നാസറുദ്ദീന്‍ ദാറുല്‍ സമാന്‍, തിരുവനന്തപുരം
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലമായി കേരള മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്‌മ ചെയ്യുകയും വിശുദ്ധ ഖുര്‍ആനിന്റെയും തിരുനബി ചര്യയുടെയും അടിസ്ഥാനത്തില്‍ നന്മയിലേക്ക് നടത്താന്‍ യത്‌നിക്കുകയും ചെയ്യുകയാണ് ഇസ്വ്‌ലാഹീ പ്രസ്ഥാനം. സുസംഘടിതവും സുശക്തവുമായ ഈ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും കണ്ണിയാവുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
അതിനിടയിലാണ് പ്രസ്ഥാനത്തില്‍ ദൗര്‍ഭാഗ്യകരമായി ഭിന്നിപ്പിന് തുടക്കമിട്ടത്. സംഘടനക്കും ആദര്‍ശത്തിനും കരുത്ത് പകരുന്ന യുവഘടകമായ ഐ എസ് എം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതു കണ്ടപ്പോള്‍ ചിലര്‍ക്ക് സഹിക്കാനായില്ല. ഇഖ്‌വാനിസമെന്നും സുറൂറിസമെന്നും ഒക്കെ പറഞ്ഞ് യുവാക്കളെ തളര്‍ത്താന്‍ നോക്കി. യുവഘടകത്തെ ക്ഷയിപ്പിച്ചു.
കേരളത്തിലുടനീളം ആരോപണങ്ങള്‍ സര്‍ക്കുലറുകളായി എത്തിക്കൊണ്ടിരുന്നു. ജുമുഅ ഖുത്ത്‌ബകളായി സാധാരണക്കാരിലും സന്ദേശമെത്തിക്കൊണ്ടിരുന്നു. നിഷ്‌പക്ഷര്‍ ആരോപിതരെ ശ്രദ്ധിച്ചു. അവര്‍ക്ക് മനസ്സിലായി. ഇവര്‍ക്ക് തൗഹീദുണ്ട്. തൗഹീദാണ് പ്രബോധനം ചെയ്യുന്നത്.
ഗ്രൂപ്പ് വൈരം പ്രസംഗിച്ചു ആളെ കൂട്ടുന്നതിനിടയില്‍ ജിന്ന് പിശാചിന്റെ കടന്നുകയറ്റം ആരും അറിഞ്ഞില്ല. കിട്ടിയ അവസരങ്ങളിലെല്ലാം ജിന്ന്, പിശാച്, സിഹ്‌റ് എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി.
മുജാഹിദ് പ്രസ്ഥാനത്തിന് അപരിചിതമായ, ഇസ്‌ലാമിനന്യമായ തൗഹീദിന്റെ കടകവിരുദ്ധമായ ആശയങ്ങള്‍ മുജാഹിദുകള്‍ എന്ന് അവകാശപ്പെടുന്നവരുടെ കേന്ദ്രങ്ങളില്‍ നിന്നുമുയരാന്‍ തുടങ്ങി. പ്രത്യേകം പ്രത്യേകം പഠനക്ലാസുകള്‍. സാധാരണക്കാര്‍ക്ക് രാത്രിയില്‍ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ വരെ ചിലയിടങ്ങളിലുണ്ടായി. ചില അറബിക് കോളേജുകളില്‍ രാത്രി നേരം ജിന്നുകളുടെ `മണിക്കിലുക്കം' ഉണ്ടായിയത്രെ. വിജനമായ പ്രദേശത്തു കൂടെ നടക്കുമ്പോള്‍ ജിന്നിന്റെ സഹായം ഉണ്ടാവുമെന്നും ആക്‌സിഡന്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ ജിന്നുകള്‍ കൂടെയുണ്ടാവുമെന്നും മറ്റും പ്രചരിപ്പിച്ചു. ഒരുകൂട്ടം യുവാക്കള്‍ ഇത് പ്രചരിപ്പിക്കാന്‍ പ്രത്യേകം തയ്യാറായി.
ഇതെല്ലാം കണ്ടിട്ടും നമ്മുടെ പണ്ഡിതര്‍ ഇവരെ നിയന്ത്രിച്ചില്ല. അവര്‍ക്ക് നേരെ ഒന്ന് വിരലനക്കാന്‍ പോലും അവര്‍ക്കായില്ല. അതുകൊണ്ടാണ് ഇപ്പോള്‍ കുറ്റസമ്മതം നടത്താന്‍ കൗണ്‍സില്‍ ചേരേണ്ടി വന്നത്. അന്ധവിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ ഒറ്റക്കെട്ടായി നിന്ന് അന്ധവിശ്വാസികളെ നിലയ്‌ക്ക് നിറുത്തുക തന്നെ വേണം.