എ അബ്‌ദുസ്സലാം സുല്ലമി
`ജിന്നുകളോട് സഹായം ചോദിക്കുന്നത് തൗഹീദിന് വിരുദ്ധവും ശിര്‍ക്കുമാണ്.'' (കുഞ്ഞുമുഹമ്മദ് പറപ്പൂര്‍, പി എന്‍ അബ്‌ദുല്ലത്തീഫ് മദനി, അബ്‌ദുര്‍റഹ്‌മാന്‍ സലഫി, കെ കെ സകരിയ്യ സ്വലാഹി, ഹനീഫ് കായക്കൊടി, ശംസുദ്ദീന്‍ പാലത്ത്, അനസ് മുസ്‌ലിയാര്‍ എന്നിവര്‍ ഒപ്പിട്ട ഫത്‌വ, നമ്പര്‍11)
മേല്‍ ഫത്‌വ ആത്മാര്‍ഥമായി അംഗീകരിച്ചുകൊണ്ട് ഒപ്പിട്ടതാണെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‌കേണ്ടതുണ്ട്.
1). ജിന്നുകളോട് ഒരാള്‍ സഹായം ചോദിച്ചാല്‍ ജിന്നുകള്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കുമോ? സാധിക്കുകയില്ല എന്നാണ് മറുപടിയെങ്കില്‍ ലബീദ് എന്ന ജൂതന്‍ ജിന്നുകളെ കീഴ്‌പ്പെടുത്തി ദൂരെയുള്ള മുഹമ്മദ് നബി(സ)യെ ആറ് മാസത്തോളം ഉപദ്രവിച്ചു എന്നു പറയുന്ന ഹദീസിനെ കുറിച്ച് എന്തു പറയുന്നു?
സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് ഈ മതവിധിയില്‍ പറയന്നു. അപ്പോള്‍ ജിന്നുകളെ മന്ത്രവാദത്തിലൂടെയും മറ്റും തൃപ്‌തിപ്പെടുത്തി മറ്റൊരാളെ ഉപദ്രവിക്കുന്നതിന് സാധിക്കുമെന്ന് വിശ്വസിക്കുന്നു. കൂടോത്രം, മാരണം മുതലായ അര്‍ഥത്തിലുള്ള സിഹ്‌റിന് യാഥാര്‍ഥ്യമില്ലെന്നും ജിന്നുകള്‍ക്ക് സാഹിറിനെ സഹായിക്കാന്‍ സാധ്യമല്ലെന്നും നിങ്ങള്‍ പ്രഖ്യാപിക്കുമോ? നിങ്ങളുടെ വാദം തമ്മില്‍ വൈരുധ്യമില്ലെന്ന് നിങ്ങള്‍ എങ്ങനെയാണ് സ്ഥാപിക്കുക? ജിന്നുകളോട് സഹായം ചോദിച്ചാല്‍ ജിന്നുകള്‍ സഹായിക്കുമെന്നാണ് മറുപടിയെങ്കില്‍ ജിന്നുകളോട് സഹായം ചോദിക്കുന്നത് ശിര്‍ക്കാണെന്ന് സ്ഥാപിക്കാനുള്ള നിങ്ങളുടെ തെളിവുകള്‍ എന്തെല്ലാമാണ്. മുജാഹിദുകള്‍ക്കുള്ള തെളിവുകള്‍ താഴെ വിവരിക്കുന്നു:
എ). ഖുര്‍ആനിലെ സൂക്തങ്ങള്‍. ഈ സൂക്തങ്ങളില്‍ സഹായം തേടിയാല്‍ അവര്‍ സഹായിക്കുകയില്ലെന്ന് അല്ലാഹു പറയുന്നുണ്ട്. സഹായം തേടല്‍ ശിര്‍ക്കാണ്. എങ്കിലും അവര്‍ നിങ്ങളെ സഹായിക്കുമെന്ന് പ്രസ്‌തുത സൂക്തങ്ങളില്‍ പറയുന്നില്ല.
ബി). ജിന്നുകളോട് സഹായം തേടല്‍ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമാണ്. കാര്യകാരണ ബന്ധത്തിന് അതീതവും മറഞ്ഞ മാര്‍ഗവുമാണ്. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവിനോടു മാത്രമേ സഹായം തേടാവൂ. അല്ലാഹു മാത്രമേ ഈ മാര്‍ഗത്തിലൂടെ സഹായിക്കുകയുള്ളൂ.
ചോ 2). ജിന്നുകളോട് സഹായം ചോദിക്കല്‍ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമാണോ? അല്ലെങ്കില്‍ എങ്ങനെയാണ് ഈ സഹായം ചോദിക്കല്‍ ശിര്‍ക്കാവുന്നത്? സഹായതേട്ടമാണെങ്കില്‍ ജിന്നുകളുടെ സഹായം അദൃശ്യവും അഭൗതികവുമാണെന്ന് സ്ഥിരപ്പെടുന്നു. അപ്പോള്‍ ഒരു ജൂതന്‍ മന്ത്രവാദത്തിലൂടെ ജിന്നുകളെ കീഴ്‌പ്പെടുത്തി നബി(സ)യെ ആറ് മാസത്തോളം ഉപദ്രവിച്ച് എന്ന് വിശ്വസിക്കല്‍ സിഹ്‌റ് ചെയ്യുന്നവന്‍ ഉദ്ദേശിക്കുമ്പോള്‍ ജിന്നുകളെ കീഴ്‌പ്പെടുത്തി നമ്മെ അദൃശ്യവും അഭൗതികവുമായ നിലക്ക് ഉപദ്രവിക്കാന്‍ സാധിക്കുമെന്നും സ്ഥിരപ്പെടുന്നു. അപ്പോള്‍ തൗഹീദിന് നാം പറയുന്ന നിര്‍വചനം എങ്ങനെ ശരിയാവും?
ചോ 3). ഒരു ജൂതന്‍ മന്ത്രവാദം നടത്തി ആ വസ്‌തുക്കള്‍ ഒരു കിണറ്റില്‍ നിക്ഷേപിച്ചതു കാരണം ഒരാളെ ഉപദ്രവിക്കല്‍ ദൃശ്യവും ഭൗതികവുമായ മാര്‍ഗത്തിലൂടെയാണോ? ആണെങ്കില്‍ ജിന്നുകള്‍ ദൃശ്യവും ഭൗതികവുമായ സൃഷ്‌ടികളില്‍ പെട്ടവരാണോ? ആണെങ്കില്‍ ഇവരോടു സഹായംതേടല്‍ തൗഹീദിന് വിരുദ്ധവും ശിര്‍ക്കുമാണെന്ന് നിങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയും?
ചോ 4). സിഹ്‌റ് ഫലിക്കുമെന്നും അതിന് യാഥാര്‍ഥ്യബോധമുണ്ടെന്നും സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു കെ കെ സകരിയ്യ പ്രാര്‍ഥനയുടെ നിര്‍വചനം മനുഷ്യകഴിവിന് അതീതം എന്നത് സൃഷ്‌ടികളുടെ കഴിവിന് അതീതം എന്നാക്കി മാറ്റിയത്. മനുഷ്യകഴിവിന് അതീതം എന്നു നാം മദ്‌റസ്സാ പാഠപുസ്‌തകത്തിലും മറ്റും എഴുതിയത് പോലും സൃഷ്‌ടികളുടെ കഴിവിനു അതീതം എന്നതാണ് ഉദ്ദേശ്യമെന്നും ഇദ്ദേഹം വാദിക്കുകയുണ്ടായി. പ്രാര്‍ഥനക്ക് എന്താണ് നാം നിര്‍വചനം പറയേണ്ടത്? സൃഷ്‌ടികളുടെ കഴിവിന് അതീതം എന്നാണോ?
ചോ 5). സിഹ്‌റില്‍ അല്ലാഹുവിന്റെ സൃഷ്‌ടിയായ ജിന്നുകളെ കീഴ്‌പ്പെടുത്തി സാഹിര്‍ നമ്മെ ഉപദ്രവിക്കുകയാണ്. അതിനാല്‍ ഇത് അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ല. അദൃശ്യം, അഭൗതികം എന്ന് പറയുന്ന ജിന്നുകളുടെയും മലക്കുകളുടെയും കൂടി കഴിവുകള്‍ക്ക് അതീതമായതാണെന്നും ഇദ്ദേഹം വാദിക്കുകയുണ്ടായി. ഈ വാദം ശരിയാണോ?
ചോ 6). സിഹ്‌ര്‍ ചെയ്യുന്നവന്‍ അല്ലാഹുവിന്റെ സൃഷ്‌ടിയായ ജിന്നുകളെ കീഴ്‌പ്പെടുത്തിയാണ് നമുക്ക് ഉപദ്രവവും ഉപകാരവും ചെയ്യുന്നത്. അതിനാല്‍ ഇതു കാര്യകാരണബന്ധത്തിന് അതീതമല്ല. കാര്യകാരണ ബന്ധത്തിന് അതീതം എന്ന് പറയണമെങ്കില്‍ ജിന്നുകളുടെയും മലക്കുകളുടെയും കഴിവുകളെ പരിഗണിക്കേണ്ടതുണ്ട് എന്നും ഇദ്ദേഹം വാദിച്ചു. ഈ വാദം ശരിയാണോ? ആണെങ്കില്‍ ജിന്നുകളെ വിളിച്ചുതേടല്‍ ശിര്‍ക്കാണെന്ന് നിങ്ങള്‍ എങ്ങനെ പറയും? ശരിയല്ലെങ്കില്‍ സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് എങ്ങനെ വിധി പറയും?
ചോ 7). നിങ്ങളുടെ ഫത്‌വയില്‍ ജിന്നുകളോട് സഹായംചോദിക്കല്‍ ശിര്‍ക്കാണെന്ന് പറയുന്നു. അവരുടെ കഴിവില്‍ പെട്ടതും തന്റെ ശബ്‌ദം കേള്‍ക്കുന്ന പരിധിയില്‍ വരുന്നതുമായ ജിന്നുകളോട് സഹായം ചോദിക്കുന്നതും ശിര്‍ക്കാണെന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? മലക്കുകളോട് ചോദിക്കലും ഉദ്ദേശിക്കുന്നുണ്ടോ? അതല്ല, ഇതൊരു തട്ടിപ്പിന്റെ രീതി സ്വീകരിച്ചതാണോ?
ചോ 8). ജിന്നുകളോടും മലക്കുകളോടും സഹായം ചോദിക്കല്‍ ശിര്‍ക്കല്ലെന്ന് കെ കെ സകരിയ്യ പറയുന്നു. ശിര്‍ക്ക് പ്രചരിപ്പിച്ച ഈ കൂട്ടരെ എന്തുകൊണ്ട് സംഘടനയില്‍ നിന്നും പുറത്താക്കുന്നില്ല? ഐ എസ് എമ്മിനെയും പി പി ഖാലിദിനെയും പിരിച്ചുവിടാന്‍ നിങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ തൗഹീദിന്റെയും ശിര്‍ക്കിന്റെയും പ്രശ്‌നത്തെക്കാള്‍ വലുതായിരുന്നുവോ?
ചോ 9). സംവാദങ്ങളില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായം തേടല്‍ ശിര്‍ക്കാണോ എന്ന് അഹ്‌സനിമാരും സഖാഫികളും ചോദിച്ചതിന് മറുപടി പറയാതെ നിങ്ങള്‍ ഓടിയൊളിച്ചത് എന്തിനുവേണ്ടിയായിരുന്നു?
ചോ 10). സുലൈമാന്‍ നബി(അ) ജിന്നുകളോട് സഹായംതേടിയതും ഹാജിറ(അ) മലക്കിനോടു സഹായംതേടിയതും വിജന പ്രദേശത്ത് അകപ്പെട്ടവന്‍ അല്ലാഹുവിന്റെ ദാസന്മാരേ എന്നു വിളിച്ച് സഹായംതേടാന്‍ പറഞ്ഞിട്ടുണ്ടെന്നുമുള്ള തെളിവുകളായിരുന്നു സക്കരിയ്യും വിഭാഗവും ജിന്നുകളെ വിളിച്ച് സഹായംതേടല്‍ ശിര്‍ക്കല്ലെന്ന് പറയാന്‍ ഉദ്ധരിച്ചിരുന്നത്. ഈ തെളിവുകളുടെ അവസ്ഥ എന്താണ്?
ചോ 11). കെ കെ സകരിയ്യയും കൂട്ടരും പറയുന്നത് തെറ്റായിരുന്നുവെന്ന് അവരെക്കൊണ്ടു തന്നെ നിങ്ങള്‍ പ്രസംഗിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്യുമോ?
``എന്നാല്‍ മനുഷ്യര്‍ അറിയാതെ ആവശ്യപ്പെടാതെ മലക്കുകളും ജിന്നുകളും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് മനുഷ്യനെ സഹായിക്കുന്നതാണ്.'' (കെ കെ സകരിയ്യ, ഇസ്വ്‌ലാഹ് മാസിക -2006 ഡിസംബര്‍).
അപ്പോള്‍ ലബീദ് എന്ന ജൂതന്‍ അറിയുകയോ ജിന്നുകളോട് ആവശ്യപ്പെടുകയോ ചെയ്യാതെയാണ് നബി(സ)യെ ഉപദ്രവിച്ചതെന്ന് മാനസികരോഗികള്‍ മാത്രമേ പറയുകയുള്ളൂ. എങ്കില്‍ എന്തിനാണ് ലബീദ് എന്ന ജൂതനിലേക്ക് ഈ സംഭവത്തെ ചേര്‍ത്തിപറയുന്നത്? എന്തിന് ലബീദ് മന്ത്രവാദം നടത്തി ദര്‍ബാന്‍ കിണറ്റില്‍ മന്ത്രവാദം ചെയ്‌ത വസ്‌തുക്കള്‍ കുഴിച്ചിടുന്നത്? ഇതെല്ലാം ലബീദ് അറിയാതെ ചെയ്‌തതാണോ?
പ്രാര്‍ഥനയും ആരാധനയും രണ്ടാണ്. പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകള്‍ ഉണ്ട്. അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ല. ജിന്നുകളോട് സഹായം തേടുകയും അവരെ ആരാധിക്കുകയും ചെയ്‌താല്‍ അവര്‍ സഹായിക്കും. പ്രാര്‍ഥനയുടെ നിര്‍വചനം മനുഷ്യകഴിവിന് അതീതം എന്നു പറയാന്‍ പാടില്ല. സൃഷ്‌ടികളുടെ കഴിവിന് അതീതം എന്നു പറയാന്‍ പാടില്ല. പിശാചിന്‌അവന്‍ ഉദ്ദേശിക്കുന്ന ഏതു രൂപത്തിലും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കും. അദൃശ്യം, ഭൗതികം, കാര്യകാരണ ബന്ധത്തിനു അതീതം എന്നെല്ലാം പറയണമെങ്കില്‍ ജിന്നുകളുടെയും മലക്കുകളുടെയും കഴിവുകള്‍ കൂടി പരിഗണിക്കണം, അവരുടെ കഴിവിന് അപ്പുറമുള്ളതായാല്‍ മാത്രമേ ഇപ്രകാരം പറയാന്‍ പാടുള്ളൂ എന്നെല്ലാം തൗഹീദിനെ തകര്‍ക്കുന്ന വാദങ്ങള്‍ കെ കെ സകരിയ്യ പ്രചരിപ്പിച്ചിട്ടും ജാമിഅ നദ്‌വിയയില്‍ സംഘടിപ്പിച്ച കൗണ്‍സിലില്‍ ഇവയെക്കുറിച്ച് എന്തുകൊണ്ട് ചര്‍ച്ചചെയ്‌തില്ല? തൗഹീദിന്റെ വിഷയം എന്തുകൊണ്ട് നിങ്ങള്‍ പ്രാധാന്യം കല്‌പിച്ച് ചര്‍ച്ച ചെയ്‌തില്ല? ഇവയിലെല്ലാം കെ കെ സകരിയ്യയുടെയും വിഭാഗത്തിന്റെയും വാദം തന്നെയാണോ നിങ്ങള്‍ക്കും ഉള്ളത്?