അലി തലശ്ശേരി
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഒരു മൂലയില്‍ `കരിങ്കണ്ണാ നോക്ക്' എന്ന ഒരു ബോര്‍ഡ് നാട്ടില്‍ സര്‍വസാധാരണമായിരുന്നു. മരംകൊണ്ട് ചെത്തിയുണ്ടാക്കിയ ഒരു മനുഷ്യന്റെ നഗ്ന പേക്കോലം തൂക്കിയിടുകയും പതിവായിരുന്നു. ഇന്ന് ആ സ്ഥാനത്ത് `മാശാഅല്ലാഹ്, തബാറകല്ലാഹ്' എന്നെഴുതിയ ഫ്‌ളക്‌സാണ് തൂക്കിയിടുന്നത്. മാശാഅല്ലാഹ് എന്നതിന്റെ ശരിയായ ആശയം ഗ്രഹിച്ചിട്ടല്ല, ഗള്‍ഫ് രാജ്യങ്ങളുടെ വിശേഷിച്ചും സുഊദി അറേബ്യയുടെ സ്വാധീനമാകാം ഈ മാറ്റത്തിന്റെ കാരണം.
എന്നാല്‍ പേക്കോലമായാലും ഫ്‌ളക്‌സ് ആയാലും അത് തൂക്കിയിടുന്നതില്‍ ഒരാശയമുണ്ട്: `കണ്ണേറ്' തട്ടാതിരിക്കാനാണത്രെ ഇത് ചെയ്യുന്നത്. ചിലയാളുകള്‍ നോക്കിയാല്‍ നിര്‍മാണത്തലിരിക്കുന്ന വീടിന് കേടുപറ്റാം. നിറഞ്ഞ കുലയിലെ ഫലങ്ങള്‍ വീണുപോകാം, കൃഷികള്‍ കരിഞ്ഞുണങ്ങാം, വളര്‍ത്തു മൃഗങ്ങള്‍ ചത്തുപോകാം! ഇതാണ് വിശ്വാസം. അത്തരക്കാരെ `കരിങ്കണ്ണന്‍' എന്നാണ് പറയപ്പടുന്നത്. അവരുടെ നോട്ടത്തില്‍ നിന്ന് രക്ഷ തേടിക്കൊണ്ടാണത്രെ മരക്കോലം കെട്ടിത്തൂക്കുന്നത്. എന്തായാലും ഈ അന്ധവിശ്വാസത്തിന്റെ മൂര്‍ത്തരൂപം സമൂഹത്തില്‍ നിന്ന് നീങ്ങിപ്പോയി; നേര്‍ത്ത രൂപം ബാക്കിയുണ്ടെങ്കിലും. ഈ അന്ധവിശ്വാസ നിര്‍മാര്‍ജനത്തിലും ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ സ്വാധീനം പ്രകടമാണ്.
നിര്‍ഭാഗ്യവശാല്‍ സമൂഹം കൈവെടിഞ്ഞ കണ്ണേറ് എന്ന അന്ധവിശ്വാസവും `ഹദീസി'ന്റെ പിന്‍ബലത്തോടെ വീണ്ടും കുടിയിരുത്താന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബലില്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് എത്ര ഖേദകരമാണ്! വെറും അന്ധവിശ്വാസമല്ല; അതിന്റെ പ്രതിവിധിയായി വിചിത്ര കര്‍മങ്ങളും! ആരുടെ കണ്ണുതട്ടിയോ അയാളെ കുളിപ്പിച്ച വെള്ളത്തില്‍, ബാധിച്ചവന്‍ കുളിക്കണമെന്ന് മുജാഹിദ് സ്റ്റേജില്‍ നിന്ന് വയദ്വ് പറഞ്ഞാല്‍ അതിലപ്പുറം എന്തു ദുര്യോഗമാണ് ഈ ആദര്‍ശപ്രസ്ഥാനത്തിന് നേരിടാനുള്ളത്! `ഔദ്യോഗിക' മുജാഹിദ് നേതാക്കളുമായി മൗനാനുവാദത്തോടെയുള്ള ഈ പിന്നോട്ടു നടത്തം പിടിച്ചുകെട്ടാന്‍ മുജാഹിദുകള്‍ പ്രതിജ്ഞാബദ്ധമാണ്.