പ്രസ്ഥാനം ഹൈജാക്ക് ചെയ്യപ്പെടുന്നു

പ്രിന്സാദ് പയ്യാനക്കല്‍

ഇസ്ലാഹി പ്രസ്ഥാനത്തില്‍ ആദര്‍ശ വ്യതിയാന ആരോപണവുമായി വന്നവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയുടെ കുറ്റസമ്മതം താഴെ കാണുക. സകരിയ്യയും കൂട്ടരും സംഘടന ഹൈജാക്ക് ചെയ്യുന്നു എന്ന് നേതൃത്വം ഇപ്പോള്‍ മനസ്സിലാക്കുന്നു. കടുത്ത ശിര്‍ക്കും ഖുറാഫാത്തും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ലേബളില്‍ പ്രചരിപ്പിക്കാനുള്ള നവയാഥാസ്ഥിക നീക്കത്തെ നാം നിഷ്പക്ഷമായി വിലയുരുത്തേണ്ടതുണ്ട്. പ്രമാണങ്ങളോടുള്ള പ്രതിബദ്ദത പറഞ്ഞു രംഗത്തെത്തിയവര്‍ ഇപ്പോള്‍ ജിന്നും ശൈതാനും കലര്‍ത്തി തൌഹീദിന്റെ ആദര്‍ശത്തെ തന്നെ അട്ടി മറിച്ചിരിക്കുന്നു. ഈ കടുത്ത അപരാധത്തിന് കൂട്ട് നിന്നാല്‍ രക്ഷയുണ്ടാവില്ല. കെ ജെയു കെ എന്‍ എം നേതാക്കളുടെ താഴെ പറയുന്ന സംസാരം ശ്രദ്ധിക്കുക. ഈ നേതൃത്വത്തെ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?

“വാദങ്ങള്‍ പോയി പോയി പ്രവാചകന്മാരുടെ മുഅ'ജിസത്തുകളെ വരെ എന്തെല്ലാമോ ആയി ചിത്രീകരിക്കുകയും അല്ലാഹുവിനുള്ള കഴിവ് പോലെ തന്നെ പിശാചിനും കഴിവുണ്ട് എന്ന ഒരവസ്ഥയിലേക്കു വരെ വ്യഖ്യാനങ്ങള്‍ എത്തി നില്‍ക്കുകയും ചെയ്യുന്നു....പഴയത് കുറെ കൂടി അംഗീകരിക്കാമായിരുന്നു . കാരണം അവര്‍ക്ക് വേറെ തെളിവുകള്‍ ഇല്ലായിരുന്നു. വജദ്നാ ആബാഅനാ കദാലിക യഫ് 'അലൂന്‍ എന്നാണു അവര്‍ പറഞ്ഞത്.അങ്ങിനെയായിരുന്നു അവരാ ഖുറാഫാത്തുകള്‍ എല്ലാം ചെയ്തിരുന്നത്...എന്നാല്‍ ഈ വിവരക്കേടിനും ജാഹിലിയ്യത്തിനും മുഴുവന്‍ ഖുര്‍ആനും സുന്നത്തും തെളിവ് നല്‍കി അവയ്ക്ക് ന്യായീകരണം കൊടുത്ത് കൂടുതല്‍ ശക്തിയോടു കൂടെ ജാഹിലിയ്യത്ത് തിരിച്ചു വരുന്ന ഒരവസ്ഥ വളരെ വേദനയോടു കൂടെ നമുക്ക് കാണാന്‍ കഴിയൂ” (ടി. പി അബ്ദുള്ളകോയ മദനി: KJU,KNM,ISM,MSM,MGM സംയുക്ത കൌണ്‍സില്‍- ഒക്ടോ:5, എടവണ്ണ )

“പ്രാര്‍ത്ഥനയുംതേട്ടവും അല്ലാഹു അല്ലാത്തവരോട് പാടില്ല എന്ന ഒരാദര്‍ശംഖുര്‍ആന്‍ കൊണ്ട് നാം വിശ്വസിച്ചില്ല എങ്കില്‍ ഖുര്‍ആന്‍റെ ആള്‍ക്കാരാണ്നാം എന്ന് പറഞ്ഞു നടക്കുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ..? ഇപ്പോള്‍ അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാര്‍ഥിക്കാന്‍ പറ്റുമോ വിജനമായസ്ഥലത്ത് കൂടി പോകുമ്പോള്‍ ഏതെങ്കിലും ജിന്നിനോട് പ്രാര്‍ഥിക്കാന്‍ പറ്റുമോ എന്നൊക്കെ സംശയിച്ചു കൊണ്ട് മുസ്ലിംകളും മുഅ’മിനുകളുമായ ആള്‍ക്കാര്‍നില്‍ക്കുക എന്ന് പറഞ്ഞാല്‍ അത്ഭുതമാണ്. മുജാഹിദുകളും ആ കൂട്ടത്തിലുണ്ടെന്നു കേള്‍ക്കുമ്പോള്‍ മഹാത്ഭുതം! ലോകത്തിലെ എട്ടാമത്തെ അത്ഭുതം!!!”(പി.കെ അഹമ്മദലി മദനി: സംയുക്ത കണ്‍വെന്ഷന്‍ - ഒക്ടോ:26, നിലമ്പൂര്‍)

"സുന്നികളൊക്കെ ഔലിയാക്കളെ വിളിച്ചു പ്രാര്‍ഥിക്കാറുണ്ട് എന്ന് മനസ്സിലാക്കി വളരെ പച്ചയായി നമ്മള്‍ എതിര്‍ത്തു പോന്നതാണ്...പക്ഷെ അവരാരും തന്നെ മലക്കിനോടും ജിന്നിനോടുംസഹായം തേടാമെന്ന് പറഞ്ഞതായി കാണാന്‍ കഴിഞ്ഞിട്ടില്ല” (പാലത്ത് അബ്ദുറഹ്മാന്‍ മദനി: KJU,KNM,ISM,MSM,MGM സംയുക്ത കൌണ്‍സില്‍- ഒക്ടോ:5, എടവണ്ണ)

"വീണ്ടും പൈശാചികതയിലേക്ക് കൊണ്ട് പോകുന്നു...ശൈത്താന് എന്തൊക്കെ കഴിവുകള്‍ ഉണ്ടെന്നറിയുമോ ഇപ്പോള്‍?...എന്നിട്ട് ഇവര്‍ക്ക് ശൈത്വാനില്‍ വിശ്വാസമില്ല. ഇവര്‍ ദിക്ര്‍ ദുആകളില്‍ നിന്ന് ഒഴിവാണ് എന്നൊക്കെ പറഞ്ഞ് ഒരു സമൂഹത്തെ വെറുതെ തെറ്റിദ്ദരിപ്പിക്കുകയാണ്. എന്നിട്ടതിന് ഹദീസ് നിഷേധികള്‍ എന്ന ഒരു ആലങ്കാരിക പ്രയോഗവും! എന്താണിത്? എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ദാരണകളുണ്ടാക്കി ഒരു വലിയ വിഭാഗം ആളുകളെ ഹദീസ് നിഷേധികളാക്കി മാറ്റുകയാണ്. വിമര്‍ശനത്തിനും വേണ്ടേ ഒരു മാന്യത?"(ടി. പി അബ്ദുള്ളകോയ മദനി: KJU,KNM,ISM,MSM,MGM സംയുക്ത കൌണ്‍സില്‍- ഒക്ടോ:5,എടവണ്ണ)

“സലഫി മസ്ജിദുകളിലടക്കം പള്ളിയുടെ മുകളില്‍ പോയിട്ട് സിഹ്ര്‍ ചെയ്തവനെതിരില്‍ചികിത്സിക്കുന്നു. ജിന്ന് കൂടിയവനെ ജിന്നിറക്കുന്നു.ആഭാസകരമായ അവസ്ഥ! സലഫി മസ്ജിദിന്‍റെ മുകളിലാണിത്. സഹോദരങ്ങളെ ഇക്കാര്യം നിങ്ങളോടെ തുറന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്”.(പി.കെ അഹമ്മദലി മദനി: സംയുക്ത കണ്‍വെന്ഷന്‍ - ഒക്ടോ:26, നിലമ്പൂര്‍)

“നാം എതിര്‍ത്തു തോല്‍പ്പിച്ച ആശയങ്ങളിലേക്ക് ഈ സമൂഹത്തെ നയിക്കാന്‍ അറിഞ്ഞോ അറിയാതെയോ ഇവിടെ ശ്രമങ്ങള്‍ നടക്കുന്നു എന്നത്ഒരു വസ്തുതയാണ്. അത് മറച്ചു വെക്കേണ്ട യാതൊരു ആവശ്യവുമില്ല.... ഇന്ന് നമ്മുടെ മക്കളും മക്കളുടെ മക്കളുമൊക്കെ എന്താണ് ജാഹിലിയ്യത്ത് എന്ന് അറിഞ്ഞു കൂടാ. എന്തൊന്നിനെ എതിര്‍ത്തു കൊണ്ടാണ് ഈ പ്രസ്ഥാനം വളരുകയും വളര്‍ത്തുകയും ചെയ്തത് എന്ന്അവര്‍ക്കറിഞ്ഞു കൂട. അത് കൊണ്ട് തന്നെ പുതിയ ഇല്‍മാണ് എന്ന് പറഞ്ഞു കൊണ്ട് ആരെങ്കിലും എന്തെങ്കിലും ഒക്കെ അവതരിപ്പിക്കുമ്പോഴേക്ക'....(ടി. പി അബ്ദുള്ളകോയ മദനി: സംയുക്ത കണ്‍വെന്ഷന്‍ - ഒക്ടോ:26, നിലമ്പൂര്‍)

ഈ കടുത്ത അപരാധത്തിന് കൂട്ട് നിന്നാല്‍ രക്ഷയുണ്ടാവില്ല. ശാന്തമായി ചിന്തിക്കുക
Related Posts Plugin for WordPress, Blogger...

Popular Posts

Follow by Email

Total Pageviews