തിരിച്ചടിയായ ഒരു മുഖപ്രസംഗം

അബൂഹിമ ചെമ്മാട്‌

അന്യായമായി ആദര്‍ശവ്യതിയാനമാരോപിച്ചതിന്റെ അനിവാര്യമായ അനന്തരഫലങ്ങള്‍ അരങ്ങത്തും അണിയറയിലും ഒരുപോലെ അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നതിനിടക്കാണ്‌ നവയാഥാസ്ഥിതിക പാളയത്തില്‍ നാലാളറിഞ്ഞ്‌ ഒരു തെരഞ്ഞെടുപ്പ്‌ കടന്നുപോയത്‌. ജിന്നും ഇന്‍സും തമ്മില്‍ പ്രാദേശികതലം തൊട്ട്‌ നടന്ന കയ്യാങ്കളികള്‍ക്കും വിഴുപ്പലക്കലുകള്‍ക്കും കാലുവാരലിനുമൊടുവില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ സംസ്ഥാന നേതൃത്വം പൂര്‍ണമായും ഇന്‍സ്‌ വിഭാഗം തൂത്തുവാരി. ജരാനര ബാധിച്ച പഴയ ഒരു വ്യാജാരോപണത്തിന്റെ തിരിച്ചടിയായി മറക്കാനാവാത്ത വിശേഷണങ്ങള്‍ കേട്ടാണ്‌ ഈ നേതൃത്വം കസേരയിലേക്ക്‌ ചുവട്‌ വെച്ചതെന്ന്‌ മാത്രം. സ്റ്റേജിലും പേജിലും ഉയര്‍ന്ന ആ വിശേഷണങ്ങള്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ പോലും അന്യമായിരുന്നു. കള്ളിത്തറി, ചപ്പുചവറുകള്‍, പടുകിഴവന്മാര്‍, മൂരാച്ചികള്‍, റബ്ബര്‍സ്റ്റാമ്പുകള്‍... അങ്ങനെ പോവുന്നു അനുയായികളുടെ സ്‌നേഹപ്രകടനങ്ങള്‍.

ഏതായാലും വിയര്‍പ്പൊഴുക്കിയും പഴികേട്ടും പിടിച്ചെടുത്തത്‌ മുള്‍ക്കിരീടമായിരുന്നെന്ന്‌ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളാണ്‌ ജിന്ന്‌ വിഭാഗത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്‌. തല്‍ക്കാലമെങ്കിലും അതിനെ മറികടക്കാന്‍ പതിവു തന്ത്രമെന്ന നിലക്ക്‌ ഒരു പൊതുപരിപാടിയെ കുറിച്ച ആലോചന ഉയര്‍ന്നതങ്ങനെയാണ്‌. ആവര്‍ത്തിച്ച്‌ വന്ന കാമ്പയിനുകളും പരിപാടികളും ആളുകളെ നന്നാക്കാനല്ല, അണിയറയിലെ അടിപിടിക്കൊരു പരിഹാരമാര്‍ഗമായിരുന്നെന്ന്‌ മാലോകര്‍ക്ക്‌ ബോധ്യപ്പെട്ടതാണല്ലോ.

ശൈഖ്‌ അല്‍ബാനിയും ബുഖാരിയും മുസ്‌ലിമും

എ അബ്‌ദുസ്സലാം സുല്ലമി

``ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പരമ്പരയുള്ള വല്ല ഹദീസിനെയും നിരൂപണം നടത്താനോ അതിന്റെ ദുര്‍ബലത ചൂണ്ടിക്കാണിക്കാനോ പാടില്ല. അപ്രകാരം ചെയ്യുന്നവര്‍ പൂര്‍വികന്മാരുടെ അഭിപ്രായം ഉദ്ധരിച്ചതാണെങ്കിലും-ഹദീസ്‌ നിഷേധികളാണ്‌.'' (ജിന്ന്‌ മുജാഹിദുകളുടെ നവീന വാദങ്ങളുടെ സംഗ്രഹം)

ആധുനിക ഹദീസ്‌ പണ്ഡിതനും ഇവര്‍ അന്ധമായി അനുകരിക്കുന്ന വ്യക്തിയുമായ ശൈഖ്‌ അല്‍ബാനി ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകള്‍ -ആശയം സ്ഥിരപ്പെടാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ പ്രസ്‌താവിച്ച നിബന്ധനകള്‍ നൂറ്‌ ശതമാനം യോജിച്ചിട്ടും -ദുര്‍ബലമാക്കുന്നത്‌ കാണാതെയാണ്‌ ഈ വിഭാഗം ഈ വിമര്‍ശനം ഉന്നയിക്കുന്നത്‌. ഇവരിലൊരാള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഡോക്‌ടറേറ്റ്‌ എടുത്തവനാണ്‌. ഇദ്ദേഹമാണ്‌ ഈ വിമര്‍ശനത്തിന്റെ നേതാവ്‌. ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ അല്‍ബാനി ദുര്‍ബലമാക്കിയതില്‍ നിന്ന്‌ ചിലത്‌ ഉദാഹരണത്തിനു വേണ്ടി താഴെ ഉദ്ധരിക്കുന്നു.

തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും -ഒരു പ്രാമാണിക വിശകലനം

എ അബ്‌ദുസ്സലാം സുല്ലമി

ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്‌) സംഭവിക്കുകയുള്ളൂ എന്ന്‌ യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്‌ തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച്‌ സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട്‌ കഴിച്ചാലും മൗലീദ്‌ ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ്‌ ഇവരെ നബി(സ)യുടേതാണെന്ന്‌ ജല്‌പിച്ച്‌ രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ഇക്കാലത്തും തബര്‍റുക്ക്‌ (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:

അനുഷ്‌ഠാനങ്ങളിലെ തീവ്രതയും പുതിയ നിലപാടുകളും

ജംഷിദ്‌ നരിക്കുനി

മനുഷ്യസമൂഹത്തിന്റെ സുഗമവും യുക്തിഭദ്രവുമായ മുന്നേറ്റത്തിനും വളര്‍ച്ചയ്‌ക്കും വേണ്ടി ദൈവം നിശ്ചയിച്ച മതമാണ്‌ ഇസ്‌ലാം. മനുഷ്യത്വ വിരുദ്ധമായ തത്വങ്ങളോ മാനവിക വിചാരങ്ങള്‍ക്ക്‌ എതിരായിട്ടുള്ള നിര്‍ദേശങ്ങളോ അതില്‍ കാണുകയില്ല. തത്വത്തിലും പ്രയോഗത്തിലും ഒരുപോലെ യോജിക്കുന്ന ദര്‍ശനം ഇസ്‌ലാമില്‍ മാത്രമേ സമ്പൂര്‍ണമായ അര്‍ഥത്തില്‍ കാണാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ഏത്‌ കാലത്തേക്കും യോജിക്കുന്ന തരത്തിലാണ്‌ അതിന്റെ ക്രമവും നിലനില്‌പും.
ലോകത്തുള്ള ഏറ്റവും നല്ല ജീവിതരീതിയുടെ പേര്‌ കൂടിയാണ്‌ ഇസ്‌ലാം. ഭൗതികതയും ആത്മീയതയും ഒരുപോലെ സമ്മേളിക്കുന്ന ഇസ്‌ലാംമതം മനുഷ്യന്‌ ദോഷംവരുത്തുന്ന സകലതിനെയും നിരോധിക്കുകയും മനുഷ്യോപകാരപ്രദമായ വിധത്തില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ്‌ ചെയ്‌തത്‌. എടുത്തുകളയലോ കൂട്ടിച്ചേര്‍ക്കലോ വേണ്ടതില്ലാത്തവിധം സമഗ്രവും സുതാര്യവുമായ സാരാംശങ്ങളാണ്‌ ഇസ്‌ലാമിനെ വിശിഷ്‌ടമാക്കിത്തീര്‍ക്കുന്നത്‌.

ഇസ്‌ലാം എന്ന മതം ജനങ്ങളിലേക്കെത്തിക്കുന്നതിന്‌ അല്ലാഹു സ്വീകരിച്ച മാര്‍ഗങ്ങളായിരുന്നു പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും. ജനങ്ങള്‍ക്കിടയിലെ ഏറ്റവും ഉത്തമരും മാതൃകായോഗ്യരുമായവരായിരുന്നു ഈ ദൗത്യനിര്‍വഹണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഓരോ കാലത്തിനും യോജിച്ച വിധത്തിലും ജനങ്ങളുടെ മാനസിക നിലവാരത്തിന്നനുസരിച്ചും വേദഗ്രന്ഥങ്ങളിലൂടെ അല്ലാഹു ജനങ്ങളിലേക്ക്‌ സന്ദേശങ്ങളെത്തിച്ചു. എല്ലാ സന്ദേശങ്ങളുടെയും വചനങ്ങളുടെയും ആന്തരിക സത്ത ഏകദൈവസിദ്ധാന്തത്തില്‍ നിന്ന്‌ വീര്യം സ്വീകരിച്ചവയായിരുന്നു. ഇങ്ങനെ പ്രവാചകന്മാരുടെ നിയോഗം നടന്നിട്ടില്ലാത്ത ഒരു സമൂഹവും ലോകത്ത്‌ കഴിഞ്ഞുപോയിട്ടില്ല. ``തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിനുവേണ്ടി)'' (വി.ഖു 16:36)

ആ പണ്ഡിത ഫത്‌വ നട്ടെല്ലില്ലായ്‌മ വിളിച്ചോതുന്നു

എ അബ്‌ദുസ്സലാം സുല്ലമി

``പിശാചിന്റെ സ്വാധീനത്തിനു വിധേയനാകുന്ന മനുഷ്യന്‍ അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുന്നതിന്‌ പകരം അവന്റെ സൃഷ്‌ടികളോട്‌ പ്രാര്‍ഥിക്കുകയും അതുവഴി നരകം വിലക്കുവാങ്ങുകയും ചെയ്യുന്നുവെന്ന്‌ റസൂല്‍(സ) പഠിപ്പിക്കുന്നതു കാണാം.'' (ജിന്ന്‌, പിശാച്‌, റുഖിയ, ശറഇയ്യ, പേജ്‌ 15, എ പി വിഭാഗം കെ ജെ യു പ്രസിദ്ധീകരിച്ചത്‌).

``അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ കല്‌പിക്കപ്പെട്ട മനുഷ്യരെ അവന്റെ സൃഷ്‌ടികളെ ആരാധിക്കുന്ന വഴികേടിലേക്കെത്തുന്നതില്‍ പിശാച്‌ വഹിക്കുന്ന പങ്കാണ്‌ ഈ വചനത്തിലൂടെ വിശദീകരിക്കുന്നത്‌.'' (അതേപുസ്‌തകം, പേജ്‌ 16)

പ്രാര്‍ഥനയും ആരാധനയും ഒന്നു തന്നെയാണോ? അതല്ല രണ്ടാണോ? പ്രാര്‍ഥന പ്രവേശിക്കാത്ത ധാരാളം ആരാധനയുണ്ടോ? അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയാണോ? അതല്ല ആരാധനയാണോ? ഈ പ്രശ്‌നമാണ്‌ ഈ പുസ്‌തകത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ ഇതിനെ സംബന്ധിച്ച്‌ ഒരക്ഷരവും എഴുതാതെ മുജാഹിദുകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാണ്‌ ആയത്തും ഹദീസും ഉദ്ധരിച്ച്‌ ഇവര്‍ സമര്‍ഥിക്കുന്നത്‌. കെ കെ സകരിയ്യയുടെയും കൂട്ടാളികളുടെയും വാദങ്ങള്‍ താഴെ ഉദ്ധരിക്കുന്നു.

രോഗഹേതു ജിന്നുപിശാചുക്കളോ?

പി കെ മൊയ്‌തീന്‍ സുല്ലമി

മനുഷ്യര്‍ക്ക്‌ രോഗമുണ്ടാക്കാന്‍ ജിന്ന്‌ പിശാചുക്കള്‍ക്ക്‌ കഴിയുമെന്നും അയ്യൂബ്‌ നബി(അ)ക്ക്‌ മാരകമായ രോഗം വരുത്തിവെച്ചത്‌ ജിന്ന്‌ പിശാചായിരുന്നുവെന്നും `ജിന്ന്‌ വിദഗ്‌ധര്‍' കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണല്ലോ. ലോകത്ത്‌ ഒരു മുസ്‌ലിംപണ്ഡിതനും ഇങ്ങനെ ഒരു വാദമുള്ളതായി അറിയപ്പെടുന്നില്ല. മുന്‍കാലത്ത്‌ യാഥാസ്ഥിതികര്‍ക്ക്‌ ഈ വാദമുണ്ടായിരുന്നു. അത്‌ 1943ല്‍ കേരളത്തില്‍ കോളറ എന്ന മാരകരോഗം പിടിപ്പെട്ട സന്ദര്‍ഭത്തിലും പിന്നീട്‌ വസൂരി പിടിപെട്ടപ്പോഴുമായിരുന്നു. അക്കാലത്ത്‌ കോളറയ്‌ക്ക്‌ തലമത്തട്ടിയെന്നും വസൂരിക്ക്‌ കുരിപ്പ്‌ എന്നും ജനങ്ങള്‍ പേരിട്ടു. അങ്ങനെയാണ്‌ തലമത്തട്ടിശൈത്വാന്‍, കുരിപ്പിന്‍ശൈത്വാന്‍ എന്നിങ്ങനെയുള്ള പേരുകള്‍ ലഭിച്ചത്‌. അന്നത്തെ പുരോഹിതന്മാരുടെ അഭിപ്രായത്തില്‍ ഇത്തരം രോഗങ്ങള്‍ പിശാചുക്കളുണ്ടാക്കുന്നതായിരുന്നു.

ഇത്തരം രോഗങ്ങളുണ്ടാക്കുന്ന ശൈത്വാനെ നാടുകടത്താനാണ്‌ അക്കാലത്ത്‌ കൂട്ടബാങ്കും നാട്ടുമൗലിദും അവര്‍ നടപ്പില്‍വരുത്തിയത്‌. എന്നാല്‍ പില്‍ക്കാലത്ത്‌ ഇത്തരം രോഗങ്ങള്‍ പിശാചിന്റെ സൃഷ്‌ടിയല്ലെന്നും അത്‌ രോഗാണുക്കളാല്‍ ഉണ്ടാകുന്നതാണെന്നും യാഥാസ്ഥിതികര്‍ മനസ്സിലാക്കിയതോടെ അവര്‍ പഴയവാദങ്ങളില്‍ നിന്ന്‌ പിന്‍വലിഞ്ഞു. അതുകൊണ്ടാണ്‌ ഇപ്പോള്‍ പേരോട്‌ അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി ഇവരുടെ ഈ വാദത്തെ ശക്തിയുക്തം പല സ്റ്റേജുകളിലും എതിര്‍ത്തുകൊണ്ടിരിക്കുന്നത്‌.

അയ്യൂബ്‌ നബി(അ)ക്ക്‌ രോഗം നല്‍കിയത്‌ ശൈത്വാനാണെന്ന വാദം ഏറ്റവും വലിയ ശിര്‍ക്കും വിശുദ്ധ ഖുര്‍ആനിനെ നിഷേധിക്കലുമാണ്‌. സൂറത്‌ സ്വാദിലെ ഒരു വചനം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഇവര്‍ ഈ വാദം സ്ഥാപിക്കാന്‍ ഒരുമ്പെടാറുള്ളത്‌. ``നമ്മുടെ അടിമയായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന്‌ തന്റെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം'' (സ്വാദ്‌ 41). ഇവിടെ പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന ഭാഗമാണ്‌ അയ്യൂബ്‌ നബി(അ)ക്ക്‌ രോഗമുണ്ടാക്കിയത്‌ ജിന്ന്‌ പിശാചാണ്‌ എന്നതിന്‌ തെളിവായി ഉദ്ധരിക്കുന്നത്‌. ഈ വാദം പല കാരണങ്ങളാലും അബദ്ധമാണ്‌.

ഉടനെ പൊങ്ങും, മലപ്പുറം ജില്ലയില്‍ ഒരു ജാറംകൂടി!

സി കെ അബ്‌ദുന്നാസിര്‍ മഞ്ചേരി

കഴിഞ്ഞയാഴ്‌ചയില്‍ മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ ഒരു സിദ്ധന്‍ മരണപ്പെടുകയുണ്ടായി. ജീവിതകാലം മുഴുവന്‍ മാനസികരോഗത്തിനടിപ്പെട്ട്‌ ജീവിച്ച ഇയാളെ ആളുകളെല്ലാം ചേര്‍ന്ന്‌ സിദ്ധനാക്കുകയായിരുന്നു. തനിക്ക്‌ കറാമത്തുണ്ടെന്നോ ദിവ്യത്വമുണ്ടെന്നോ ഇയാള്‍ വാദിച്ചിട്ടില്ലെങ്കിലും അനുയായികള്‍ ദിനേനയെന്നോണം ഇയാളെ തേടിയെത്തിക്കൊണ്ടിരുന്നു.

കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുണ്ട്‌ ഇയാള്‍ക്ക്‌. ഇപ്പോള്‍ സമസ്‌ത ഇ കെ വിഭാഗം സുന്നികള്‍ ഇത്‌ കൈക്കലാക്കാനുള്ള തത്രപ്പാടിലാണ്‌. ജീവിച്ചിരുന്ന കാലത്തൊന്നും ഇയാള്‍ സമസ്‌തയുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സമസ്‌തക്കാര്‍ ഇയാളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ ഇയാള്‍ മരണപ്പെട്ടെപ്പോഴേക്കും സംഘനയുടെ തലതൊട്ടപ്പന്മാര്‍ വരെ ക്ഷണികനേരം കൊണ്ട്‌ ഓടിയെത്തി. റംസാന്‍ പ്രഭാഷണത്തിലൂടെ പ്രശസ്‌തനായ പണ്ഡിതന്‍ മയ്യിത്തിന്നരികിലിരുന്ന്‌ മൗലിദ്‌ ചൊല്ലാനും മറ്റും ആവശ്യപ്പെട്ട്‌ ആക്രോശിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. കൂടിയ ജനങ്ങളിലെല്ലാം അതൃപ്‌തിയുണ്ടാക്കുന്ന വിധമായിരുന്നു ഇയാളുടെ ഒച്ചപ്പാടും കോലാഹലങ്ങളും. അനുയായികളുടെ എണ്ണക്കൂടുതല്‍ കാരണം മുപ്പതിലേറെ തവണയായിട്ടാണത്രെ ഇയാളുടെ മയ്യിത്ത്‌ നമസ്‌കാരം പൂര്‍ത്തിയാക്കിയത്‌.

പിശാച്‌ രോഗമുണ്ടാക്കലും ജംഇയ്യത്തിന്റെ തീരുമാനവും

എ അബ്‌ദുസ്സലാം സുല്ലമി

``ശൈഖ്‌ സ്വാലിഹ്‌ ബിനുഫൗസാന്‍ ബ്‌നി അബ്‌ദില്ല അല്‍ഫൗസാന്‍ എഴുതുന്നു: ശിര്‍ക്ക്‌ രണ്ട്‌ വിധമാണ്‌. ഒന്ന്‌ വലിയ ശിര്‍ക്ക്‌. അത്‌ ഒരാളെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന്‌ പുറത്താക്കുകയും അതില്‍ നിന്ന്‌ പശ്ചാത്തപിക്കാതെ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ ശാശ്വതമാക്കപ്പെടുകയും ചെയ്യും. അല്ലാഹു അല്ലാത്തവരോടുള്ള ദുആ, ഖബ്‌റുകള്‍, ജിന്ന്‌, പിശാചുക്കള്‍ എന്നിങ്ങനെ അല്ലാഹുവല്ലാത്തവരോടുള്ള നേര്‍ച്ചകളും ബലികളും സമര്‍പ്പിക്കല്‍, മരണപ്പെട്ടവര്‍, ജിന്നുകള്‍, ശൈത്വാന്മാര്‍ തുടങ്ങിയവര്‍ തനിക്ക്‌ ഉപദ്രവം ഉണ്ടാക്കുമെന്നോ രോഗം ഉണ്ടാക്കുമെന്നോ ഉള്ള ഭയപ്പാട്‌. ഇതുപോലെ ഇബാദത്തിന്റെ ഇനങ്ങള്‍ വല്ലതും അല്ലാഹു അല്ലാത്തവര്‍ക്ക്‌ തിരിക്കലാകുന്നു വലിയ ശിര്‍ക്ക്‌ (അക്വീദതുത്തൗഹീദ്‌).'' (ജിന്ന്‌, പിശാച്‌, റുഖിയ്യ ശറഇയ്യ -പ്രസാധകര്‍: കേരള ജംഇയ്യത്തുല്‍ ഉലമ (എ പി വിഭാഗം), പി ഒ പുളിക്കല്‍, മലപ്പുറം, പേജ്‌ 35)

ഇവര്‍ തന്നെ വി.ഖു 2:275 വചനമുദ്ധരിച്ച്‌ മനുഷ്യനെ പിശാച്‌ ബാധിച്ച്‌ ഭ്രാന്ത്‌ ഉണ്ടാക്കുമെന്നും മനുഷ്യനെ മറിച്ചിടുകയും ചെയ്യുമെന്നും ഇതേ പുസ്‌തകത്തില്‍ സൂചിപ്പിക്കുന്നു. (പേജ്‌ 30,31) യഥാര്‍ഥത്തില്‍ ഇവര്‍ ഫൗസാന്റെ അഭിപ്രായം ഉദ്ധരിച്ചതാണ്‌ ശരിയായിട്ടുള്ളത്‌. കാരണം പിശാചിന്‌ ഉള്ള കഴിവ്‌ ഭൂരിപക്ഷത്തിലും അവന്‍ ഫലപ്രദമായി ഉപയോഗിക്കുമെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു. പിശാചും അപ്രകാരം അവകാശപ്പെട്ടതായി ഖുര്‍ആനില്‍ കാണാം. അപ്പോള്‍ പിശാചിന്‌ ഭ്രാന്തും മറ്റും രോഗങ്ങളും ഉണ്ടാകാന്‍ കഴിവ്‌ അല്ലാഹു നല്‍കിയിട്ടുണ്ടെങ്കില്‍ ഈ ഭൂമിയില്‍ ഭൂരിപക്ഷം മനുഷ്യരും ഭ്രാന്തന്മാരും രോഗികളുമായിത്തീരുന്നതാണ്‌.

മുഖം മറയ്‌ക്കല്‍ : പ്രമാണങ്ങളുടെ പിന്തുണയില്ല

ഡോ. ആരിഫ്‌ അല്‍ശൈഖ്‌

ഒരു സ്ഥാപനമേധാവി അദ്ദേഹത്തിന്റെ ഓഫീസിലെത്തുന്ന മൂന്നുതരം വനിതാ ജീവനക്കാരികളെക്കുറിച്ച്‌ സംഭാഷണ മധ്യേ പങ്കുവെച്ചു. എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥകളുടെ വസ്‌ത്രധാരണ വൈവിധ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. മൂന്നുതരം വസ്‌ത്രധാരണ രീതി പിന്തുടരുന്നവര്‍ ഒന്നിച്ചു ഓഫീസില്‍ ജോലിക്കെത്തുന്നുണ്ട്‌. ഇതില്‍ ഏതാണ്‌ ശരിയായ മതവേഷമെന്നതാണ്‌ എന്റെ സംശയം.

പൂര്‍ണമായും മുഖം മറച്ചും കയ്യുറ ധരിച്ചുമാണ്‌ ഒരു വിഭാഗമെത്തുന്നത്‌. മറ്റു ചിലര്‍ മുഖവും മുടിയും പുറത്തുകാണിച്ച്‌, ഇടുങ്ങിയ വസ്‌ത്രം ധരിച്ചും ഉള്‍ഭാഗത്തുള്ളതു നിഴലിക്കു ന്ന നിലയിലുമാണ്‌ ജോലിക്കെത്തുന്നത്‌. മറ്റൊരു വിഭാഗം മാന്യമായി വസ്‌ത്രം ധരിച്ചും മുഖവും മുന്‍കയ്യും വെളിവാക്കുന്നവരുമാണ്‌. സാധാരണ സുറുമയല്ലാതെ മറ്റു സൗന്ദര്യവര്‍ധക വസ്‌തുക്കളുടെയൊന്നും അടയാളം അവരുടെ മുഖത്തുണ്ടാവാറില്ല.

ഈ മൂന്ന്‌ വിഭാഗവുമായും ഞാന്‍ ഓഫീസ്‌ സംബന്ധമായ കാര്യങ്ങളില്‍ ഇടപഴകുകയും അവര്‍ അവരുടെ തൊഴില്‍ ദൗത്യം നിറവേറ്റുകയും ചെയ്യുന്നുണ്ട്‌. ഇവരില്‍ കണ്ട ചില വ്യത്യസ്‌തതകള്‍ ഇനി പറയുന്നതാണ്‌.

മതഭക്തിയുടെ വേഷത്തില്‍ മതതീവ്രവാദം

അബ്ദുസ്സലാം സുല്ലമി

അതിരുവിട്ടാല്‍ മതഭക്തിയും ആപത്താണ്‌. അത്‌ ശര്‍അ്‌ അഌവദിച്ച കാര്യങ്ങള്‍ നിഷിദ്ധമാക്കുന്നു. മതത്തിന്റെ വിശാലതയെ ഹനിക്കുന്നു. പ്രമാണങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കുന്നു. പ്രാബല്യമില്ലാത്ത തെളിവുകള്‍ സ്വീകരിക്കുന്നതിനെ ന്യായീകരിക്കുന്നു. സര്‍വോപരി ഇസ്‌ലാമിനെപ്പറ്റി ആധുനികലോകത്ത്‌ തെറ്റിദ്ധാരണപരത്തുന്നു- ഈ വിഷയം ഉദാഹരണസഹിതം വിവരിക്കുകയാണ്‌.

സമസ്തയെ സ്തുതിച്ചോളൂ; പക്ഷേ...

ശംസുദ്ദീന്‍ പാലക്കോട്

'സമസ്തയുടെ സുവര്‍ണ്ണശോഭയെ വര്‍ണ്ണിച്ചുകൊണ്ട് കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എഴുതിയ ലേഖനമാണ്(ചന്ദിക 5.1.12) ഈ കുറിപ്പിനാധാരം. മുസ്‌ലിംങ്ങളുടെ മുഖ്യധാരാ പത്രമെന്ന് പലരും കരുതുന്ന ചന്ദ്രികയില്‍ വരേണ്ട ലേഖനമായിരുന്നില്ല അത്. ആലിക്കുട്ടി മുസ്‌ലിയാര്‍ സമസ്തയുടെ നേതാവും അതിന്റെ ഉരു സ്ഥാപനത്തിന്റെ സാരഥിയുമെന്ന നിലക്ക് സമസ്തയെ വാനോളം പുകഴ്ത്തി എഴുതാനും പ്രസംഗിക്കാനുമുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്രത്തിന് ആരും എതിരല്ല. പക്ഷേ കേരളത്തിലെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് ഖുര്‍ആനും സുന്നത്തുമനുസരിച്ച്,അല്ലാഹു അല്ലാത്തൊരു ശക്തിയോടും വ്യക്തികളോടും ആരാധനയുടെ യാതൊരംശവും അര്‍പ്പിക്കാതെ സത്യശുദ്ധമായ തൗഹീദുമായി ജീവിക്കാനും, അന്ധവിശ്വാസത്തില്‍നിന്നും അനാചാരത്തില്‍ നിന്നും മുക്തമായ ഇസ്‌ലാമിക ജീവിതം നയിക്കാനും അവസരമൊരുക്കിയ ഇസ്‌ലാഹി പ്രസ്ഥാനത്തെ വികൃത ഉല്‍പ്പതിഷ്ണുക്കള്‍ എന്നും ഹംഫര്‍ എന്ന ബ്രട്ടീഷ് ചാരന്‍ രൂപപ്പെടുത്തിയ അകക്കാമ്പ് നഷ്ടപ്പെട്ട ഇസ്‌ലാമിന്റെ വക്താക്കളാണെന്നും വിലയിരുത്തിയത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടും പൗരോഹിത്യധാര്‍ഷ്ട്യവുമാണ്.

ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍ ഉണ്ടാക്കി എന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ ആരോപിച്ച ഇസ്‌ലാഹി പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം വേണോ സ്വഹാബികളും മാലിക്ബ്‌നുദീനാറും പ്രതിനിധാനം ചെയ്യുന്ന പാരമ്പര്യ ഇസ്‌ലാം വേണോ എന്ന ചോദ്യത്തിന്റെ മറുപടിയായാണ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത രൂപീകരിക്കപ്പെട്ടത് എന്ന് അഭിമാനത്തോടെ പറയുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക് കുടി മറുപടി പറയേണ്ടതാണ്.

യാഥാസ്ഥിതികരുടെ പിന്നാലെ നവയാഥാസ്ഥിതികരും!

കെ വി ഒ അബ്ദുറഹിമാന്‍,പറവണ്ണ

ഏതാണ്ട് ഒമ്പത് പതിറ്റാണ്ടുമുന് കേരളം മുസ്‌ലിം ചരിത്രം അതിശോചനീയമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലം. അവരെ പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. തൗഹീദിന്റെ പ്രകാശവും ശിര്‍ക്കിന്റെ അന്ധകാരവും അവരില്‍നിന്ന് പിഴുതെറിയപ്പെട്ടു. മുന്നോട്ടുള്ള ഈ പ്രയാണത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ അന്നത്തെ യാഥാസ്ഥിതിക പുരോഹിതവൃന്ദം എന്ത് തന്ത്രമാണോ സ്വീകരിച്ചത് അതേ പാതയില്‍ തന്നെയാണ് നമ്മുടെ നവയാഥാസ്ഥിതികരും ഇപ്പോള്‍ സഞ്ചരിക്കുന്നത്. യഥാര്‍ഥ മുജാഹിദുകളെ മന്ദബുദ്ധികള്‍ എന്നു പറഞ്ഞ് പരിഹസിക്കുക, ദുരാരോപണങ്ങള്‍ പറഞ്ഞും എഴുതിയും പ്രചരിപ്പിക്കുക; ഉദാഹരണത്തിന് ചില സാമ്പിളുകള്‍ കാണുക. മടവൂരികള്‍ ഇഖ്‌വാനികളാണ്, ചേകന്നൂരികളാണ്, ഹദീസ് നിഷേധികളാണ് ഇങ്ങനെ പോകുന്നു ആ പട്ടിക. ആടിനെ പട്ടിയാക്കുകയും പിന്നിട് പട്ടിയെ പേപ്പട്ടി എന്നുവിളിച്ച് വെടിവെച്ച് കൊല്ലുകയും ചെയ്യുക. എന്നാല്‍ വസ്തുത എന്തെന്നോ?

രോഗകാരണവും ജിന്നുകളും

എ അബ്‌ദുസ്സലാം സുല്ലമി

``ഒരാളുടെ രോഗം കാരണം ജിന്നു ബാധിച്ചതാണ്‌ എന്ന്‌ വഹ്‌യനുസരിച്ച്‌ നബി(സ) അല്ലാതെ മറ്റൊരാള്‍ക്കും ഉറപ്പിച്ചുപറയാന്‍ സാധിക്കില്ല. രോഗശമനത്തിനായി സാധാരണ ചികിത്സ തേടുന്നതിനോടൊപ്പം റുഖിയ്യ ശര്‍ഇയ്യ ചെയ്യാവുന്നതാണ്‌. (കെ കെ സകരിയ്യ, അബ്‌ദുര്‍റഹ്‌മാന്‍ സലഫി മുതലായവര്‍ ഒപ്പിട്ട ഫത്‌വ:)

ഡോ. കെ കെ സകരിയ്യ തന്നെ എഴുതുന്നു: ജിന്ന്‌ ബാധയുണ്ടെന്ന്‌ ബോധ്യപ്പെട്ട ഒരു വ്യക്തിയോടു ഭൗതിക ചികിത്സകളെല്ലാം നിഷ്‌ഫലമായ ഘട്ടത്തില്‍ ഇയാളുടെ അടുത്ത്‌ പോയിനോക്കാവുന്നതാണെന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. ജിന്നുബാധയേറ്റവരെ ചികിത്സിക്കുന്നതുകൊണ്ടു മാത്രം അയാള്‍ (ഹിഫ്‌ളുര്‍റഹ്‌മാന്‍) സലഫിയ്യയില്‍നിന്നും പുറത്തുപോകുകയില്ല (ഡോ. കെ കെ സകരിയ്യാ സ്വലാഹി കേരള ജംയ്യ ത്തുല്‍ ഉലമ നിര്‍വാഹക സമിതിക്ക്‌ സമര്‍പ്പിച്ച കത്തില്‍ നിന്ന്‌, പേജ്‌ 5).

മുഹമ്മദ്‌ നബി(സ)ക്ക്‌ പുറമെ മറ്റുള്ളവര്‍ക്കും -ഹിഫ്‌ളുര്‍ റഹ്‌മാന്‌ വരെ- അയാളുടെ രോഗകാരണം ജിന്നുബാധിച്ചതാണെന്ന്‌ ബോധ്യപ്പെടുമെന്ന്‌ കെ കെ സകരിയ്യ ഇവിടെ പറയുന്നു. രോഗശമനത്തിനായി സാധാരണ ചികിത്സ നേടുന്നതിനോടൊപ്പം മന്ത്രവാദം ചെയ്യണമെന്ന്‌ പറയുന്ന സകരിയ്യ തന്നെ ഭൗതിക ചികിത്സകളെല്ലാം പരാജയപ്പെടുകയും നിഷ്‌ഫലമാവുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ മന്ത്രവാദം നടത്തേണ്ടതെന്നും എഴുതുന്നു. ഭൗതിക ചികിത്സയെല്ലാം ഒരാള്‍ക്ക്‌ നിഷ്‌ഫലമായ ഘട്ടത്തില്‍ അയാള്‍ക്ക്‌ ആ രോഗം ജിന്നുബാധ മുഖേനയാണെന്ന്‌ തീരുമാനിക്കാമെന്നും വഹ്‌യിന്റെ ആവശ്യമില്ലെന്നും ഇദ്ദേഹം തന്നെ എഴുതുന്നു. ഇതു നവയാഥാസ്ഥിതികരുടെ ജല്‌പനം മാത്രമാണ്‌. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞിട്ടില്ല. പുറമെ നൂറ്‌ വര്‍ഷം മുമ്പ്‌ ഭൗതിക ചികിത്സ പരാജയപ്പെട്ട രോഗങ്ങള്‍ക്ക്‌ ഇന്ന്‌ ശാസ്‌ത്രം ചികിത്സ കണ്ടെത്തിയിട്ടുണ്ട്‌. ഉദാ: മന്ത്‌ രോഗം, കോളറ, വസൂരി, പ്ലേഗ്‌) അപ്പോള്‍ ഈ രോഗങ്ങള്‍ മരുന്നു കണ്ടുപിടിക്കാത്ത കാലത്ത്‌ ജിന്നുബാധ മുഖേനയായിരുന്നു ഉണ്ടായിരുന്നത്‌. ഇന്ന്‌ രോഗാണുക്കള്‍ മൂലമാണ്‌ ഉണ്ടാകുന്നത്‌ എന്ന്‌ ഇവര്‍ പറയേണ്ടിവരും. ഇന്നു മരുന്നു കണ്ടുപിടിക്കാത്ത രോഗങ്ങളാണ്‌ കാന്‍സര്‍, എയ്‌ഡ്‌സ്‌, പേപ്പട്ടി കടിച്ച്‌ ഇളകിയാല്‍, അപസ്‌മാരം മുതലായവ. ഇവ ജിന്ന്‌ ബാധ മൂലമാണെന്ന്‌ ഇവര്‍ ജല്‌പിക്കുമോ? ഇന്നുള്ള ഏതെല്ലാം രോഗമാണ്‌ ജിന്നുബാധ മൂലം ഉണ്ടായവയെന്നും ഇവര്‍ വ്യക്തമാക്കുമോ?

`നിലവാരമുള്ള' വിമര്‍ശനം!

പി കെ മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം

ശബാബില്‍, പ്രവാചകന്റെ തിരുശേഷിപ്പുകളും ബര്‍ക്കത്തെടുക്കലും എന്ന ശീര്‍ഷകത്തില്‍ ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. അതിനോട്‌ പ്രതികരിച്ച്‌ അബ്‌ദുല്‍ഖാദിര്‍ കരുവമ്പൊയില്‍ അല്‍ഇസ്വ്‌ലാഹ്‌ മാസികയില്‍ ഒരു കുറിപ്പ്‌ എഴുതിയിരുന്നു. ഞാന്‍ ഉന്നയിച്ച വാദങ്ങളെക്കുറിച്ച്‌ മറുപടി പറയാതെ, പ്രമുഖ പണ്ഡിതരെ `മന്ദബുദ്ധി' എന്ന്‌ വിളിച്ച്‌ ആക്ഷേപിക്കുകയാണ്‌ അദ്ദേഹം. അത്‌ അദ്ദേഹത്തിന്റെ സംസ്‌കാരം. ആ `നിലവാര'ത്തിലുള്ള ഒരു മറുപടി എനിക്ക്‌ അസാധ്യമാണ്‌, ക്ഷമിക്കണം.

എന്റെ ലേഖനത്തെക്കുറിച്ച്‌ അദ്ദേഹം രേഖപ്പെടുത്തിയതില്‍ സത്യമായ കാര്യം ഇത്‌ മാത്രമാണ്‌: `നബി(സ)യുടെ മുടിയോടൊപ്പം അവിടുത്തെ മലവും മൂത്രവും ഉള്‍പ്പെടുത്തി.' ഞാന്‍ ശബാബില്‍ ഇങ്ങനെയൊരു ലേഖനം എഴുതാന്‍ കാരണം തേജസ്സ്‌ പത്രത്തില്‍ വന്ന ഒരു മുസ്‌ല്യാരുടെ കുറിപ്പാണ്‌. അത്‌ ഞാനെന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിപ്രകാരമാണ്‌: ``പ്രവാചകന്റെ മുടി, വിയര്‍പ്പ്‌, ഉമിനീര്‍, മല മൂത്രമാണെങ്കില്‍ പോലും പുണ്യമാക്കപ്പെട്ടതാണെന്ന്‌ സ്ഥിരപ്പെട്ട ഹദീസുകള്‍ കൊണ്ട്‌ വ്യക്തമായതാണ്‌.'' (2011 ഫെബ്രുവരി 26)

അന്ധവിശ്വാസത്തിലേക്കുള്ള പിന്‍വിളി : ഒരു രജതരേഖ


ഒരു പഴയ കഥയാണ്‌.

`രാജസദസ്സില്‍ ഒരു വസ്‌ത്രവ്യാപാരി വന്നു. അതീവ സുതാര്യമായി ഒരത്ഭുത വസ്‌ത്രം രാജസദസ്സിനു പരിചയപ്പെടുത്തി. രാജദൃഷ്‌ടിയില്‍ വസ്‌ത്രം പ്രത്യക്ഷപ്പെട്ടില്ല. എന്നാല്‍ വ്യാപാരിയുടെ വിവരണം തുടര്‍ന്നു. ചാരിത്ര്യശുദ്ധിയുള്ളവര്‍ക്കു മാത്രമേ ഈ വസ്‌ത്രം കാണുകയുള്ളൂ. വാചാലതയില്‍ ഭ്രമിച്ച രാജാവ്‌ ധര്‍മസങ്കടത്തില്‍. വസ്‌ത്രം യഥാര്‍ഥത്തില്‍ കാണുന്നില്ല. എന്നാല്‍ കാണുന്നില്ലെന്നു പറഞ്ഞാല്‍ തന്റെ ചാരിത്ര്യശുദ്ധിയില്‍ രാജസദസ്സ്‌ സംശയിക്കും. പിന്നെ വൈകിയില്ല. രാജാവ്‌ വസ്‌ത്രത്തെ പുകഴ്‌ത്താന്‍ തുടങ്ങി. ഒരു തുണി വിടര്‍ത്തിപ്പിടിക്കുന്നതു പോലെ കാണിച്ച വ്യാപാരി അത്‌ രാജാവിന്റെ `തൃക്കൈയിലേക്ക്‌' വച്ചുകൊടുത്തു. രാജാവ്‌ അത്‌ `സ്വീകരിച്ചു.' ഹൊ, എന്തുമാത്രം മനോഹരമാണീ വസ്‌ത്രം! രാജഭക്തിക്ക്‌ കോട്ടം തട്ടരുതല്ലോ. ചാരിത്ര്യശുദ്ധിയില്‍ സംശയിക്കപ്പെടുകയും ചെയ്യരുത്‌. രാജസദസ്സ്‌ ഒന്നടങ്കം വസ്‌ത്രം `കണ്ടു.' അതിന്റെ മനോഹാരിത `ആസ്വദിച്ചു.' അത്‌ നാടുനീളെ വര്‍ണിക്കാനും തുടങ്ങി.

കെ എം മൌലവിയും ചേകന്നൂരിയോ?!!!

ശൈത്വാൻ എന്നതിന് ബാക്ടീരിയ എന്നർത്ഥം നൽകിയെന്ന് അബ്ദുസ്സലാം സുല്ലമിക്കെതിരെ ഓരിയിടുന്നവർ കെ എം മൌലവി പതിറ്റാണ്ടുകൾക്ക് മുൻപ് അൽ‌മനാറിലെഴുതിയത് ഒന്ന് കാണുക..


വിസര്‍ജ്ജന നിയമം : അബ്ദുല്‍ ഹഖ് സുല്ലമി, ആമയൂര്‍

വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥനയിൽ ഖുബ്സ് ഖബാ‌ഇസ് എന്നതിന് ബാക്ടീരിയ എന്നർത്ഥം നൽകിയെന്ന് അബ്ദുസ്സലാം സുല്ലമിക്കെതിരെ ഓരിയിടുന്നവർ ഇതൊന്ന് കാണുക...



നബി(സ)ക്ക് മാരണം {സിഹ്ര്‍} ബാധിച്ചിട്ടില്ല : എം. എം അക്ബര്‍

നബി(സ)ക്ക് മാരണം ബാധിച്ച യാതൊരു ലക്ഷണവും ഉണ്ടായിട്ടില്ലെന്ന് എം. എം അക്ബര്‍ അദ്ധേഹത്തിന്റെ പുസ്തകത്തില്‍ (ഖുര്‍ആനിന്‍റെ മൌലികത) പറയുന്നത് കാണൂ...



വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം

റിയാസ് മോന്‍ 

കോടമഞ്ഞിന്റെ ഇരുളിനെ വകഞ്ഞു മാറ്റി ദൂരെ നിന്ന് വരുന്ന പ്രത്യാശയുടെ പ്രകാശ കിരണം കാണാം. നമ്മുടെ മഹാനായ നേതാവ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി കൊളുത്തി വെച്ച നവോഥാനത്തിന്റെ നക്ഷത്രശോഭയാണത്. വര്‍ത്തമാനം ദിനപത്രം ഒമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി ദിനപത്രത്തിന് അന്നത്തെ ദീവാനായിരുന്ന രാജഗോപാലാചാരിയുടെ ശത്രുതാപരമായ നിലപാടുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. നെറികേട് എന്തു തമ്പുരാന്‍ കാണിച്ചാലും കയ്യും കെട്ടി നോക്കിനില്ക്കില്ലെന്ന വക്കം മൗലവിയുടെ ധീരതക്ക് മുന്നില്‍ പതറിയവര്‍ ആ പത്രത്തെ തന്നെ ഇല്ലാതാക്കിയെന്നത് ചരിത്രമാണ്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ചില ദീവാന്‍മാര്‍ നവോഥാന പ്രസ്ഥാനത്തിന്റെ അഭിമാനമായ വര്‍ത്തമാനത്തോടും ഏതാണ്ട് ഇതു പോലെയൊക്കെ ചെയ്തു. വക്കം മൗലവിയുടെ പിന്മുറക്കാര്‍ ചരിത്രത്തില്‍ വീണ്ടും അതേ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയ പരീക്ഷണങ്ങളുടെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
വര്‍ത്തമാനം ദിനപത്രത്തിന്റെ വഴിയില്‍ മുള്ളൂ വിരിച്ചവരേ നിങ്ങള്‍ക്ക് നന്ദി.

യുക്തിരഹിതം, പ്രമാണവിരുദ്ധം ജിന്നുവാദങ്ങള്‍

പി കെ മൊയ്‌തീന്‍ സുല്ലമി

ഇസ്‌ലാമിക ദര്‍ശനങ്ങളെല്ലാം മനുഷ്യബുദ്ധിക്ക്‌ മനസ്സിലാക്കാന്‍ എളുപ്പമുള്ളതാണ്‌. ഊഹാപോഹങ്ങള്‍ക്കോ മെനഞ്ഞെടുത്ത കഥകള്‍ക്കോ യാതൊരു വിലയും കല്‌പിക്കാത്ത മതമാണ്‌ ഇസ്‌ലാം. എന്തുകൊണ്ടാണ്‌ മനുഷ്യര്‍ക്ക്‌ ഇണചേരാന്‍ മനുഷ്യരെ തന്നെ അല്ലാഹു സൃഷ്‌ടിച്ചുകൊടുത്തതെന്ന്‌ കഴിഞ്ഞ ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ജിന്നില്‍ പെട്ട പുരുഷന്മാര്‍ മനുഷ്യസ്‌ത്രീകളുമായി ലൈംഗികബന്ധം സ്ഥാപിക്കുമെന്നും ജിന്നില്‍ മനുഷ്യര്‍ക്ക്‌ സന്താനങ്ങളുണ്ടാകുമെന്നുമുള്ള ശറഇന്നോ സാമാന്യബുദ്ധിക്കോ നിരക്കാത്ത ചില വാദങ്ങളുമായി മുജാഹിദു പ്രസ്ഥാനത്തിന്റെ പേരില്‍ ഈ അടുത്ത കാലത്ത്‌ ചിലര്‍ രംഗപ്രവേശനം ചെയ്‌തിരിക്കുകയാണല്ലോ?!
ഏതെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലോ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ല ഈ വാദം. ഈ വാദത്തിന്റെ പിന്നിലുള്ളത്‌ ചില ഇസ്‌റാഈലീ കഥകളും ഊഹാപോഹങ്ങളും മാത്രമാണ്‌. മൂന്നുനാല്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആറു മാസത്തോളം ചെമ്മാട്‌ പള്ളി മിമ്പര്‍ ജിന്ന്‌ കഥകള്‍ പറഞ്ഞ്‌ മലീമസമാക്കുകയും അക്കാരണത്താല്‍ മിമ്പര്‍ വിട്ടൊഴിയേണ്ട അവസ്ഥ വരികയും ചെയ്‌ത അതേ വ്യക്തി തന്നെയാണ്‌ ഇപ്പോഴും ഈ പ്രചാരണത്തിന്റെ മുമ്പില്‍ നടക്കുന്നത്‌. അദ്ദേഹം എ പി വിഭാഗം മുജാഹിദ്‌ വിഭാഗത്തിന്റെ പണ്ഡിതസഭയില്‍ വരികയും ജിന്ന്‌ വിഷയത്തില്‍ ഞാന്‍ മനസ്സിലാക്കിയതില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം ഞാന്‍ പിന്‍വലിച്ചിരിക്കുന്നു എന്ന നിലയില്‍ ക്ഷമാപണം നടത്തുകയും ചെയ്‌തതിന്‌ ഈയുള്ളവന്‍ സാക്ഷിയാണ്‌.

ഹദീസുകള്‍ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാകുന്നതെങ്ങനെ?

എ അബ്‌ദുസ്സലാം സുല്ലമി

``ഹദീസില്‍ പറയുന്ന ആശയം ഉസൂലുകള്‍ക്ക്‌ (അടിസ്ഥാനതത്വങ്ങള്‍ക്ക്‌) എതിരാവാതിരിക്കുക എന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ ഹദീസ്‌ സ്ഥിരീകരിക്കാന്‍ നിര്‍ബന്ധമായി പറഞ്ഞതിന്റെ വിവക്ഷ ബുഖാരി, തിര്‍മിദി, അബൂദാവൂദ്‌ പോലെയുള്ള പ്രസിദ്ധമായ ഹദീസുഗ്രന്ഥങ്ങളില്‍ ആ ഹദീസ്‌ നിവേദനം ചെയ്യാതിരിക്കുക എന്നതു മാത്രമാണ്‌. (കെ കെ സകരിയ്യ സ്വലാഹിയുടെ വാദം)

ഈ വാദം വിവരമില്ലായ്‌മയുടെ പ്രകടനമാണ്‌. ഇദ്ദേഹം തന്നെ ഈ വാദത്തെ തകര്‍ക്കുന്നുണ്ട്‌. ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ അല്ലാഹുവിന്‌ കോപകരമാവുകയില്ലെന്ന ഒരു അടിസ്ഥാനതത്വം (ഉസ്വൂല്‍) ഇദ്ദേഹം സ്വയം പടച്ചുണ്ടാക്കി. അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ അവന്‌ ഏറ്റവും കോപകരമായത്‌ ത്വലാഖാണെന്ന്‌ പറയുന്ന സ്വഹീഹായ ഹദീസിനെ ഇദ്ദേഹം ദുര്‍ബലമാക്കുന്നു. ഈ ഹദീസിന്റെ ഒരു പരമ്പര സ്വഹീഹാണെന്ന്‌ ഇദ്ദേഹം തന്നെ എഴുതുകയും ചെയ്യുന്നു (അല്‍മനാര്‍ മാസിക -2005 ഫെബ്രുവരി, പേജ്‌ 10).
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews