം:

ധനസമ്പാദന മാര്‍ഗമായി മാറിയ മതങ്ങള്‍

മുഹമ്മദ് സി, വണ്ടൂര്‍

മതത്തിന്റെ മേല്‍വിലാസവും ആത്മീയതയുടെ പരിവേഷവുമുണ്ടെങ്കില്‍ ചുളുവില്‍ സമ്പാദ്യം വാരിക്കൂട്ടാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു മതങ്ങള്‍. ഉന്നതര്‍പോലും അവരുടെ മുന്നില്‍ ആദരവോടെ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണാം. രാഷ്ട്രീയക്കാരും മറ്റും അവരില്‍നിന്ന് ഏതെങ്കിലും രീതിയില്‍ പങ്കുപറ്റും. മാധ്യമങ്ങള്‍ പ്രചാരണം നല്‍കുകയും ചെയ്യും. മെച്ചപ്പെട്ട ജീവിത സൗകര്യം നേടാന്‍ ആത്മീയ കേന്ദ്രങ്ങളിലെത്തുന്നവര്‍ നമ്മുടെ നാട്ടില്‍ പെരുകി വരുന്നു. ഭക്തിതോന്നുന്ന കൃത്രിമാവേശമണിയാനും ദൈവത്തേയും മൂല്യങ്ങളേയും ചൂഷണം ചെയ്യാനും മനസ്സാക്ഷിക്കുത്ത് ഇല്ലാത്തവര്‍ക്ക് എന്തുമാകാം. മനുഷ്യന്റെ ഏറ്റവും വലിയ അറിവ് അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കുകയും അതില്‍നിന്ന് കാര്യങ്ങളെ തിരിച്ചറിയുകയും ചിന്തിക്കുകയും പാഠം ഒരു അനുഭവമായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനാണ് എല്ലാവരും ബുദ്ധിയുള്ള മനുഷ്യര്‍ എന്ന് നിര്‍വചിക്കുന്നത്.

വ്യാജമുടി ചൂഷകര്‍ ഒറ്റപ്പെടുമ്പോള്‍

അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

പ്രവാചക തിരുമേനിയുടേതെന്ന വ്യാജേന രണ്ട്‌ തവണയായി ചില മുടികള്‍ കാന്തപുരം ഇവിടെ കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊണ്ടുവന്ന മുടി സമുദായത്തില്‍ ക്ലച്ച്‌ പിടിക്കില്ലെന്ന്‌ കണ്ടപ്പോള്‍ രണ്ടാംമുടി കഴിഞ്ഞ ജനുവരിയിലാണ്‌ കൊണ്ടുവന്നത്‌. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മുടികള്‍ സമുദായം ഇതിനകം നിരാകരിച്ച്‌ കഴിഞ്ഞു. കഴിഞ്ഞ ആറുമാസക്കാലത്തെ തുറന്ന ചര്‍ച്ചയിലൂടെ മുടിയുടെ യാഥാര്‍ഥ്യം സാധാരണക്കാര്‍പോലും തിരിച്ചറിഞ്ഞു.....

`മുഖം കെടുത്ത'ലും ആ `അത്തുംപിത്തും' ഇന്നും കാന്തപുരത്തെ നിരന്തരം വേട്ടയാടുന്നു. മുടിയുടെ സനദ്‌ (കൈമാറ്റ ശൃംഖല) സംബന്ധിച്ച്‌ അവര്‍ പറഞ്ഞ വൈരുധ്യങ്ങള്‍ കൊച്ചുകുട്ടികള്‍പോലും മനപ്പാഠമാക്കി ഉരുവിട്ടുകൊണ്ടിരിക്കുന്നു.

``മുടി നമുക്ക്‌ കൈമാറിയ ശൈഖ്‌ അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണ്‌ ഈ മുടി വന്നെത്തിയത്‌. ആ പരമ്പര (സനദ്‌) നിങ്ങള്‍ ഇവിടെ വായിച്ചുകേട്ടു'' -മര്‍കസ്‌ സമ്മേളനത്തില്‍ കാന്തപുരം.

``അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണിത്‌ കിട്ടിയതെന്ന്‌ ഞങ്ങള്‍ പറഞ്ഞിട്ടേ ഇല്ല'' -റിപ്പോര്‍ട്ടര്‍ ചാനലിനോട്‌ കാന്തപുരം.

``മര്‍കസ്‌ സമ്മേളനത്തില്‍ വായിച്ചത്‌ മുടിയുടെ സനദല്ല. `നസബ'യാണ്‌. അഥവാ അഹ്‌മദ്‌ ഖസ്‌റജിയുടെ കുടുംബപരമ്പര മാത്രമാണത്‌'' -പേരോട്‌, കുറ്റിയാടി പ്രസംഗം.

``മുടിയുടെ സനദ്‌ എന്റെ പോക്കറ്റിലുണ്ട്‌. എന്റെ പോക്കറ്റിലുണ്ട്‌. ഉസ്‌താദിന്റെ കയ്യിലുമുണ്ട്‌. ആര്‍ വന്നാലും കാണിച്ചുതരാം'' -പേരോട്‌, കുറ്റിയാടി പ്രസംഗം.

``പ്രസിദ്ധപ്പെട്ട ആളില്‍ നിന്ന്‌ മുടികിട്ടിയാല്‍ പിന്നെ സനദ്‌ ചോദിക്കരുത്‌. സനദ്‌ ചോദിച്ചാല്‍ ദീനില്‍ നിന്ന്‌ പുറത്തുപോകും'' -കോട്ടക്കല്‍ പ്രസംഗം, കാന്തപുരം.

``മുടിയുടെ യഥാര്‍ഥ സനദിന്‌ അടിരേഖയെന്നാണ്‌ പറയുക. അത്‌ ഇവിടെ ഇല്ല. അബൂദാബിയിലാണ്‌''-പത്രസമ്മേളനം, കാന്തപുരം.

ഇതിന്‌ അത്തുംപിത്തും എന്നല്ലാതെ പിന്നെന്താണ്‌ പറയുക?

പ്രവാചക ജന്മദിനവും ചിതറിയ ചിന്തകളും

കെ വി ഒ അബ്ദുറഹിമാന്‍ പറവണ്ണ

ഒരു സുന്നിപണ്ഡിതന്‍(തഴവ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍) പാടിയതു ശ്രദ്ധിക്കുക 'മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ, അത് ഹിജറ മുന്നൂറിന് ശേഷം വന്നതാ' ഉത്തമ നൂറ്റാണ്ട് മൂന്ന് നൂറ്റാണ്ടുകളാണെന്ന് പ്രവാചകന്‍ നേരത്തേ തന്നെ പ്രവചിച്ചിട്ടുണ്ട്. അത് ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്.

ക്രിസ്തീയ സഹോദരങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതുകണ്ട്, മുസ്‌ലിംകള്‍ നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു. ഇതും നേരത്തെ തന്നെ പ്രവാചകന്‍ അരുളിയ കാര്യമാണ്. പില്‍ക്കാലത്ത് ചാണിന് ചാണായും മുഴത്തിന് മുഴമായും പൂര്‍വിക സമുദായത്തെ എന്റെ സമുദായം പിന്‍തുടരും. ഇത് ശ്രദ്ധിച്ച സഹാബികള്‍ ചോദിച്ചു. ജൂതരെയും ക്രിസ്ത്യാനികളെയുമാണോ? പ്രവാചകന്‍ മറ്റെ ആരെയാണ് എന്ന് പ്രതികരിക്കുകയും ചെയ്തു. വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ നബി(സ)യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ 12 നും നബിദിനം റംസാനിലുമല്ലേ ആഘോഷിക്കേണ്ടത്. റംസാനില്‍ അതും ലൈലത്തുല്‍ ഖദര്‍ രാവില്‍ (ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രി) അല്ലേ നുബുവത്ത് ലഭിക്കുന്നത്. പ്രവാചകത്വ പദവി ലഭിക്കുന്നത് എന്ന് സാരം.

സനദില്ലാതെ ചങ്കില്‍ കുടുങ്ങിയ മുടി

അബൂഹിശാം പേങ്ങാട്ടിരി

``അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ ദൃഷ്‌ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്‌തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 6:21). ഇതേ അര്‍ഥത്തിലുള്ള മറ്റൊരു സൂക്തം വിശുദ്ധ ഖുര്‍ആന്‍ 10:17ലും കാണാം. അല്ലാഹു പ്രവാചകന്മാരിലൂടെ അറിയിപ്പു തന്നിട്ടില്ലാത്ത കാര്യത്തില്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്ന വ്യാജം കെട്ടിച്ചമച്ചുണ്ടാക്കി ജനമധ്യേ ചുണക്കുട്ടികളായി നടക്കുന്ന ചിലരുണ്ട്‌. അതില്‍ ഏറ്റവും മൗലികമായ ഒരു വിഷയമാണ്‌ സ്രഷ്‌ടാവിന്റെയും സൃഷ്‌ടികളുടെയും ഇടയില്‍ മധ്യസ്ഥന്മാരും ഇടയാളന്മാരും ഇടത്തട്ടുകാരും വെക്കുന്നത്‌. ആവശ്യമില്ലെന്ന വസ്‌തുത.

നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും മനുഷ്യരെ പഠിപ്പിച്ചതും അറിയിച്ചതും അതുതന്നെയായിരുന്നു. ഖുര്‍ആനിലെ ഒരൊറ്റ സൂക്തവും അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കാനോ പുണ്യവാളന്മാരെ ഇടയാളന്മാരാക്കാനോ പഠിപ്പിച്ചിട്ടില്ല. എന്നാല്‍ കൊട്ടപ്പുറം വാദപ്രതിവാദ സ്റ്റേജില്‍ നിന്ന്‌ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും സമമാണെന്നും മരണപ്പെട്ടുപോയ പ്രവാചകന്മാരോടും പുണ്യവാന്മാരോടും സഹായം ചോദിക്കാമെന്നും ഖുര്‍ആന്‍ ആയത്തുകള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കിയ വ്യക്തിയാണ്‌ കാന്തപുരം മുസ്‌ലിയാര്‍. അല്ലാഹു അറിയിച്ചിട്ടില്ലാത്തത്‌ അല്ലാഹുവിന്റെ മേല്‍ ആരോപിക്കാനും അല്ലാഹുവിന്റെ ആയത്തുകളെ മുഴുവനും വ്യാജമാക്കാനും ധൈര്യം കാണിച്ച വ്യക്തിയാണദ്ദേഹം.

മനുഷ്യര്‍ക്ക്‌ മറവിയുണ്ടാക്കുന്നത്‌ ജിന്നുപിശാചുക്കളോ?

പി കെ മൊയ്‌തീന്‍ സുല്ലമി

മറവി ശൈത്വാനുണ്ടാക്കുന്നതാണെന്ന വാദം വിശുദ്ധ ഖുര്‍ആനിനോ ഹദീസുകള്‍ക്കോ സാമാന്യ ബുദ്ധിക്കോ യോജിക്കുന്നതല്ല. കാരണം മറവി എന്നത്‌ ബുദ്ധിപരമായ ഒരു പ്രവര്‍ത്തനമാണ്‌. അല്ലാഹു മനുഷ്യന്‌ നല്‌കിയ ഏറ്റവും വലിയ അനുഗ്രഹം ബുദ്ധിയാണ്‌. അതിന്റെ നിയന്ത്രണം അല്ലാഹുവിന്റെ കൈയിലാണ്‌. നമുക്ക്‌ ഹിദായത്ത്‌ ലഭിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും വിജ്ഞാനം ലഭിക്കാനും തേടാറുള്ളത്‌ അല്ലാഹുവോടാണ്‌. ഇത്‌ ഖുര്‍ആനിലും സുന്നത്തിലും പരന്നുകിടക്കുന്ന യാഥാര്‍ഥ്യങ്ങളാണ്‌. പിശാചിന്റെ ജോലി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദികേട്‌ കാണിക്കാനുള്ള പ്രേരണയുണ്ടാക്കലാണ്‌. ശൈത്വാനാണ്‌ മറവിയുണ്ടാക്കുന്നതെങ്കില്‍ ഓര്‍മശക്തിയുണ്ടാക്കാനും അവന്‌ സാധിക്കണമല്ലോ. കാരണം തിന്മ ചെയ്യുന്നവന്‌ നന്മ ചെയ്യാനും അനീതി കാണിക്കുന്നവന്‌ നീതി കാണിക്കാനും കഴിയും എന്നത്‌ ലോകം അംഗീകരിക്കുന്നതാണ്‌. ഒരാള്‍ ചെയ്യുന്ന തിന്മയില്‍ നിന്നും മാറി നിന്നാലും അത്‌ നന്മയായി മാറും.

ശൈഖ്‌ അല്‍ബാനിയും ബുഖാരിയും മുസ്‌ലിമും 2

എ അബ്‌ദുസ്സലാം സുല്ലമി

ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളില്‍ ചിലതിനെ സംബന്ധിച്ച്‌ ശൈഖ്‌അല്‍ബാനി നടത്തിയ നിരൂപണങ്ങളില്‍ ചിലത്‌ കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചിരുന്നുവല്ലോ. ഇനി മറ്റു ചിലതു കൂടി കാണുക:

1). അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും രാത്രിയില്‍ എഴുന്നേറ്റാല്‍ ലഘുവായ രണ്ടു റക്‌അത്തുകൊണ്ട്‌ അവന്റെ നമസ്‌കാരം ആരംഭിക്കട്ടെ'' (മുസ്‌ലിം 768). ഈ ഹദീസ്‌ മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ പ്രസ്‌താവിച്ച ശേഷം ഇത്‌ ദുര്‍ബലമായതാണെന്ന്‌ ശൈഖ്‌ അല്‍ബാനി പറയുന്നു. (ളഈഫുല്‍ ജാമിഇസ്വഗീര്‍ 819)

2). ആഇശ(റ) പറയുന്നു: ഒരു പുരുഷന്‍ നബി(സ)യോട്‌ ചോദിച്ചു. ഒരാള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ട സ്‌ഖലനം ഉണ്ടാവുന്നതിന്‌ മുമ്പ്‌ വിരമിച്ചാല്‍ കുളിക്കല്‍ അനിവാര്യമാണോ? നബി(സ) പറഞ്ഞു: നിശ്ചയം ഞാനും ആഇശയും അപ്രകാരം ചെയ്യാറുണ്ട്‌. ശേഷം ഞങ്ങള്‍ കുളിക്കാറുണ്ട്‌. (മുസ്‌ലിം 356)

ഈ ഹദീസ്‌ ദുര്‍ബലമാണെന്നിണ്‌ അല്‍ബാനിയുടെ പക്ഷം. ഇതിന്‌ അദ്ദേഹം രണ്ടു കാരണങ്ങള്‍ പറയുന്നുണ്ട്‌. ഒന്ന്‌), അബൂസുബൈ എന്ന മനുഷ്യന്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഇയാള്‍ തദ്‌ലീസിന്റെ (താന്‍ കേള്‍ക്കാത്തത്‌ നേരിട്ടു കേട്ടിട്ടുണ്ട്‌ എന്ന്‌ ധരിപ്പിക്കുന്നവന്‍) മനുഷ്യനാണ്‌. ഇയാള്‍ `അന്‍' എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. രണ്ട്‌) പരമ്പരയില്‍ ഇയാളുബ്‌നു അബ്‌ദുല്ല എന്നയാളുണ്ട്‌. ഇയാള്‍ ദുര്‍ബലനാണ്‌. (സില്‍സില 976)

വിശുദ്ധ ഖുര്‍ആനിനും ഹദീസിനും ഒരേ പരിഗണനയാണെന്ന്‌ ജല്‌പിക്കുന്നവര്‍ ഇത്തരം കാരണത്താല്‍ ഖുര്‍ആനിലും അല്ലാഹു പറയാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിക്കേണ്ടിവരുന്നതാണ്‌. മുജാഹിദ്‌ പ്രസ്ഥാനവുമായി യാതൊരു ബന്ധവും ഇക്കൂട്ടര്‍ക്കില്ല. ഇവര്‍ പുതിയ ഗവേഷണങ്ങള്‍ക്ക്‌ ഒരുങ്ങുന്നതിനു മുമ്പ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളാണ്‌ പഠിക്കേണ്ടത്‌. അതു പഠിക്കാതെ മുജാഹിദ്‌ സ്ഥാപനങ്ങളും പള്ളികളും മറ്റുള്ള സമ്പത്തുക്കളും ഇവര്‍ കവര്‍ന്നെടുത്ത്‌ അനുഭവിക്കുകയാണ്‌.

നബിദിനാഘോഷം ബിദ്‌അത്ത്‌

അന്‍വര്‍ സാദത്ത്‌ മഞ്ചേരി

റബീഉല്‍ അവ്വല്‍ മാസം യാഥാസ്ഥിതിക പുരോഹിതന്മാര്‍ക്ക്‌ കൊയ്‌ത്തുകാലമാണ്‌. നബി(സ)യുടെ ജന്മദിനത്തിന്റെ പേര്‌ പറഞ്ഞ്‌ മുസ്‌ലിം സമുദായത്തെ ചൂഷണംചെയ്‌ത്‌ ഉപജീവിക്കുകയാണിവര്‍ ചെയ്യുന്നത്‌. അതിന്‌വേണ്ടി ഏത്‌ തരത്തിലുള്ള തെളിവുകളും ചമച്ചുണ്ടാക്കാനും ചില ഹദീസുകളെയും സംഭവങ്ങളെയും ദുര്‍വ്യാഖ്യാനിക്കുവാനും അവര്‍ മടിക്കാറില്ല. ഇത്തരത്തില്‍ ഒരാഘോഷം നബി(സ)യുടെ കാലത്തോ നബി(സ) ഉത്തമനൂറ്റാണ്ടെന്ന്‌ വിശേഷിപ്പിച്ച ആദ്യനൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്ന്‌ ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. അവരെഴുതുന്നത്‌ കാണുക:

"മൗലിദ്‌ കഴിക്കല്‍ മുമ്പ്‌ പതിവില്ലാത്തതാ
അത്‌ ഹിജ്‌റ മുന്നൂറിന്ന്‌ ശേഷം വന്നതാ
എന്നും സഘാവി പറഞ്ഞതായി കാണുന്നതാ
അത്‌ ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ..."

(അല്‍ മവാഹിബുല്‍ ജലിയ്യ, തഴവാ കുഞ്ഞിമുഹമ്മദ്‌ മൗലവി, വാള്യം 3, പേജ്‌ 50)

സകരിയാക്കള്‍ ഭയപ്പെടേണ്ട, സമസ്ത നിങ്ങളെ സ്വാഗതം ചെയ്യുന്നു


ആണ്ടുനേര്‍ച്ചയുടെ കേരള ചരിത്രം

പി എം എ ഗഫൂര്‍

പുണ്യവാളഭക്തിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. പുരാതന ഗ്രീസില്‍ നിന്ന്‌ തുടക്കമിട്ട്‌ റോമാക്കാരിലേക്ക്‌ പടര്‍ന്ന്‌, ക്രിസ്‌ത്യാനികളിലൂടെ ലോകമെങ്ങും പ്രചരിച്ച ആണ്ടുനേര്‍ച്ച മുസ്‌ലിംകളിലെക്കെത്താനും വളരെ വൈകിയില്ല. പുണ്യവാളന്മാരും രക്തസാക്ഷികളും കര്‍ത്താവിനേറ്റവും പ്രിയപ്പെട്ടവരായതിനാല്‍, അവരെ പ്രീതിപ്പെടുത്തി കര്‍ത്താവിനും മനുഷ്യനുമിടയിലെ മധ്യവര്‍ത്തികളാക്കാമെന്ന സിദ്ധാന്തം ക്രൈസ്‌തവര്‍ക്കിടയില്‍ വേഗം സ്വീകാര്യമായിത്തീര്‍ന്നു. റോമാസഭകള്‍, പൗരസ്‌ത്യസഭകള്‍, വിശിഷ്യാ പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സഭകള്‍, അവയുടെ രേഖകള്‍ എന്നിവ പുണ്യവാളപൂജയെ കത്തോലിക്കാ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകമായാണ്‌ പരിഗണിച്ചു പോന്നത്‌. ഈ പുണ്യവാള ഭക്തിയിലൂടെ വിഗ്രഹപൂജയിലേക്കു വരെ ക്രൈസ്‌തവരെത്തിച്ചേരുകയും ചെയ്‌തു.
സഭ അതിങ്ങനെയാണ്‌ വിശദീകരിക്കുന്നത്‌: ``ദൈവത്തോട്‌ നാം ചോദിക്കുന്നത്‌ അനുഗ്രഹങ്ങള്‍ നല്‌കാനാണ്‌. നമ്മുടെ വ്യവഹാരികളാകാനാണ്‌ പുണ്യവാളന്മാരോട്‌ അഭ്യര്‍ഥിക്കുന്നത്‌. `ഞങ്ങളില്‍ കാരുണ്യം ചൊരിയേണമേ' എന്നാണ്‌ ദൈവത്തോട്‌ പ്രാര്‍ഥിക്കുന്നത്‌. `ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണമേ' എന്നാണ്‌ പുണ്യവാളന്മാരോട്‌ പറയുന്നത്‌. ഇനി `ഞങ്ങളില്‍ കാരുണ്യം ചൊരിയേണമേ' എന്ന്‌ അവരോട്‌ പറയുന്നുണ്ടെങ്കില്‍ തന്നെ അത്‌ മറ്റൊരര്‍ഥത്തിലാണ്‌. അവര്‍, ദയാലുക്കളാകയാല്‍, നമ്മോട്‌ അനുകമ്പ കാണിക്കാനും അങ്ങനെ നമുക്കുവേണ്ടി മധ്യവര്‍ത്തികളാകാനും അവരോട്‌ യാചിക്കുകയാണ്‌ നാം ചെയ്യുന്നത്‌.'' (James Gardner: The Faiths of the world 1:118)

ആണ്ടുനേര്‍ച്ചയുടെ കടന്നുവരവ്‌ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ ആദര്‍ശവ്യതിയാനങ്ങള്‍ക്കാണ്‌ തുടക്കമിട്ടത്‌. ഇങ്ങനെയൊരാചാരത്തെ ഖുര്‍ആനോ ഹദീസോ ആധികാരികമാക്കിയിട്ടില്ല. പൂര്‍വികരായ സച്ചരിതരുടെ ചരിത്രത്തിലും ഇതിന്‌ തെളിവുകളില്ല. അതിനാല്‍ തന്നെ മുസ്‌ലിംകളില്‍ ചില വിഭാഗങ്ങള്‍ ആവേശപൂര്‍വം ആചരിക്കുന്നുണ്ടെങ്കിലും ആണ്ടുനേര്‍ച്ച മതവിരുദ്ധമാണെന്നത്‌ വ്യക്തമാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Follow by Email

Total Pageviews