മുന്‍ഗാമികള്‍ തിരിച്ചു വന്നിരുന്നെങ്കില്‍ ഒരൊറ്റ ഒന്നിന്‍റെയും ഉടലിന്മേല്‍ തല ഉണ്ടാകില്ല : നിഅമത്തുള്ള ഫാറൂഖി

"മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന ആള്‍ എന്തൊക്കെ ഒഴിവാക്കിയാണോ വന്നത് അഥവാ എപ്പോഴാണ് നമ്മള്‍ സലഫി ആയത്, ഇസ്ലാഹി പ്രവര്‍ത്തകര്‍ ആയത്? ശിര്‍ക്കും കുറാഫാത്തും മാറ്റി വെച്ചപ്പോള്‍./^ അത് മാറ്റി വെക്കാത്തവരാണ് സമസ്തയില്‍ പ്രവര്‍ത്തിക്കുന്നത്. മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്നതോട് കൂടി ശിര്‍ക്കും ബിദ്അത്തും കുറാഫാത്തും നമ്മള്‍ ഒഴിവാക്കി. അതാണ് നമ്മുടെ പ്രത്യേകത. അഥവാ ഒരുപാട് സംഗതികള്‍ "വിസര്‍ജിച്ചു " ഒഴിവാക്കിയാണ് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. അങ്ങനെ മുജഹിദായപ്പോള്‍ ഒരു മനുഷ്യന്‍ വിസര്‍ജിച്ചവ പരിശോദിച്ചു അതില്‍ മൂല്യമുണ്ടോ എന്ന് നോക്കുന്നു .എന്നിട്ട് അത് എടുത്തിട്ട് മെല്ലെ സുന്നതാക്കുക, ഫര്‍ളാക്കുക, സുബ്ഹാനല്ലാഹ്!!!!


മുജാഹിദുകള്‍ വിസര്‍ജിച്ചതില്‍ നിന്നും തെളിവുണ്ടാക്കുക. ഇതിനെതിരെ സന്ധിയില്ലാ സമരം നടത്തുകയും വാദപ്രതിവാദങ്ങളും മുഖാമുഖങ്ങളും നടത്തുകയും തെളിവില്ലാതെ അന്ധവിശ്വാസികളും കപടവിശ്വാസികളും ബഹുദൈവ വിശ്വാസികളും മുട്ട് മടക്കിയതുമാണ് നമ്മുടെ മുന്നില്‍....> ഇന്ന് അവരുടെ മുഖത്ത് നോക്കാന്‍ പറ്റുന്നില്ല.!!! എന്തൊരു സങ്കടം പടച്ചോനെ !!!!

ഇതൊക്കെ കെട്ടിപ്പടുത്ത ത്യാഗികള്‍ തിരിച്ചു വന്നിരുന്നെങ്കില്‍ ഒരൊറ്റ ഒന്നിന്‍റെയും ഉടലിന്മേല്‍ തല ഉണ്ടാകില്ല..അമ്മാതിരി പണിയാണ് ഇവര്‍ ചെയ്തത്. വീണ്ടും നമ്മെ കുറാഫാത്തിലേക്ക് തിരിച്ചുകൊണ്ട് പോകുന്നു. പറയുമ്പോള്‍ പറയും അത് ഇന്ന ഇന്ന ആള്‍ക്കാര്‍ ആണ്. ഒരാളെ പിടിച്ചു അയാള്‍ പറഞ്ഞിട്ടാണ് പടച്ചോനെ എന്ന് പറഞ്ഞിട്ട് കാര്യമില്ല !.നരകത്തില്‍ പോകേണ്ടി വരും !.മുജാഹിദുകള്‍ വിസര്‍ജിച്ചതില്‍ മൂല്യം ഉണ്ടാകി പണ്ട് നമ്മുടെ ശത്രുക്കളെ നമ്മള്‍ പരാജയപ്പെടുതിയത്തില്‍ ഇപ്പോള്‍ നമ്മള്‍ ശത്രുക്കള്‍ക്ക് തെളിവുണ്ടാക്കി കൊടുക്കുക !! ഇവര്‍ പോയി പോയി ബിദ്അത്തുകളെ സുന്നത്തുകളാക്കുക, സുന്നത്തുകളെ ഫാര്‍ളാക്കുക."

(നിഅമത്തുള്ള ഫാറൂഖി മുജാഹിദ് സെന്‍റെറില്‍ (CD TOWER ) നടത്തിയ പഠന ക്ലാസില്‍ നിന്ന്)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews