സമസ്‌തയുടെ ചരിത്രം ഇത്രയും കൂടി

കെ വി ഒ അബ്‌ദുര്‍റഹ്‌മാന്‍ പറവണ്ണ

1924 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ, രൂപീകരിച്ച കാലഘട്ടത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ അനുകൂലമായ ചുറ്റുപാടായിരുന്നു. എന്തുകൊണ്ട്‌? മുസ്‌ലിം ബഹുജനങ്ങളെ ആകര്‍ഷിക്കുന്ന വിഷയങ്ങളായിരുന്നു സംഘടന ആദ്യമായും അവതരിപ്പിച്ചിരുന്നത്‌. ഉദാഹരണത്തിന്‌ കൊടികൂത്ത്‌ നേര്‍ച്ച. അതിലെ കരിമരുന്ന്‌ പ്രയോഗവും അതിനോടനുബന്ധിച്ചുള്ള ധൂര്‍ത്തുമെല്ലാം അനാവശ്യമാണെന്നും മുസ്‌ലിം ബഹുജനങ്ങള്‍ക്കു ബോധ്യമായി. എന്നാല്‍ ചില കുട്ടി പുരോഹിതന്മാര്‍ ഇത്തരം ധൂര്‍ത്തുകളെ ന്യായീകരിച്ചിരുന്നത്‌ രസാവഹമായിരുന്നു:


``നിരവധി ബഹുജനങ്ങള്‍ ഒരിടത്ത്‌ സമ്മേളിച്ചാല്‍ അവിടെ രോഗാണുക്കളുടെ ഒരു പ്രവാഹമുണ്ടാകും. അതിനെ തടയിടാന്‍ കരിമരുന്ന്‌ ഉപകരിക്കും. അതിനാല്‍ അത്‌ ഹലാലാണ്‌.'' പ്രസ്ഥാന നേതൃത്വം അതിന്‌ തിരിച്ചടി നല്‌കിയത്‌ അതിലും ബഹുരസമാണ്‌: ``മുസ്‌ലിം ബഹുജനങ്ങള്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത്‌ ഹജ്ജ്‌ വേളയിലാണല്ലോ. അപ്പോള്‍ അവിടെ എത്ര ടണ്‍ കരിമരുന്ന്‌ പൊട്ടിക്കണം?'' അതോടുകൂടി പുരോഹിത വൃന്ദം വഴിമാറി ചിന്തിച്ചു.

പിന്നീട്‌ കൈവെച്ച രംഗം മുടി വളര്‍ത്തലിനെതിരായിരുന്നു. അന്നത്തെ പുരോഹിതന്മാര്‍ പാടിയ പാട്ട്‌ ``കൈക്ക്‌ കെട്ടി തലമേ മുടി, നിന്റെ മ്മാക്ക്‌ റെഡി'' വീണ്ടും പാടുന്നു. ``കാഫിറാം അബൂജാഹിലന്ന്‌ മില്ലേ ക്രോപ്പ്‌ കുടുമ അവനും കാഫിറല്ലേ ചെറുമാ!'' മുസ്‌ലിം സമൂഹത്തെ പിന്നോക്ക അവസ്ഥയിലേക്ക്‌ തള്ളിവിടാന്‍ കാരണം പുരോഹിതന്മാരിയിരുന്നു. ഇംഗ്ലീഷ്‌ നരകത്തിലെ ഭാഷ, ആര്യനെഴുത്ത്‌ ഹറാം എന്നായിരുന്നു പ്രചാരണം.

Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews