വെളിച്ചം വെട്ടിയ പ്രസ്ഥാനം

എം സി വടകര

ഇന്ന്‌ നാം കാണുന്ന മുസ്‌ലിം സമൂഹം എത്രയോ കഠിനാധ്വാനികളായ സത്യാന്വേഷണത്തിന്‌ വേണ്ടി തൗഹീദിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാരഥന്മാരായ നേതാക്കളുടെ പരിശ്രമഫലമാണ്‌. അതില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പങ്കാളിത്തമുണ്ട്‌. പക്ഷെ, അതില്‍ ഏറ്റവും വലിയ പങ്കാളിത്തം വഹിച്ചത്‌ കേരളത്തിലെ ഇസ്വ്‌ലാഹി പ്രവര്‍ത്തകരാണ്‌ എന്നതാണ്‌ വസ്‌തുത. നൂറു വര്‍ഷം മുമ്പുണ്ടായിരുന്ന മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും പൂജ്യം ഡിഗ്രിയിലായിരുന്നു സമുദായം.പ്രാഥമിക വിദ്യാഭ്യാസം പോലും പറ്റില്ല എന്ന മട്ടിലായിരുന്നു അവരുടെ ജീവിതം. ജിഹിലിയ്യാ കാലം പുനര്‍ജനിക്കുകയാണോ എന്ന്‌ ഭയപ്പെടുത്തുമാറ്‌ അന്ധവിശ്വാസങ്ങള്‍ പത്തിവിടര്‍ത്തി ആടുകയായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ ചന്ദനക്കുടവും നേര്‍ച്ചയും ഉത്സവങ്ങളും ഒക്കെയായിരുന്നു നിലനിന്നിരുന്നത്‌..


ഗുരുവായൂര്‍ അമ്പലത്തില്‍ ഉത്സവത്തിന്‌ അമ്പത്തൊന്നു ആന. തൊട്ടടുത്ത മണത്തല മുസ്‌ലിം പള്ളിയിലെ ചന്ദനക്കുടത്തിനു അമ്പത്തൊന്നാന!! ഇതെന്തു ഇസ്‌ലാമാണ്‌ എന്ന്‌ തിരിച്ചറിയാനാവാത്ത വിധം ഇസ്‌ലാമും അനിസ്‌ലാമും തമ്മിലുള്ള വിഭജനം ലോലമായിത്തീര്‍ന്ന കാലം. അന്ന്‌ സമയോചിതമായി ഇടപെട്ട്‌ ഇത്‌ ദീനാണ്‌, ഇത്‌ ദീനല്ല, ഇത്‌ കുഫ്‌ര്‍ ആണ്‌, ഇത്‌ ബിദ്‌അത്താണ്‌, ഇത്‌ അനിസ്‌ലാമികമാണ്‌ എന്ന്‌ ധീരമായി പറഞ്ഞു പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും ഏറ്റെടുത്തത്‌ അന്നത്തെ ഇസ്വ്‌ലാഹി പണ്ഡിതന്മാരാണ്‌. ഇതൊരു ചെറിയ കാഴ്‌ചയായിരുന്നില്ല.

ഇതിന്‌ അസാമാന്യമായ ധൈര്യം വേണമായിരുന്നു. സുന്നത്തിനെക്കാള്‍ ബിദ്‌അത്തിനു പ്രാമുഖ്യം നല്‍കുന്ന അന്ധവിശ്വാസങ്ങള്‍ കട്ടിപിടിച്ചിരുന്ന സമയം. ജീവന്‍ തന്നെ പണയം വെച്ച്‌ വേണം അതിനെതിരെ പോരാടാന്‍. എന്റെ ചെറുപ്പകാലത്ത്‌ കല്യാണ വീടുകളില്‍ വഹാബികള്‍ക്ക്‌ പ്രവേശനമില്ല എന്ന ബോര്‍ഡ്‌ എഴുതിവെച്ചതോര്‍ക്കുന്നു. കക്കൂസില്‍ പോലും വഹ്‌ഹാബികള്‍ക്ക്‌ പ്രവേശനമില്ല എന്ന ബോര്‍ഡ്‌ ഉണ്ടായിരുന്നു! അതിനെയൊക്കെ അതിജീവിച്ചു തൗഹീദ്‌ ഉയര്‍ത്തിപ്പിടിച്ചു പോരാടിയ മഹാരഥന്മാര്‍.

എല്ലാ പുരുഷനും സ്‌ത്രീക്കും വിദ്യാഭ്യാസം നിര്‍ബന്ധമാണ്‌ ഇസ്‌ലാമില്‍. ഹിന്ദു മതത്തില്‍ ബ്രാഹ്‌മണര്‍ക്ക്‌ മാത്രമേ വേദം അഥവാ വിജ്ഞാനം പഠിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. 90 ശതമാനം ശൂദ്ര ജാതിക്കാര്‍ക്ക്‌ (നായന്മാരടക്കം) അക്ഷരം പഠിക്കാന്‍ പാടില്ല, വേദം കേള്‍ക്കാന്‍ പാടില്ല, വേദം ഉച്ചരിക്കാന്‍ പാടില്ല, ഉച്ചരിച്ചാല്‍ നാവ്‌ മുറിച്ചു കളയണം എന്നൊക്കെയായിരുന്നു നിയമം! 10 ശതമാനം ബ്രാഹ്മണര്‍ക്ക്‌ മാത്രം കുത്തകയായിരുന്ന നിയമം തെറ്റിച്ച്‌ വിദ്യ നേടിയ ശൂദ്രര്‍ക്ക്‌ വധശിക്ഷ വരെ നല്‌കിയിരുന്നു കേരളത്തില്‍. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ചന്‍ വേദം പഠിച്ചതിന്റെ പേരില്‍ എണ്ണ ആട്ടുന്ന ചക്കില്‍ മൂരിക്കു പകരം എഴുത്തച്ചനെ കെട്ടി നരകയാതന അനുഭവിപ്പിച്ചിരുന്നുവത്രെ. അങ്ങനെ തമിഴ്‌നാട്ടിലേക്ക്‌ ഒളിച്ചോടിയ എഴുത്തച്ചന്‍ അവിടുന്നാണ്‌ ആധ്യാത്മിക രാമായണം രചിക്കുന്നത്‌. ക്രിസ്‌തുമതത്തിലും അതു തന്നെയായിരുന്നു അവസ്ഥ. മാര്‍ട്ടിന്‍ ലൂതറിന്റെ പ്രൊട്ടസ്റ്റന്റ്‌ വിപ്ലവം വരുന്നതു വരെ കത്തോലിക്കക്കാരില്‍ പുരോഹിതന്മാര്‍ക്ക്‌ മാത്രമേ ബൈബിള്‍ പഠിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. സ്‌ത്രീകള്‍ക്ക്‌ വായിക്കാനേ പാടില്ലായിരുന്നു. ജൂതന്മാര്‍ക്ക്‌ പുരോഹിതന്മാര്‍ മാത്രം മതം പഠിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ സ്‌ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ വിദ്യ നേടണമെന്ന നിബന്ധന കൊണ്ടുവന്ന മതമാണ്‌ ഇസ്‌ലാം.

ആ മതത്തിലെ അനുയായികള്‍ അക്ഷരാഭ്യാസമില്ലാത്തവരായി പില്‍ക്കാലത്ത്‌ മാറിയത്‌ ചരിത്രത്തിലെ ഒരു വിരോധാഭാസമാണ്‌. ആ പൂര്‍വകാല യശസ്സ്‌ തിരിച്ചുപിടിക്കുകയായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനം. മുജാഹിദുകള്‍ക്കു വേണ്ടി മാത്രമല്ല, ഇസ്‌ലാഹി പ്രസ്ഥാനം ശബ്‌ദിച്ചത്‌. സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്‌ തുടക്കം കുറിച്ചത്‌ ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയാണ്‌. തന്റെ രണ്ടു പെണ്‍മക്കളെ വിദ്യാഭ്യാസം നേടാന്‍ സ്‌കൂളിലേക്ക്‌ അയച്ചുകൊണ്ട്‌ മാതൃക കാണിച്ച മഹാ പണ്ഡിതനാണദ്ദേഹം. അദ്ദേഹത്തിന്റെ പ്രഗത്ഭരായ രണ്ടു ശിഷ്യന്മാരായിരുന്നു ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാരും കെ എം മൗലവിയും. വിരുദ്ധ ആദര്‍ശം സ്വീകരിച്ച രണ്ടു മഹാ പണ്ഡിതന്മാര്‍. എന്നാല്‍ ചാലിലകത്തിനു പ്രത്യേക താല്‌പര്യം കെ എം മൗലവിയോടായിരുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം തന്റെ മകളെ കെ എം മൗലവിക്ക്‌ വിവാഹം ചെയ്‌തുകൊടുത്തത്‌. ചാലിലകത്തിന്റെ ദൗത്യം പിന്നീട്‌ മുജാഹിദ്‌ പ്രസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തിരുവിതാംകൂര്‍ ഭാഗത്ത്‌ വിദ്യാഭ്യാസ വിപ്ലവവുമായി വക്കം അബ്‌ദുല്‍ഖാദര്‍ മൗലവിയും വന്നു.

ആ മതത്തിലെ അനുയായികള്‍ അക്ഷരാഭ്യാസമില്ലാത്തവരായി പില്‍ക്കാലത്ത്‌ മാറിയത്‌ ചരിത്രത്തിലെ ഒരു വിരോധാഭാസമാണ്‌. ആ പൂര്‍വകാല യശസ്സ്‌ തിരിച്ചുപിടിക്കുകയായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനം. മുജാഹിദുകള്‍ക്കു വേണ്ടി മാത്രമല്ല, ഇസ്‌ലാഹി പ്രസ്ഥാനം ശബ്‌ദിച്ചത്‌. സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്‌ തുടക്കം കുറിച്ചത്‌ ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയാണ്‌. തന്റെ രണ്ടു പെണ്‍മക്കളെ വിദ്യാഭ്യാസം നേടാന്‍ സ്‌കൂളിലേക്ക്‌ അയച്ചുകൊണ്ട്‌ മാതൃക കാണിച്ച മഹാ പണ്ഡിതനാണദ്ദേഹം. അദ്ദേഹത്തിന്റെ പ്രഗത്ഭരായ രണ്ടു ശിഷ്യന്മാരായിരുന്നു ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാരും കെ എം മൗലവിയും. വിരുദ്ധ ആദര്‍ശം സ്വീകരിച്ച രണ്ടു മഹാ പണ്ഡിതന്മാര്‍. എന്നാല്‍ ചാലിലകത്തിനു പ്രത്യേക താല്‌പര്യം കെ എം മൗലവിയോടായിരുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം തന്റെ മകളെ കെ എം മൗലവിക്ക്‌ വിവാഹം ചെയ്‌തുകൊടുത്തത്‌. ചാലിലകത്തിന്റെ ദൗത്യം പിന്നീട്‌ മുജാഹിദ്‌ പ്രസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തിരുവിതാംകൂര്‍ ഭാഗത്ത്‌ വിദ്യാഭ്യാസ വിപ്ലവവുമായി വക്കം അബ്‌ദുല്‍ഖാദര്‍ മൗലവിയും വന്നു.

ഇത്‌ വ്യക്തമായി പഠിപ്പിച്ചു കൊടുത്തവരാണ്‌ വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയും സനാഉല്ല മക്തി തങ്ങളും ഹമദാനി തങ്ങളും കെ എം മൗലവിയും കെ എം സീതി സാഹിബും എന്‍ വി അബ്‌ദുസ്സലാം മൗലവിയും തുടര്‍ന്നുവന്ന ഇസ്‌ലാഹി പണ്ഡിതന്മാരും. അവര്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ്‌ ബിദ്‌അത്തിന്റെ കോട്ടകളും കൊത്തളങ്ങളും തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇസ്‌ലാം ലോകത്തെല്ലായിടത്തും വ്യാപിച്ചു. എന്നാല്‍ അതോടൊപ്പം തന്നെ ഓരോ രാജ്യത്തെയും ചില പ്രാദേശിക ആചാരങ്ങളും ഇസ്‌ലാമിന്റെ പേരില്‍ അതില്‍ കയറിക്കൂടന്ന അവസ്ഥയും ഉണ്ടായി. ഇന്തോനേഷ്യയില്‍ ഇസ്‌ലാം വ്യാപിച്ചതിനൊപ്പം അവിടെ നേരത്തെ ഉണ്ടായിരുന്ന പഴയ ചില ആചാരങ്ങളും ഇസ്‌ലാമില്‍ കയറിക്കൂടി. അവരുടെ പേര്‌ പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ്‌. മേഘാവതിയും സുഖാവതിയും പത്മാവതിയുമൊക്കെ അവിടത്തെ മുസ്‌ലിംകളുടെ പേരുകളാണ്‌. അവിടെ ഒരു പ്രദേശത്ത്‌ ഒരു കിണറുണ്ട്‌. ഹജ്ജിനു പോവുന്നവരൊക്കെ ആ കിണറില്‍ കുളിക്കണം. ഒന്നാംതരം ബിദ്‌അത്താണ്‌ ഇത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹജ്ജിനു പോവുന്നവരുള്ള ഇന്‍ഡോനേഷ്യയില്‍ വിവാഹം കഴിക്കും മുമ്പ്‌ പെണ്‍കുട്ടികള്‍ ഹജ്ജ്‌ ചെയ്‌തിരിക്കണം. അവിടത്തെ പ്രാദേശിക കാഴ്‌ചപ്പാടുകള്‍ ഇസ്‌ലാമില്‍ കയറിക്കൂടിയതിന്റെ ഉദാഹരണമാണിത്‌.

നമ്മുടെ നാട്ടിലും ഇത്തരത്തില്‍ പല ആചാരങ്ങളും ഇസ്‌ലാമില്‍ കയറിക്കൂടി. ഹിന്ദുക്കള്‍ മരണശേഷം 41 ഉം 16 ഉം അടിയന്തിരങ്ങള്‍ കഴിക്കുന്നത്‌ മുസ്‌ലിംകള്‍ 40 ഉം 15 ഉം കഴിക്കുന്ന അവസ്ഥ ഉണ്ടാക്കി. ആണ്ട്‌ അടക്കം മരണവുമായി ബന്ധപ്പെട്ട ഒട്ടേറെ ആചാരങ്ങള്‍ ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലാത്തവയാണ്‌. ഇങ്ങനെ ബോധമില്ലാത്ത ഒരു ജനതയെ അബോധാവസ്ഥയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള യാഥാസ്ഥിതികത്വം കൊടികുത്തി വാണ ഒരു കാലഘട്ടത്തെ മെല്ലെ മെല്ലെ ഇരുട്ടുകീറുന്ന വജ്രസൂചിപോലെ തൗഹീദിന്റെ പ്രകാശത്തിലേക്ക്‌ നയിച്ചുവെന്നതാണ്‌ ചരിത്രത്തില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുള്ള സ്ഥാനം.

ഇന്ന്‌ കേരളത്തില്‍ അന്നത്തേതു പോലുള്ള കട്ടപിടിച്ച അന്ധവിശ്വാസങ്ങള്‍ കുറഞ്ഞിട്ടുണ്ട്‌, അക്ഷരം പഠിപ്പിക്കാന്‍ പാടില്ലെന്ന്‌ പറഞ്ഞവര്‍ ഇന്ന്‌ വനിതാ കോളെജുകള്‍ വരെ നടത്തുന്നു. അവരുടെ മക്കളെ സര്‍വകലാശാല വിദ്യാഭ്യാസവും ബിരുദവും ബിരുദാനന്തര ബിരുദവും നല്‌കി വളര്‍ത്തുന്നു. പണ്ടുണ്ടായിരുന്ന പല നേര്‍ച്ചകളും ഇന്ന്‌ കുറഞ്ഞിട്ടുണ്ട്‌. മാലമൗലൂദുകള്‍ എന്ന പേരില്‍ പ്രവാചകനെ അവമതിച്ചും അബൂബക്കര്‍ സിദ്ദീക്കിനെ(റ) പ്രവാചനെക്കാള്‍ ഉയര്‍ത്തിയുമൊക്കെ എഴുതിയുണ്ടാക്കിയവകള്‍ ചില കവികളുടെ ഭാവന മാത്രമാണ്‌. പക്ഷെ, അതൊക്കെ ദീനാണെന്നു വിവരമില്ലാത്ത സമുദായം തെറ്റിദ്ധരിച്ചു. വിശുദ്ധ ഖുര്‍ആനെപ്പോലെ മാലകളെയും മൗലൂദുകളെയും ഏറ്റെടുത്തു കളഞ്ഞു. ഇന്ന്‌ അതൊക്കെ ആവശ്യമില്ലാത്തവയാണെന്ന വാദം അവരില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്‌. ചിലരുടെ ഖബറിനടുത്തു പോയി മുട്ടുകുത്തി പ്രാര്‍ഥിക്കുകയും അവിടത്തെ മണ്ണ്‌ വരെ തിന്നുകയും ചെയ്‌തിരുന്നു മുമ്പ്‌. ഇപ്പോള്‍ അതൊക്കെ ശരിയല്ലെന്ന തിരിച്ചറിവ്‌ അവര്‍ക്കും ഉണ്ടായിരിക്കുന്നു.

ലോകത്തെ മുന്നില്‍ നിന്ന്‌ നയിക്കുന്ന മതമാണ്‌ ഇസ്‌ലാം. കെമിസ്‌ട്രിയിലൂടെയാണ്‌ ലോകത്തിന്റെ ഭൗതിക പുരോഗതിയുടെ തുടക്കം. അതിനു തുടക്കം കുറിച്ചത്‌ മുസ്‌ലിംകള്‍ ആണ്‌. ലോകം ഇന്ന്‌ കാണുന്ന വളര്‍ച്ചയുടെ തുടക്കക്കാര്‍ മുസ്‌ലിംകളാണ്‌. അങ്ങനെയുള്ള ഇസ്‌ലാം വികൃതമാക്കപ്പെടാതെ സംരക്ഷിച്ചവരാണ്‌ മുജാഹിദുകള്‍..!***)~
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews