ഭരണിപ്പാട്ടല്ല, സ്വാഗത പ്രസംഗമാ...!!

സാംസ്കാരിക കേരളം അറപ്പോടെ കേട്ട് തലതാഴ്ത്തിയ, തന്റെ തെറികളെ ഒരു ഹദിസിന്റെ വാലു മുറിച്ച് ന്യായീകരിക്കാൻ ശ്രമിച്ച് സക്കരിയ്യ സ്വലാഹി



ഒടുവില്‍ ആ കറുത്ത പൂച്ച പുറത്തുചാടി!!

കാസിയാരകത്ത്‌ മഹ്‌മൂദ്‌, കോഴിക്കോട്‌

ശക്തിമായ സമ്മര്‍ദത്തിന്റെയും അടിയൊഴുക്കിന്റെയും ഫലമായി നവയാഥാസ്ഥിതിക മുജാഹിദുകളില്‍ നിന്നും ആ കറുത്ത പൂച്ച പുറത്തു ചാടിയിരിക്കുന്നു. ആ പൂച്ച ഇനിയും നിങ്ങളെ തുറിച്ചുനോക്കുന്നുണ്ടെങ്കില്‍ പേടിക്കുകയും ബേജാറാവുകയും വേണ്ട, പാവം പ്രസവവേദന അനുഭവിച്ചിട്ടായിരിക്കണം ആ നോട്ടം. മനുഷ്യന്റെ ശല്യമില്ലാത്ത സൗകര്യപ്രദമായ ഏതെങ്കിലും സ്ഥലം (വല്ല കോണിക്കൂടോ, ഇരുട്ടറയോ അതുപോലെ സ്വസ്ഥമായി ഒളിഞ്ഞിരിക്കാന്‍ പറ്റിയ വല്ല സ്ഥലവും പരതുകയായിരിക്കും) അതിനെ ഉപദ്രവിക്കാതെ വിട്ടേക്കുക; പല്ലിയെയും.

എവിടെ പോയി മുജാഹിദുകള്‍ എന്നവകാശപ്പെടുന്നവരുടെ നിര്‍ഭയത്വം? ക്ഷമിച്ചേക്കുക. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി എന്ത്‌ ചെയ്യാന്‍ സാധിക്കും എന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കുക. ഇബ്‌റാഹീം നബിയുടെ ആ നിര്‍ഭയത്വത്തിലേക്ക്‌ നമുക്ക്‌ തിരിച്ചുവരാം. പിശാചിനെയും ചെകുത്താനെയും കുട്ടിച്ചാത്തനെയുമെല്ലാം മനസ്സില്‍ നിന്ന്‌ കുടിയിറക്കാം. പള്ളിയുടെ മുകള്‍ത്തട്ടില്‍ വെച്ചുള്ള ജിന്ന്‌സേവ നമുക്ക്‌ അവസാനിപ്പിക്കാം.

മുന്‍ഗാമികള്‍ തിരിച്ചു വന്നിരുന്നെങ്കില്‍ ഒരൊറ്റ ഒന്നിന്‍റെയും ഉടലിന്മേല്‍ തല ഉണ്ടാകില്ല : നിഅമത്തുള്ള ഫാറൂഖി

"മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന ആള്‍ എന്തൊക്കെ ഒഴിവാക്കിയാണോ വന്നത് അഥവാ എപ്പോഴാണ് നമ്മള്‍ സലഫി ആയത്, ഇസ്ലാഹി പ്രവര്‍ത്തകര്‍ ആയത്? ശിര്‍ക്കും കുറാഫാത്തും മാറ്റി വെച്ചപ്പോള്‍./^ അത് മാറ്റി വെക്കാത്തവരാണ് സമസ്തയില്‍ പ്രവര്‍ത്തിക്കുന്നത്. മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നു വന്നതോട് കൂടി ശിര്‍ക്കും ബിദ്അത്തും കുറാഫാത്തും നമ്മള്‍ ഒഴിവാക്കി. അതാണ് നമ്മുടെ പ്രത്യേകത. അഥവാ ഒരുപാട് സംഗതികള്‍ "വിസര്‍ജിച്ചു " ഒഴിവാക്കിയാണ് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. അങ്ങനെ മുജഹിദായപ്പോള്‍ ഒരു മനുഷ്യന്‍ വിസര്‍ജിച്ചവ പരിശോദിച്ചു അതില്‍ മൂല്യമുണ്ടോ എന്ന് നോക്കുന്നു .എന്നിട്ട് അത് എടുത്തിട്ട് മെല്ലെ സുന്നതാക്കുക, ഫര്‍ളാക്കുക, സുബ്ഹാനല്ലാഹ്!!!!

തെറി പറയാന്‍ സക്കരിയയുടെ തെളിവ്!!!!!!!!!!


ഖുര്‍ആന്‍ 38:41 - എം എം അക്ബറിന്‍റെ വ്യാഖ്യാനം

"നമ്മുടെ ദാസനായ അയ്യൂബിനെ ഓർമിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു എന്ന്‌ തൻറെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദർഭം" (ഖുര്‍ആന്‍ 38:41)
പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്തിനെ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് പിശാച് ശാരീരിക രോഗങ്ങള്‍ ഉണ്ടാക്കുമെന്നും അയ്യൂബ് നബിക്ക് ഉണ്ടായത് പിശാച് ബാധ ആണെന്നും സക്കരിയ സലാഹി പറയുന്നു. എന്നാല്‍ ഈ ആയത്തിന്റെ ശരിയായ വ്യാഖ്യാനം എം.എം. അക്ബര്‍ സാഹിബ് ഖുര്‍ആനിന്‍റെ മൗലികത -2 എന്ന പുസ്തകത്തിന്‍റെ 54,55 പേജുകളില്‍ വിശദീകരിക്കുനത് കാണുക :

ജിന്നുകളെയും മലക്കുകളെയും വിളിച്ചു സഹായം തേടുന്നവന്‍ എങ്ങനെ മുശ്രിക്ക്‌ അല്ലാതാകും? : സുഹൈര്‍ ചുങ്കത്തറ ഇബ്നു ബാസില്‍ നിന്നും..


ബുഖാരിയെ തഖ്‌ലീദ്‌ ചെയ്യണമോ?

മുസ്‌ലിം

വിശുദ്ധ ഖുര്‍ആനിലെ 33:21 സൂക്ത പ്രകാരം ഓരോ സത്യവിശ്വാസിയും നബി(സ)യുടെ ഉത്തമമായ ജീവിതമാതൃക പിന്തുടരാന്‍ ബാധ്യസ്ഥനാണ്‌. വിശുദ്ധ ഖുര്‍ആന്‍ പ്രകീര്‍ത്തിച്ചിട്ടുള്ള സ്വഹാബികളും തൊട്ടടുത്ത തലമുറയിലെ മുസ്‌ലിംകളും പ്രവാചക ചര്യ അനുധാവനം ചെയ്‌തത്‌ ഏതെങ്കിലും ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. സ്വഹാബികളില്‍ പലരും നബി(സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നേരില്‍ കേട്ടവരും അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ നേരില്‍ കണ്ടവരുമായിരുന്നു. സച്ചരിതരായ ഖലീഫമാര്‍ ഉള്‍പ്പെടെയുള്ള സ്വഹാബികളില്‍ നിന്ന്‌ നബിചര്യയെക്കുറിച്ച്‌ ആധികാരികമായ അറിവ്‌ ലഭിച്ചവരായിരുന്നു താബിഉകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തൊട്ടടുത്ത തലമുറക്കാര്‍. അവരില്‍ പലരും സ്വഹാബികളില്‍ നിന്ന്‌ കേട്ട നബിവചനങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്‌തിരുന്നു. ഇരുവരുടെയും അടുത്ത തലമുറയുടെയും കാലത്താണ്‌ ചില തല്‌പരകക്ഷികള്‍ വ്യാജഹദീസുകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്‌.....

വെളിച്ചം വെട്ടിയ പ്രസ്ഥാനം

എം സി വടകര

ഇന്ന്‌ നാം കാണുന്ന മുസ്‌ലിം സമൂഹം എത്രയോ കഠിനാധ്വാനികളായ സത്യാന്വേഷണത്തിന്‌ വേണ്ടി തൗഹീദിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാരഥന്മാരായ നേതാക്കളുടെ പരിശ്രമഫലമാണ്‌. അതില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പങ്കാളിത്തമുണ്ട്‌. പക്ഷെ, അതില്‍ ഏറ്റവും വലിയ പങ്കാളിത്തം വഹിച്ചത്‌ കേരളത്തിലെ ഇസ്വ്‌ലാഹി പ്രവര്‍ത്തകരാണ്‌ എന്നതാണ്‌ വസ്‌തുത. നൂറു വര്‍ഷം മുമ്പുണ്ടായിരുന്ന മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും പൂജ്യം ഡിഗ്രിയിലായിരുന്നു സമുദായം.പ്രാഥമിക വിദ്യാഭ്യാസം പോലും പറ്റില്ല എന്ന മട്ടിലായിരുന്നു അവരുടെ ജീവിതം. ജിഹിലിയ്യാ കാലം പുനര്‍ജനിക്കുകയാണോ എന്ന്‌ ഭയപ്പെടുത്തുമാറ്‌ അന്ധവിശ്വാസങ്ങള്‍ പത്തിവിടര്‍ത്തി ആടുകയായിരുന്നു. ഇസ്‌ലാമിന്റെ പേരില്‍ ചന്ദനക്കുടവും നേര്‍ച്ചയും ഉത്സവങ്ങളും ഒക്കെയായിരുന്നു നിലനിന്നിരുന്നത്‌..

ജിന്നുകളോടുള്ള സഹായതേട്ടം: നവയാഥാസ്ഥിതികരുടെ ഒളിച്ചുകളി

എ അബ്‌ദുസ്സലാം സുല്ലമി

`ജിന്നുകളോട്‌ സഹായം ചോദിക്കുന്നത്‌ തൗഹീദിന്‌ വിരുദ്ധവും ശിര്‍ക്കുമാണ്‌.'' (കുഞ്ഞുമുഹമ്മദ്‌ പറപ്പൂര്‍, പി എന്‍ അബ്‌ദുല്ലത്തീഫ്‌ മദനി, അബ്‌ദുര്‍റഹ്‌മാന്‍ സലഫി, കെ കെ സകരിയ്യ സ്വലാഹി, ഹനീഫ്‌ കായക്കൊടി, ശംസുദ്ദീന്‍ പാലത്ത്‌, അനസ്‌ മുസ്‌ലിയാര്‍ എന്നിവര്‍ ഒപ്പിട്ട ഫത്‌വ, നമ്പര്‍11)

മേല്‍ ഫത്‌വ ആത്മാര്‍ഥമായി അംഗീകരിച്ചുകൊണ്ട്‌ ഒപ്പിട്ടതാണെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക്‌ ഇവര്‍ മറുപടി നല്‌കേണ്ടതുണ്ട്‌.

ഇതെന്ത് ഇസ്ലാഹ്? ഇതെന്ത് മുജാഹിദ്? ഒരു AP മുജാഹിദിന്‍റെ ധര്‍മ്മസങ്കടം!!!


ജിന്നും ഇന്സും (കവിത)

അലി കണ്ണോത്ത്, കുറ്റ്യാടി

"കേട്ടില്ലേ നാട്ടാരെ, വീട്ടിനുള്ളിലെ
കട്ടിലില്‍ നിന്നൊരു പെണ്ണിനെ
കേമാനൊരു ജിന്ന് കണ്ടുമോഹിച്ച്
കാമുകിയാക്കിയതെങ്ങനെ?

കൊട്ടിയടച്ചില്ല വാതില്‍ പൂട്ടിട്ട്
കിട്ടിയവസരമങ്ങനെ
കോമളവല്ലി ഖദീജയു മൊത്ത്
മേളിക്കാന്‍ സാധിച്ചതെങ്ങനെ?

പെട്ടെന്നൊരുദിനം കേട്ടൊരലമുറ
പെണ്ണ് ഖദീജക്ക് തെറ്റി മാസമുറ
ഒട്ടന്നുമല്ലന്ച് മാസമുമ്പത്തുറ
ഒന്നിച്ചു ഞെട്ടി അതുമുതല്‍ അത്തറ
വാട്ടിങ്കല്‍ പേരുദോഷം- അണപൊട്ടി
നാട്ടിലാകെ രോഷം.

ചരിത്രം വഴി മാറും, ചിലര്‍ വരുമ്പോള്‍....



വളരെ നിസ്സാരവും വിട്ടുവീഴ്‌ച ചെയ്യാവുന്നതുമായ കാര്യങ്ങള്‍ കുത്തിപ്പൊക്കിയാണ്‌ മാധ്യസ്ഥ ലംഘനമെന്ന മഹാപാപമാരോപിച്ച്‌ ഇക്കൂട്ടര്‍ മുന്‍പ്‌ സംഘടനയുടെ ചാലകശക്തിയായ യുവജന വിഭാഗത്തെ നിഷ്‌കരുണം പിരിച്ച്‌ വിട്ടത്‌. അന്നതിനവര്‍ക്ക്‌ നിമിഷനേരം മാത്രമേ വേണ്ടി വന്നുളളൂ. ഇപ്പോള്‍ ആദര്‍ശത്തിന്റെ ആണിക്കല്ലായ തൗഹീദിനെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും തളളിപ്പറയുന്ന അവിവേകവും നാള്‍ക്ക്‌ നാള്‍ ശക്തിയര്‍ജ്ജിക്കുമ്പോഴും നടപടിയെടുക്കാന്‍ കെല്‍പ്പില്ലാതെ നേതൃത്വം വെപ്രാളപ്പെടുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു അനീതിക്കേറ്റ തിരിച്ചടി! സ്വന്തം സുരക്ഷയ്‌ക്കു വേണ്ടി പാലൂട്ടി വളര്‍ത്തിയത്‌ മൂര്‍ഖന്‍ പാമ്പുകളെ ആയിപ്പോയെന്ന തിരിച്ചറിവ്‌ അല്‍പം താമസിച്ചുപോയെന്ന്‌ മാത്രം. ഉഗ്രവാദികളില്‍ ചിലരുടെ നാവിന്റെ മൂര്‍ച്ചയ്‌ക്കും കണ്ണൂരുട്ടലുകള്‍ക്കും മുന്നില്‍ നേതൃത്വം പതറിപ്പോവുകയാണോ?

എന്താണ്‌ ജിന്നിന്റെ തനിസ്വരൂപം?!

പി കെ മൊയ്‌തീന്‍ സുല്ലമി

ആദ്യകാലങ്ങളില്‍ മലബാറിലെ മുസ്‌ലിംകളില്‍ നിലനിന്നിരുന്ന ഒരന്ധവിശ്വാസമായിരുന്നു `ഒടിയന്‍'. ചില മനുഷ്യര്‍ ഒടിയന്‍ എന്ന പേരില്‍ നായയും പൂച്ചയുമായി രൂപാന്തരപ്പെടുമെന്നും അവര്‍ ജനങ്ങളെ ഒടിച്ച്‌ കൊല്ലുമെന്നും ചില പുരോഹിതര്‍ പ്രത്യേകമായ ചില ദിക്‌റുകള്‍ ഉച്ചരിച്ച്‌ ഒടിയനെ ഒരു കളം വരച്ച്‌ അതിനുള്ളില്‍ നിര്‍ത്തുന്നപക്ഷം ഒടിയന്‍ മനുഷ്യരൂപം പ്രാപിച്ച്‌ പൂര്‍ണനഗ്നനായി പ്രത്യക്ഷപ്പെടും എന്ന ഉമ്മാമക്കഥ കേട്ടു തഴമ്പിച്ചതാണ്‌.

വൈജ്ഞാനികമായ മുന്നേറ്റവും വൈദ്യുതി രംഗത്ത്‌ വന്ന പുരോഗതിയും ജനങ്ങളുടെ തിങ്ങിനിറഞ്ഞ ജനവാസവും ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ ശക്തമായ പ്രബോധനവുമാണ്‌ ഇത്തരം അന്ധവിശ്വാസങ്ങളെ തകര്‍ത്തത്‌. ഈ സമൂഹത്തോട്‌ തന്നെയാണ്‌ ഇപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പേരില്‍ ചില നവഖുറാഫികള്‍ ജിന്ന്‌ രൂപംമാറി വരും എന്ന രീതിയില്‍ ഊഹങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ജിന്ന്‌ രൂപം മാറിവരും. മൂട്ടയായും ഈച്ചയായും കൂറയായും പാമ്പായും വരും. അതിനാല്‍ അവകളെയൊന്നും കൊല്ലരുത്‌, ദ്രോഹിക്കരുത്‌ എന്ന്‌ തെളിവില്ലാതെ പുലമ്പുന്നവര്‍ നിര്‍ബന്ധമായും ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്‌. ജിന്നിന്റെ തനി രൂപം എന്താണ്‌? മാറുന്നതിന്‌ മുമ്പുള്ള രൂപം ഏതായിരുന്നു? എങ്കിലേ രൂപംമാറി എന്ന്‌ പറയാനൊക്കൂ. ജിന്നുകളുടെ അടിസ്ഥാനരൂപം ഏതാണെന്ന്‌ ഖുര്‍ആനിലോ സുന്നത്തിലോ വിശദീകരിക്കപ്പെട്ടിട്ടില്ല.

ഹദീസ്‌ നിദാനശാസ്‌ത്ര നിയമങ്ങള്‍ അട്ടിമറിക്കുന്നു

എ അബ്‌ദുസ്സലാം സുല്ലമി

``നിര്‍മിത ഹദീസുകളുടെ ചില അടയാളങ്ങള്‍ പറഞ്ഞതിനെ ഹദീസ്‌ സ്വീകരിക്കാന്‍ തന്നെയുള്ള മാനദണ്ഡമാക്കി അട്ടിമറിച്ച്‌ തങ്ങളുടെ കുതന്ത്രത്തിന്‌ തെളിവുണ്ടാക്കുന്ന ക്രൂരതയാണ്‌ മടവൂരികള്‍ സ്വീകരിക്കുന്നത്‌.'' (കെ കെ സകരിയ്യാ സ്വലാഹി, അല്‍ഇസ്വ്‌ലാഹ്‌ -2011 ഒക്‌ടോബര്‍, പേജ്‌ 26).

``എന്നാല്‍ മുഹദ്ദിസുകള്‍ മൗളൂഉ്‌ (വ്യാജനിര്‍മിതം) എന്ന്‌ വിധിയെഴുതിയ ഹദീസുകള്‍ പോലും തങ്ങള്‍ക്കനുകൂലമാണെങ്കില്‍ ഇവര്‍ സ്വീകരിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌ മേല്‍പറഞ്ഞ കൃതിയില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ നോക്കൂ: ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: മനുഷ്യന്റെ നിലനില്‌പ്‌ അവന്റെ ബുദ്ധിയാണ്‌. ബുദ്ധിയില്ലാത്തവന്‌ മതവുമില്ല. (ജിന്ന്‌, പിശാച്‌... പേജ്‌ 143). പൂര്‍വീകരും ആധുനികരുമായ ഹദീസ്‌ നിരൂപണ പണ്ഡിതന്മാര്‍ മൗദൂഅ്‌ എന്നുറപ്പിച്ച്‌ പറഞ്ഞ റിപ്പോര്‍ട്ടാണിത്‌.'' (അതേപുസ്‌തകം, പേജ്‌ 26)

ഹദീസ്‌ സ്വഹീഹാകാന്‍ ഹദീസില്‍ പറഞ്ഞ ആശയം വിശുദ്ധ ഖുര്‍ആനിന്‌ എതിരാവാതിരിക്കുക, മനുഷ്യന്റെ സുവ്യക്തമായ ബുദ്ധിക്ക്‌ എതിരാവാതിരിക്കുക, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാവാതിരിക്കുക, ചരിത്ര സംഭവങ്ങള്‍ക്ക്‌ എതിരാവാതിരിക്കുക എന്നെല്ലാം ഹദീസ്‌ പണ്ഡിന്മാര്‍ പറഞ്ഞത്‌ പരമ്പര ദുര്‍ബലമായതും മനുഷ്യ നിര്‍മിതവുമായ ഹദീസുകളുടെ സ്വഭാവം വിവരിച്ചതാണെന്നാണ്‌ ഇദ്ദേഹം ഇവിടെ ജല്‌പിക്കുന്നത്‌. ഈ വാദ പ്രകാരം തന്നെ താഴെ പറയുന്ന സംഗതികള്‍ സ്ഥിരപ്പെടുന്നു.

ആത്മീയഗുരു അത്തിക്കാട്ടുണ്ട്

ടി റിയാസ് മോന്‍

നിലമ്പൂരിനടുത്ത ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട്ട് വന്‍തോതില്‍ ഭൂമി വാങ്ങി അവിടെ ഒന്നിച്ച് വീട് വെച്ച് ഒരു സംഘം താമസിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ പി അബ്ദുല്‍ഖാദര്‍ മൗലവി പക്ഷത്ത് നില്ക്കുകയും, പിന്നീട് തങ്ങളുടെ പിഴച്ച വാദങ്ങള്‍ പൂര്‍ണ്ണമായും അവിടെ നടപ്പാക്കാനാകാത്തതില്‍ നിരാശ പൂണ്ട് സംഘടന വിടുകയും ചെയ്ത സുബൈര്‍ മങ്കടയാണ് ആ സംഘത്തിന്റെ നേതാവ്.

ഹദീസ് നിഷേധികള്‍ ആരൊക്കെ?

ഷാജി മുഹമ്മദ്‌

സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഏതെങ്കിലും ഒരു ഹദീസിനെ ന്യായമായ കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാള്‍ വിമര്‍ശിക്കുന്നത് ഹദീസ് നിഷേധമാണെങ്കില്‍ താഴെ പറയുന്ന മുഴുവന്‍ പണ്ഡിതന്മാരും ഹദീസ് നിഷേധികളത്രേ!!!

ഇമാം റാസി (റ) ഹദീസ് നിഷേധിയോ?!!!


നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും

ടി റിയാസ് മോന്‍

ഒരു സാമൂഹ്യപ്രസ്ഥാനം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. അത് നാശത്തിലേക്കും തകര്‍ച്ചയിലേക്കും ചെന്നെത്തുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് അന്ധവിശ്വാസപ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവി നേതൃത്വംനല്കുന്ന വിഭാഗത്തില്‍ ഈയടുത്ത കാലത്തായി ഉണ്ടായിരിക്കുന്ന ആഭ്യന്തരകലാപങ്ങള്‍ ലക്ഷ്യബോധം നഷ്ടമായ ആള്‍ക്കൂട്ടത്തിന്റെ അനിവാര്യ പതനമാണ് കാണിക്കുന്നത്.

എ പി വിഭാഗം മുജാഹിദുകളിലെ ജിന്ന്- സിഹ്‌റ് വിഭാഗം തലശ്ശേരിയില്‍ സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച വാര്‍ത്ത ഒരു സൂചന മാത്രമാണ്. സംസ്ഥാന നേതൃത്വത്തിന് കോടതിയും കള്ളക്കേസുകളും ശീലമാകുമ്പോള്‍ അണികളിലേക്കും ആ രോഗം ബാധിക്കും എന്നത് മാത്രമാണ് തലശ്ശേരി കേസ് നല്കുന്ന സന്ദേശം. തമ്മിലടിക്കുന്നതും, ചേരി തിരിയുന്നതും, തെറിവിളിക്കുന്നതും മതസംഘടനകള്‍ക്കിടയില്‍ ഒരു ശീലമായി വളരുന്നത് അപകടകരമാണ്. അത് മറന്നു പോകുന്നതിന്റെ അനിവാര്യ ദുരന്തങ്ങളാണ് മതസംഘടനകള്‍ക്കിടയില്‍ സംഭവിക്കുന്നത്.

തലശ്ശേരി ഇന്‍സ് ടീം വിതരണം ചെയ്ത നോട്ടീസ് .......


ജിന്നുകളുടെ മണികിലുക്കം!

നാസറുദ്ദീന്‍ ദാറുല്‍ സമാന്‍, തിരുവനന്തപുരം

കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലമായി കേരള മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്‌മ ചെയ്യുകയും വിശുദ്ധ ഖുര്‍ആനിന്റെയും തിരുനബി ചര്യയുടെയും അടിസ്ഥാനത്തില്‍ നന്മയിലേക്ക്‌ നടത്താന്‍ യത്‌നിക്കുകയും ചെയ്യുകയാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം. സുസംഘടിതവും സുശക്തവുമായ ഈ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും കണ്ണിയാവുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്‌.

അതിനിടയിലാണ്‌ പ്രസ്ഥാനത്തില്‍ ദൗര്‍ഭാഗ്യകരമായി ഭിന്നിപ്പിന്‌ തുടക്കമിട്ടത്‌. സംഘടനക്കും ആദര്‍ശത്തിനും കരുത്ത്‌ പകരുന്ന യുവഘടകമായ ഐ എസ്‌ എം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതു കണ്ടപ്പോള്‍ ചിലര്‍ക്ക്‌ സഹിക്കാനായില്ല. ഇഖ്‌വാനിസമെന്നും സുറൂറിസമെന്നും ഒക്കെ പറഞ്ഞ്‌ യുവാക്കളെ തളര്‍ത്താന്‍ നോക്കി. യുവഘടകത്തെ ക്ഷയിപ്പിച്ചു.

സമസ്‌തയുടെ ചരിത്രം ഇത്രയും കൂടി

കെ വി ഒ അബ്‌ദുര്‍റഹ്‌മാന്‍ പറവണ്ണ

1924 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ, രൂപീകരിച്ച കാലഘട്ടത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ അനുകൂലമായ ചുറ്റുപാടായിരുന്നു. എന്തുകൊണ്ട്‌? മുസ്‌ലിം ബഹുജനങ്ങളെ ആകര്‍ഷിക്കുന്ന വിഷയങ്ങളായിരുന്നു സംഘടന ആദ്യമായും അവതരിപ്പിച്ചിരുന്നത്‌. ഉദാഹരണത്തിന്‌ കൊടികൂത്ത്‌ നേര്‍ച്ച. അതിലെ കരിമരുന്ന്‌ പ്രയോഗവും അതിനോടനുബന്ധിച്ചുള്ള ധൂര്‍ത്തുമെല്ലാം അനാവശ്യമാണെന്നും മുസ്‌ലിം ബഹുജനങ്ങള്‍ക്കു ബോധ്യമായി. എന്നാല്‍ ചില കുട്ടി പുരോഹിതന്മാര്‍ ഇത്തരം ധൂര്‍ത്തുകളെ ന്യായീകരിച്ചിരുന്നത്‌ രസാവഹമായിരുന്നു:

കരിങ്കണ്ണാ നോക്കരുത്‌!

അലി തലശ്ശേരി

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഒരു മൂലയില്‍ `കരിങ്കണ്ണാ നോക്ക്‌' എന്ന ഒരു ബോര്‍ഡ്‌ നാട്ടില്‍ സര്‍വസാധാരണമായിരുന്നു. മരംകൊണ്ട്‌ ചെത്തിയുണ്ടാക്കിയ ഒരു മനുഷ്യന്റെ നഗ്ന പേക്കോലം തൂക്കിയിടുകയും പതിവായിരുന്നു. ഇന്ന്‌ ആ സ്ഥാനത്ത്‌ `മാശാഅല്ലാഹ്‌, തബാറകല്ലാഹ്‌' എന്നെഴുതിയ ഫ്‌ളക്‌സാണ്‌ തൂക്കിയിടുന്നത്‌. മാശാഅല്ലാഹ്‌ എന്നതിന്റെ ശരിയായ ആശയം ഗ്രഹിച്ചിട്ടല്ല, ഗള്‍ഫ്‌ രാജ്യങ്ങളുടെ വിശേഷിച്ചും സുഊദി അറേബ്യയുടെ സ്വാധീനമാകാം ഈ മാറ്റത്തിന്റെ കാരണം.

മനുഷ്യശരീരത്തില്‍ ജിന്നിന്‌ സ്വാധീനിക്കാമോ?

പി കെ മൊയ്‌തീന്‍ സുല്ലമി

ശൈത്വാന്‍ മനുഷ്യശരീരത്തില്‍ കയറും സ്വാധീനം ചെലുത്തും രോഗമുണ്ടാക്കും മറവിയുണ്ടാക്കും എന്നൊക്കെയാണ്‌ നവയാഥാസ്ഥിതികരുടെ ഊഹം നിറഞ്ഞ വാദങ്ങള്‍. ശൈത്വാന്‍ രോഗവും മറവിയും ഉണ്ടാക്കും എന്ന വാദം ഏറ്റവും വലിയ ശിര്‍ക്കന്‍ വാദങ്ങളാണ്‌. രോഗവും മറവിയും നല്‍കുന്നവനായ അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. ശൈത്വാന്റെ ശര്‍റില്‍ പെട്ട ശിര്‍ക്കു ചെയ്യുന്നവരേക്കാള്‍ കൊടിയ ശിര്‍ക്കന്‍ വാദമാണിത്‌. അല്ലാഹുവിന്റെ സകല കഴിവുകളും ഇക്കൂട്ടര്‍ ശൈത്വാന്‌ വകവെച്ച്‌ കൊടുത്തിരിക്കുകയാണ്‌. ശൈത്വാന്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന്‌ ഇവര്‍ കാര്യമായി തെളിവുദ്ധരിക്കാറുള്ളത്‌ `ശൈത്വാന്‍ രക്തധമനികളിലൂടെ സഞ്ചരിക്കും' എന്ന ഹദീസാണ്‌. ഇത്‌ ഒരു ആലങ്കാരിക പ്രയോഗമാണ്‌. ശൈത്വാന്‍ അത്രകണ്ട്‌ മനുഷ്യശരീരത്തെ വഴിപിഴപ്പിക്കാന്‍ ശ്രമം നടത്തും എന്നതാണ്‌ ഹദീസിന്റെ താല്‌പര്യം. ചില ഉദാഹരണങ്ങളിലൂടെ അക്കാര്യം മനസ്സിലാക്കാവുന്നതാണ്‌.

നവയാഥാസ്ഥിതികരുടെ നിദാനശാസ്‌ത്ര വിവരം


എ അബ്‌ദുസ്സലാം സുല്ലമി

``വിവരക്കേടിന്‌ കേരള ഖുറാഫികളെക്കാള്‍ ഇയാള്‍ അധപ്പതിച്ചു എന്നതിന്റെ രേഖയാണ്‌ ഈ വരികള്‍. ഒരു കാര്യം ചെയ്യാന്‍ കല്‌പിച്ചാല്‍ അതിനെതിരെയുള്ളത്‌ വിരോധിക്കപ്പെട്ടതാണെന്ന്‌ മനസ്സിലാക്കാന്‍ മിനിമം ബുദ്ധിപോലും ആവശ്യമില്ല. ഇയാളാണ്‌ ബുദ്ധിക്കെതിരായ ഹദീസുകള്‍ തള്ളണമെന്ന്‌ പെരുമ്പറ മുഴക്കാറുള്ളതെന്ന്‌ പ്രത്യേകം ഓര്‍ക്കുക.'' (അല്‍ ഇസ്വ്‌ലാഹ്‌ മാസിക, 2011 ഒക്‌ടോബര്‍, പേജ്‌ 8)

മിനിമം ബുദ്ധിപോലും ഈ വിഭാഗത്തിന്‌ ഇല്ലാത്തതു കൊണ്ടാണ്‌ ഒരു കാര്യം കല്‌പിച്ചാല്‍ അതിനെതിരെയുള്ളത്‌ വിരോധിക്കപ്പെട്ടതാരിയിരിക്കുമെന്ന്‌ ഒരു പൊതുതത്വമായി അവതരിപ്പിച്ച്‌ തെറി പറയുന്നത്‌. അടിസ്ഥാന ശാസ്‌ത്രത്തിന്റെ (ഉസൂലുല്‍ ഫിഖ്‌ഹ്‌) ചെറിയ തത്വങ്ങള്‍ പോലും മനസ്സിലാക്കിയിട്ടില്ലാത്ത ഇവര്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മതവിധികള്‍ ആവിഷ്‌ക്കരിച്ചെടുക്കുവാന്‍ തുടങ്ങിയതാണ്‌ അന്ത്യദിനം അടുത്തിട്ടുണ്ടെന്നതിന്‌ ഒരു തെളിവ്‌. കല്‌പനക്രിയ നിര്‍ബന്ധം, സുന്നത്ത്‌ കേവലം അനുവദനീയം മുതലായ ആശയങ്ങള്‍ക്ക്‌ എല്ലാം തന്നെ വരുന്നതാണ്‌. ഏതു അര്‍ഥത്തിലാണ്‌ വന്നതെന്ന്‌ മറ്റുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ്‌ വിധി പറയുക. ചില ഉദാഹരണങ്ങള്‍ കാണുക:

പ്രസ്ഥാനം ഹൈജാക്ക് ചെയ്യപ്പെടുന്നു

പ്രിന്സാദ് പയ്യാനക്കല്‍

ഇസ്ലാഹി പ്രസ്ഥാനത്തില്‍ ആദര്‍ശ വ്യതിയാന ആരോപണവുമായി വന്നവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയുടെ കുറ്റസമ്മതം താഴെ കാണുക. സകരിയ്യയും കൂട്ടരും സംഘടന ഹൈജാക്ക് ചെയ്യുന്നു എന്ന് നേതൃത്വം ഇപ്പോള്‍ മനസ്സിലാക്കുന്നു. കടുത്ത ശിര്‍ക്കും ഖുറാഫാത്തും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ലേബളില്‍ പ്രചരിപ്പിക്കാനുള്ള നവയാഥാസ്ഥിക നീക്കത്തെ നാം നിഷ്പക്ഷമായി വിലയുരുത്തേണ്ടതുണ്ട്. പ്രമാണങ്ങളോടുള്ള പ്രതിബദ്ദത പറഞ്ഞു രംഗത്തെത്തിയവര്‍ ഇപ്പോള്‍ ജിന്നും ശൈതാനും കലര്‍ത്തി തൌഹീദിന്റെ ആദര്‍ശത്തെ തന്നെ അട്ടി മറിച്ചിരിക്കുന്നു. ഈ കടുത്ത അപരാധത്തിന് കൂട്ട് നിന്നാല്‍ രക്ഷയുണ്ടാവില്ല. കെ ജെയു കെ എന്‍ എം നേതാക്കളുടെ താഴെ പറയുന്ന സംസാരം ശ്രദ്ധിക്കുക. ഈ നേതൃത്വത്തെ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?

ജിന്ന്‌ വിവാദം തിരിച്ചടികള്‍ തിരിച്ചറിവേകുമോ?


മന്‍സൂറലി ചെമ്മാട്‌

അന്യായമായി അന്യനു നേരെ അധര്‍മമോ ആദര്‍ശവ്യതിയാനമോ ആരോപിച്ചാല്‍ അവ ആരോപിതനില്‍ തന്നെ തിരിച്ചെത്തുമെന്ന പ്രവാചകന്റെ മുന്നറിയിപ്പ്‌ സാര്‍ഥകമാക്കികൊണ്ട്‌ കേരളത്തിലെ നവയാഥാസ്ഥിതിക പാളയത്തില്‍ തിരിച്ചടികളുടെ പെരുമഴക്കാലമാണിപ്പോള്‍. തോളോടുതോള്‍ ചേര്‍ന്ന്‌ തൗഹീദ്‌ പ്രബോധനം നടത്തിക്കൊണ്ടിരുന്ന കൂട്ടായ്‌മയിലെ ഒരു പറ്റം പണ്ഡിതരിലും പ്രവര്‍ത്തകരിലും ഇല്ലാത്ത ആദര്‍ശവ്യതിയാനമാരോപിച്ച്‌ പിളര്‍പ്പുണ്ടാക്കിയവരുടെ അകത്തളത്തില്‍ നിന്നും കടുത്ത ആദര്‍ശവ്യതിയാനത്തിന്റെ പുഴുക്കുത്തുകള്‍ ദുര്‍ഗന്ധമായി പുറംലോകത്തേക്കെറിയുകയാണ്‌. മറ്റുളളവര്‍ അറിയുമെന്ന്‌ കരുതി ഇനിയിത്‌ മൂടിവെക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന ഉറച്ച പ്രഖ്യാപനം ആ പാളയത്തിലെ അമരക്കാരന്‍ തന്നെ നടത്തിക്കഴിഞ്ഞു. 

നവയാഥാസ്ഥിതികരും ദുര്‍ബല ഹദീസുകളും


എ അബ്‌ദുസ്സലാം സുല്ലമി

``ഖുര്‍ആനിനെതിരാണ്‌ എന്ന്‌ നമുക്ക്‌ തോന്നുന്നതെല്ലാം തള്ളാന്‍ ഒരുങ്ങിയാല്‍ എന്തൊക്കെ ആര്‍ക്കൊക്കെ തള്ളാം? ശവം ഹറാമാണെന്ന ഖുര്‍ആനിന്റെ വ്യക്തമായ നസ്സ്വിന്‌ എതിരാണ്‌ രണ്ട്‌ ശവം നമുക്കു അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന ഹദീസ്‌ എന്ന്‌ വാദിച്ച ഒരാള്‍ ഈ ഹദീസിനെ തള്ളിയാല്‍ മടവൂരികള്‍ എന്ത്‌ പറയും?'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്‌ലാഹ്‌ മാസിക -2011 ഒക്‌ടോബര്‍, പേജ്‌ 32)

മുജാഹിദുകളെ എതിര്‍ക്കാന്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഇല്ലാത്ത ഹദീസുകള്‍ ഉണ്ടെന്നു പറയുക, മനുഷ്യനിര്‍മിതവും ദുര്‍ബലവുമായ ഹദീസുകളെ സ്വഹീഹായി ഉദ്ധരിക്കുക. സ്വഹീഹായ ഹദീസുകളെ മനുഷ്യബുദ്ധിക്ക്‌ എതിരാണെന്ന്‌ പറഞ്ഞു ദുര്‍ബലമാക്കുക അല്ലെങ്കില്‍ പരമ്പര ദുര്‍ബലമാക്കി തള്ളിക്കളയുക തുടങ്ങിയവയെല്ലാം നവയാഥാസ്ഥിതികരുടെ സലഫീ മന്‍ഹജാണ്‌. ഇതിന്‌ ഒരു തെളിവ്‌ മാത്രമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. മുജാഹിദുകള്‍ ഇപ്രകാരം ചെയ്യുമെന്ന്‌ സക്കരിയ്യ സ്വലാഹി വിമര്‍ശിച്ച ലേഖനത്തില്‍ തന്നെയാണ്‌ രണ്ട്‌ ശവം നമുക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന മനുഷ്യനിര്‍മിതമായ ഹദീസ്‌ ഇദ്ദേഹം ഉദ്ധരിക്കുന്നത്‌. ഈ ഹദീസിന്റെ പൂര്‍ണ രൂപം നോക്കൂ:

ജിന്ന്‌ വിവാദം: വൈകിയുദിച്ച വിവേകത്തെ അഭിനന്ദിക്കാം


ടി റിയാസ്‌ മോന്‍ മഞ്ചേരി

ഇസ്‌ലാമിന്റെ തനത്‌ സന്ദേശം പ്രചരിപ്പിക്കേണ്ട വേദികള്‍ ജാഹിലിയത്ത്‌ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചപ്പോള്‍ മൗനം പാലിച്ചവര്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ജാഹിലിയ്യത്തിനോട്‌ പൊരുതി വളര്‍ന്ന പണ്ഡിതന്‍മാര്‍ അധികാരത്തിനു വേണ്ടി ജാഹിലിയ്യത്തിനോട്‌ സന്ധി ചെയ്‌തതിന്റെ അനിവാര്യ ദുരന്തമാണ്‌ എ പി അബ്‌ദുല്‍ഖാദര്‍ മൗലവി നേതൃത്വം നല്‌കുന്ന മുജാഹിദ്‌ വിഭാഗത്തിന്‌ ഇപ്പോള്‍ വന്നു ചേര്‍ന്നിട്ടുള്ളത്‌.
ജിന്നുബീവിമാരുടെയും സിദ്ധന്മാരുടെയും അടിച്ചിറക്കല്‍ പുരോഹിതന്മാരുടെയും കൂടാരമായി മാറിയിരുന്ന സമുദായത്തെ ഖുര്‍ആനിലേക്ക്‌ തിരിച്ചു വിളിക്കുന്ന ദൗത്യമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം ഇതപ്പര്യന്തം നിര്‍വഹിച്ചുപോന്നിരുന്നത്‌. എന്നാല്‍ സംഘടനാ പിളര്‍പ്പിന്‌ ശേഷം ഔദ്യോഗികമെന്ന്‌ അവകാശപ്പെട്ടവര്‍ അധികാരത്തിനു വേണ്ടി ജിന്നു ചികിത്സകരെയും അടിച്ചറിക്കല്‍ വീരന്മാരെയും ഇത്രയും നാള്‍ കൊണ്ടു നടക്കുകയായിരുന്നു. ഇപ്പോള്‍ അതേ അന്ധവിശ്വാസത്തിനെതിരെ നേതൃത്വം സംസ്ഥാന കൗണ്‍സില്‍ വിളിച്ച്‌ നിലപാട്‌ എടുത്തത്‌ ആദര്‍ശത്തോടുള്ള പ്രതിബദ്ധതക്ക്‌ അപ്പുറം സംഘടനയില്‍ അവശേഷിക്കുന്ന ആദര്‍ശസ്‌നേഹികളെ ഭയപ്പെട്ടു കൊണ്ടാണ്‌. വൈകിയുദിച്ച വിവേകത്തെ അഭിനന്ദിക്കാം.

കള്ളക്കേസുണ്ടാക്കിയവര്‍ക്ക് ഈ ചരിത്രരേഖ മറുപടി പറയുന്നില്ലേ?


നൌഷാദ് കുനിയില്‍ 

നവോഥാനപാരമ്പര്യത്തിന്‍റെ ആവേശോജ്വലമായ ഒരു കണ്ണിയായിരുന്നു കെ. എന്‍. എം. സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹൂം എ.വി. അബ്ദുറഹ്മാന്‍ ഹാജി. വിനയം കൊണ്ട് ജീവിതത്തിനു അര്‍ഥം പകരുകയും ആദര്‍ശബോധത്തെ അടിയറവെക്കാതെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്ത എ. വി., കോഴിക്കോട് മുജാഹിദ് സെന്റര്‍ ബോംബാക്രമണ കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം. ഇതേ എ.വി., മുജാഹിദ് സെന്‍റര്‍ ആക്രമിച്ചുവെന്ന് കള്ളക്കേസുണ്ടാക്കിയവര്‍ക്ക് ഈ ചരിത്രരേഖ, എ.വി. യുടെ സ്വതസിദ്ധമായ പുഞ്ചിരിയോടെ മറുപടി പറയുന്നില്ലേ? 

ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍


എ അബ്‌ദുസ്സലാം സുല്ലമി

``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ പ്രാര്‍ഥന അല്ല എന്ന്‌ ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക്‌ പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ്‌ -2010 ഏപ്രില്‍ 1-15 പേജ്‌ 25) 

ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്‌. കാരണം, പ്രാര്‍ഥനക്ക്‌ മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത്‌ തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ മാത്രം സഹായംതേടുകയും മറ്റുള്ളവരോട്‌ സഹായം തേടിയാല്‍ ശിര്‍ക്ക്‌ വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത്‌ ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന്‌ ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന്‌ വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു. ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:

ഫാദറിനെ വിമര്‍ശിക്കുമ്പോള്‍ സമസ്‌തയ്‌ക്ക്‌ നോവുന്നതെന്ത്‌?


മമ്മൂട്ടി മുസ്‌ലിയാര്‍ തരുവണ

`സു`സുലൈമാന്‍ ഫാദറും മമ്മൂട്ടി മുസ്‌ലിയാരും ഒരേ തൂവല്‍പക്ഷികളുടെ ശൃംഗാരം' എന്ന കവര്‍‌സ്റ്റോറിയോടെയാണ്‌ സുന്നിവോയ്‌സ്‌ ഒക്‌ടോബര്‍-1ന്റെ ലക്കം പുറത്തിറങ്ങിയത്‌. വയനാട്ടുകാരന്‍ സുലൈമാന്‍ മുസ്‌ലിയാര്‍ ഫാദറായതിനു ശേഷം ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന പതിനഞ്ച്‌ മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പിംഗിലെ ഒമ്പതോളം അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ഞാന്‍ ശബാബില്‍ കുറിപ്പെഴുതിയിരുന്നു. അതില്‍ മൂന്ന്‌ കാര്യങ്ങളില്‍ മാത്രം ഇയാളെ അബദ്ധങ്ങളിലേക്ക്‌ നയിച്ചത്‌ സമസ്‌തയുടെ വികല ദര്‍ശനങ്ങളാകാം എന്ന എന്റെ പരാമര്‍ശങ്ങളാണ്‌ സുന്നിവോയ്‌സുകാരനെ പ്രകോപിപ്പിച്ചതെന്ന്‌ തോന്നുന്നു. 

``മുജാഹിദ്‌ വാരിക ശബാബ്‌ സപ്‌തംബര്‍ 9 ലക്കത്തില്‍ ഫാദര്‍ സുലൈമാനെ വിമര്‍ശിക്കാനെന്ന വ്യാജേന ഇദ്ദേഹം നല്‌കിയ കുറിപ്പില്‍ നല്ലൊരു ഭാഗം ഇസ്‌ലാമിനെ അഥവാ അഹ്‌ലുസ്സുന്നയെ കുതിര കയറാനാണ്‌ ചെലവഴിക്കുന്നത്‌'' (സുന്നിവോയ്‌സ്‌, ഒക്‌ടോബര്‍ 1, പേജ്‌ 16) എന്നെഴുതിക്കൊണ്ടാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ താറടിച്ച്‌ കാണിക്കാന്‍ ഹിമാലയന്‍ നുണകള്‍ എഴുതിവിട്ടത്‌.

മലക്കുകളുടെ സഹായം പ്രതീക്ഷിച്ചാല്‍


എ അബ്‌ദുസ്സലാം സുല്ലമി

``മലക്കുകളുടെ സഹായവും മറഞ്ഞ വഴിക്കാണെന്നാണല്ലോ മടവൂരികള്‍ സിദ്ധാന്തിക്കുന്നത്‌. മലക്കുകള്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും നമ്മെ സഹായിക്കുമെന്ന്‌ പ്രതീക്ഷിച്ചാല്‍ തന്നെ ശിര്‍ക്ക്‌ സംഭവിക്കുമെന്നാണ്‌ സലാം സുല്ലമി പറയുന്നത്. എന്നാല്‍ മലക്കുകള്‍ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നുവെന്ന്‌ ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ട്‌. ഹഫളത്ത്‌ എന്ന ഒരു പ്രത്യേക വിഭാഗം മലക്കുകളെ മനുഷ്യരുടെ സുരക്ഷയ്‌ക്കായി അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.'' (സുന്നിവോയ്‌സ്‌ -2010 മെയ്‌ 1-15, പേജ്‌ 19)

മലക്കുകളെ നാം വിളിച്ച്‌ സഹായം തേടുന്ന സന്ദര്‍ഭത്തില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും അവര്‍ നമ്മെ സഹായിക്കുമെന്ന്‌ വിശ്വസിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണെന്നാണ്‌ പറയുന്നത്‌. ചില ഉദാഹരണത്തിലൂടെ ഖുബൂരികള്‍ക്കും ജിന്ന്‌മുജാഹിദുകള്‍ക്കും ഇത്‌ വ്യക്തമാക്കിത്തരാം.

സമസ്‌തയുടെ ചരിത്രം അഥവാ അനൈക്യത്തിന്റ കേരള വഴികള്‍


പി എം എ ഗഫൂര്‍

1924ല്‍ ആലുവായിലെ ഐക്യസംഘം രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമാ, ആഗോള മുസ്‌ലിംകള്‍ക്കിടയില്‍ ഉദിച്ചുവന്നിരുന്ന പുതിയൊരുണര്‍വിന്റെ തന്നെ ഭാഗമായിരുന്നു. ലോക മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന സംഘടനാബോധം ഇന്ത്യന്‍ മുസ്‌ലിംകളിലേക്ക്‌ വ്യാപിച്ചു തുടങ്ങിയതും ഇതേ കാലത്തായിരുന്നുവല്ലോ. ദക്ഷിണേന്ത്യയില്‍ ഇത്തരത്തിലുള്ള ശ്രമങ്ങളിലൊന്നാണ്‌ മജ്‌ലിസുല്‍ ഉലമാ എന്ന പണ്ഡിത സംഘടന. ``സുന്നത്ത്‌ ജമാഅത്ത്‌ -അതായത്‌, ഹനഫീ, ശാഫിഈ, മാലികീ, ഹമ്പലീ മദ്‌ഹബുകള്‍ പ്രകാരം ഇസ്‌ലാം മതത്തിന്റെ യഥാര്‍ഥ തത്വങ്ങളെ ജനങ്ങളുടെ ഇടയില്‍ പരത്തി അവയെ അനുഷ്‌ഠാനങ്ങളില്‍ വരുത്തുക. ഇസ്‌ലാം മതഗുണം ജനങ്ങളില്‍ പതിപ്പിക്കുക. ഇസ്‌ലാമിനെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ മജ്‌ലിസുല്‍ ഉലമ രൂപപ്പെട്ടത്‌.'' (മജ്‌ലിസുല്‍ ഉലമാവക നിയമങ്ങള്‍ 1921) 

`വഹ്‌ഹാബികളെ' പഴിപറഞ്ഞാല്‍ സുന്നിഐക്യം നിലവില്‍വരുമോ?


സി അബ്‌ദുല്‍ജബ്ബാര്‍

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നൊരു വാര്‍ത്ത. ആള്‍ ഇന്ത്യ ഉലമാ ആന്റ്‌ മശാഇഖ്‌ സംഘടിപ്പിച്ച സുന്നി മഹാപഞ്ചായത്തിന്റെ ചര്‍ച്ചാവിഷയം, വഹാബി ചിന്താധാര മുസ്‌ലിം സമുദായത്തില്‍ ചെലുത്തുന്ന സ്വാധീനവും വെല്ലുവിളിയും ആയിരുന്നുവത്രെ. ഇതിന്‌ ടിപ്പണിയായി കേരളത്തില്‍ നിന്നുള്ള ഒരു മുസ്‌ല്യാരുടെ പ്രസ്‌താവനയും കണ്ടു. ഭീകരപ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പങ്കാളിയാവുന്നതിന്റെ കാരണം വഹാബിസം പോലുള്ള ചിന്താധാരകളാണെന്നും സുന്നി ഐക്യമാണതിനുള്ള പോംവഴി എന്നുമാണ്‌ ടിയാന്റെ കണ്ടെത്തല്‍. കേരളക്കരയില്‍ മൂക്കിനു മുന്നില്‍ നടക്കുന്ന മഹത്തായ ജനസംഗമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മടിക്കുന്ന, പത്രസമ്മേളനം നടത്തിയതിന്റെ റിപ്പോര്‍ട്ടുപോലും പൂഴ്‌ത്തിവയ്‌ക്കാറുള്ള `ദേശീയ' മലയാള ദിനപത്രം മൊറാദാബാദ്‌ റിപ്പോര്‍ട്ട്‌ ജനറല്‍ പേജില്‍ പ്രധാന വാര്‍ത്തയായി അഞ്ചു കോളത്തില്‍ വെണ്ടയ്‌ക്ക നിരത്തി. ഈ കൂട്ടുകെട്ടുകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്‌.

അല്ലാഹു കഴിവ്‌ നല്‍കല്‍: `ജൗഹറത്‌' എന്ത്‌ പറയുന്നു?


എ അബ്‌ദുസ്സലാം സുല്ലമി

``സാധാരണവും അസാധാരണവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവ്‌ നല്‌കുന്നവന്‍ അല്ലാഹുവാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ അതു നല്‌കാന്‍ അല്ലാഹുവിന്‌ കഴിയില്ലെന്നാണോ പുത്തന്‍ വാദികള്‍ വിശ്വസിക്കുന്നത്‌?'' (സുന്നിവോയ്‌സ്‌: 2008 ഒക്‌ടോബര്‍ 16-31, പേജ്‌ 16). സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ശിര്‍ക്കും കുഫ്‌റും കലര്‍ന്ന ഒരു വാദമാണ്‌ യാഥാസ്ഥിതികര്‍ ഇവിടെ അവതരിപ്പിക്കുന്നത്‌. അവ താഴെ വിവരിക്കുന്നു.

`വ്യതിയാനം' തിരിഞ്ഞുകുത്തുന്നു


അമീന്‍ ചേന്നര തിരൂര്‍

ഇസ്‌ലാഹി പ്രസ്ഥാനം ഏറെ പ്രതിസന്ധി അനുഭവിച്ച ഒരു കാലയളവായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിലെ ഒരു വിഭാഗം പെട്ടെന്ന്‌ അതിന്റെ പ്രബോധന സംരംഭങ്ങളില്‍ ഗണ്യമായൊരു ഭാഗം അന്ധവിശ്വാസപ്രചാരണത്തിനു വേണ്ടി മാറ്റിവെച്ചിരുന്നു.

പ്രസ്ഥാനത്തിന്‌ അതിന്റെ പ്രയാണത്തിനിടയില്‍ സംഭവിച്ച പിളര്‍പ്പായിരുന്നു അതുവരെ പ്രസ്ഥാനം അനുഭവിച്ച പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത്‌. യാതൊരു കാരണവും കൂടാതെ, അധികാരക്കസേരകള്‍ക്കു വേണ്ടി മാത്രം തങ്ങളുടെ യുവജനവിഭാഗത്തെയും വന്ദ്യരായ ഏതാനും പണ്ഡിതരെയും ആദര്‍ശത്തില്‍ വ്യതിയാനം സംഭവിച്ചവരായി ചിത്രീകരിച്ച്‌ ഒറ്റപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്‌തു.

തൗഹീദും വഴിയിലെ തടസ്സം നീക്കലും


എ അബ്‌ദുസ്സലാം സുല്ലമി

``വിവിധ സാമൂഹികതിന്മകള്‍ നടമാടിയിരുന്ന സമൂഹത്തിലേക്ക്‌ നിയുക്തരായ പ്രവാചകന്മാര്‍ പ്രാഥമികമായി തൗഹീദിനായിരുന്നു മുന്‍ഗണന നല്‌കിയിരുന്നത്‌. കാരണം ഒരു സമൂഹം തൗഹീദിനെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറായാല്‍ അവരിലെ ഇതര സാമൂഹ്യ തിന്മകള്‍ ക്രമേണ അവരെ ഉപേക്ഷിക്കുമെന്നതാണ്‌ വാസ്‌തവം. തൗഹീദിന്‌ നിരവധി ശാഖകളുണ്ടെന്നും വഴിയിലെ തടസ്സം നീക്കം ചെയ്യല്‍ പോലും അതിന്റെ ശാഖയാണെന്ന്‌ വിശദീകരിക്കപ്പെടുമ്പോള്‍ പ്രഥമമായി തൗഹീദ്‌ സ്വീകരിക്കുന്നവരില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്കുള്ള സൂചനയാണിവ.

വഴിയില്‍ തടസ്സം സൃഷ്‌ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ തൗഹീദിന്റെ അനുയായിയാകാന്‍ സാധിക്കില്ലെന്നര്‍ഥം. അല്ലെങ്കില്‍ മാര്‍ഗതടസ്സം സൃഷ്‌ടിക്കുന്ന നിസാര പ്രവര്‍ത്തനങ്ങളില്‍ പോലും തൗഹീദിന്റെ അനുയായികള്‍ക്ക്‌ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്ന്‌ വിവക്ഷ. തൗഹീദുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകണ്ടാല്‍ അവരുടെ തൗഹീദിലെ ന്യൂനതയായി അതിനെ പരിഗണിച്ച്‌ വിശ്വാസവര്‍ധനവിനുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്‌ വേണ്ടത്‌ (വിചിന്തനം: 2011 ജൂണ്‍ 3, പുസ്‌തകം 10, ലക്കം 39. ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതിശാസ്‌ത്രം. ഇ യൂസുഫസാഹിബ്‌ നദ്‌വി, ഓച്ചിറ, പേജ്‌ 12).

ഉഗ്രവാദികള്‍ക്കെതിരെ പടനീക്കം : നവയാഥാസ്ഥിതികരുടെ കുറ്റസമ്മതം


മന്‍സൂറലി ചെമ്മാട്‌

അബൂദര്‍റ്‌(റ) പറയുന്നു: പ്രവാചകന്‍(സ) പറയുന്നത്‌ ഞാന്‍ കേട്ടു. ഒരാള്‍ മറ്റൊരാളില്‍ അധര്‍മമോ അവിശ്വാസമോ ആരോപിക്കുന്ന പക്ഷം (അയാള്‍ അതിനര്‍ഹനല്ലെങ്കില്‍) അത്‌ ആരോപിച്ചവനിലേക്ക്‌ തന്നെ തിരിച്ചെത്താതിരിക്കില്ല. (ബുഖാരി 6045)

പ്രവാചകന്റെ(സ) ഈ പ്രവചനത്തില്‍ അന്യന്റെ നേരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കരുതെന്ന പോലെ മറ്റൊരു സൂചന കൂടിയുണ്ട്‌. ഒരാള്‍ അന്യനു നേരെ ഉന്നയിച്ച ആരോപണങ്ങള്‍ അയാളില്‍ തന്നെ പുലരുന്നുവെങ്കില്‍ അയാള്‍ ഉന്നയിച്ചത്‌ വ്യാജാരോപണങ്ങള്‍ തന്നെയായിരുന്നെന്ന്‌ കൂടുതല്‍ തെളിയിക്കപ്പെടുന്നു എന്നതാണത്‌. 

ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതിശാസ്‌ത്രം


എ അബ്‌ദുസ്സലാം സുല്ലമി

``അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയിരുന്ന മദ്‌യന്‍ നിവാസികളിലേക്ക്‌ നിയുക്തരായ ശൂഅയ്‌ബി(അ)ന്റെ ചരിത്രം ഖുര്‍ആനില്‍ പറയുന്നു (11:84). വിശ്വാസരംഗത്തെ ഏറ്റവും വലിയ തിന്മയായ ശിര്‍ക്കിനെ കയ്യൊഴിയാനായിരുന്നു ശുഅയ്‌ബ്‌ നബിയുടെ മുഖ്യ ഉപദേശം. തുടര്‍ന്നാണ്‌ അളവിലും തൂക്കത്തിലും കൃത്രിമം കാട്ടുന്നതിന്റെ ഗൗരവത്തെപ്പറ്റി ഉണര്‍ത്തുന്നത്‌. ഇവിടെയും മുന്‍ഗണനാക്രമം തെറ്റിച്ചിട്ടില്ല. കാരണം ഉത്തമ വിശ്വാസി വെട്ടിക്കുകയോ വഞ്ചിക്കുകയോ ഇല്ല തന്നെ. ഇതര സാമൂഹികതിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരില്‍ ശബ്‌ദിക്കരുതെന്ന്‌ സലഫികള്‍ക്ക്‌ അഭിപ്രായമുണ്ടോ? ഇല്ല. മറിച്ച്‌ മുന്‍ഗണനാ ക്രമത്തിലെ പിഴവാണ്‌ പ്രശ്‌നം.'' (ഭിന്നിപ്പ്‌ വാരിക -2011 ജൂണ്‍ 3, പേജ്‌ 12, ഇ യൂസഫ്‌ സാഹിബ്‌ നദ്‌വി) 

മനുഷ്യനെ സ്വാധീനിക്കാന്‍ ജിന്നിന്‌ കഴിയുമെന്നോ?


പി കെ മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം

ഏകദേശം എണ്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കേരള മുസ്‌ലിംകള്‍ മുഴുത്ത അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയിലായിരുന്നു. റൂഹാനി, കുട്ടിച്ചാത്തന്‍, കാളി, ഭൂതം, ഒടിയന്‍, ഫുളുവന്‍ പൊട്ടിതിരിക്കല്‍, ചേക്കുട്ടി പാപ്പാനെ കുടിയിരുത്തല്‍, ജിന്ന്‌ കയറല്‍, ഇറക്കല്‍ തുടങ്ങിയ നിരവധി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭീതിനിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അവര്‍ ജീവിച്ചുപോന്നിരുന്നത്‌. ഇവയില്‍ നിന്നൊക്കെ ഒരു പരിധി വരെ മുസ്‌ലിംസമുദായത്തെ മോചിപ്പിച്ചെടുത്തത്‌ മുജാഹിദ്‌ പ്രസ്ഥാനമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്യാന്‍ അക്കാലത്തെ പണ്ഡിതന്മാര്‍ സഹിച്ച ത്യാഗം പറഞ്ഞറിയിക്കേണ്ടതില്ല. 

മുജാഹിദ്‌ പ്രസ്ഥാനം ഇരുട്ട്‌ ഭേദിച്ച സംഘശക്തി


പി എം എ ഗഫൂര്‍

കേരള മുസ്‌ലിം സമൂഹത്തില്‍ ആദര്‍ശാധിഷ്‌ഠിത നവോത്ഥാനത്തിന്റെ തുകിലുണര്‍ന്നത്‌ കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണത്തോടെയാണ്‌. സയ്യിദ്‌ ഹമദാനി തങ്ങളില്‍ നിന്നും മക്തി തങ്ങളില്‍ നിന്നും ആരംഭിച്ച സാമൂഹ്യവിപ്ലവ ധാരയും വെളിയങ്കോട്‌ ഉമര്‍ഖാദിയില്‍ നിന്നും മമ്പുറം തങ്ങളില്‍ നിന്നും ആരംഭിച്ച ആദര്‍ശ ജാഗരണ ധാരയും വക്കം മൗലവിയില്‍ നിന്നും ചാലിലകത്തില്‍ നിന്നും ആരംഭമിട്ട അക്ഷര വിപ്ലവധാരയും ഒന്നായലിഞ്ഞ്‌, സംഘരൂപം പ്രാപിച്ചതും ജംഇയ്യത്തുല്‍ ഉലമായുടെ രംഗപ്രവേശത്തോടെയായിരുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ ആരംഭത്തോടെ ഈ മുന്നേറ്റങ്ങള്‍ക്കെല്ലാം ജനകീയ രൂപം കൈവരുകയുണ്ടായി.കേരള ജംഇയ്യത്തുല്‍ ഉലമാ, ഒരു പണ്ഡിത സംഘടന ആയിരിക്കുമ്പോള്‍ തന്നെ അതിന്റെ പരിമിതികള്‍ക്കപ്പുറം കടക്കാന്‍ ശ്രമിച്ചിരുന്നു. ഐക്യസംഘം പിന്‍വാങ്ങുകയും നദ്‌വത്ത്‌ രംഗത്തില്ലാതിരിക്കുകയും ചെയ്‌ത 26 വര്‍ഷങ്ങള്‍ ജംഇയ്യത്തുല്‍ ഉലമായുടെ സുവര്‍ണകാലമായിരുന്നു. 1924ല്‍ ആലുവായില്‍ ചേര്‍ന്ന ഐക്യസംഘം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഉലമാകോണ്‍ഫറന്‍സില്‍ ഇ മൊയ്‌തു മൗലവിയാണ്‌ ഇങ്ങനെയൊരു പണ്ഡിത സംഘടനയെ സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്‌. കണ്ണൂര്‍ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ഇ കെ മൗലവി, പാലശ്ശേരി കമ്മു മൗലവി കുറ്റൂര്‍, സി അബ്‌ദുല്ല കോയ തങ്ങള്‍, കെ കെ മുഹമ്മദ്‌ കുട്ടി മൗലവി, സി കെ മൊയ്‌തീന്‍കുട്ടി മൗലവി, പി എന്‍ മുഹമ്മദ്‌ മൗലവി, പി പി ഉണ്ണിമൊയ്‌തീന്‍കുട്ടി മൗലവി, പാലോട്‌ മൂസക്കുട്ടി മൗലവി, കെ എം മൗലവി, പി എം അബ്‌ദുല്‍ഖാദിര്‍ മൗലവി, ബി വി കോയക്കുട്ടി തങ്ങള്‍ തുടങ്ങിയ പണ്ഡിത പ്രതിഭകളുടെ കര്‍മശേഷിയുടെ വസന്തകാലമായിരുന്നു പിന്നീടുള്ള കാലം. കെ എം മൗലവി പ്രസിഡന്റും എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ജനറല്‍ സെക്രട്ടറിയുമായ വര്‍ഷങ്ങള്‍ ജംഇയ്യത്തിന്റെ ചരിത്രത്തിലെ തിളക്കമുള്ള കാലമാണ്‌. പുസ്‌തകപ്രസാധനവും പണ്ഡിത സംഗമങ്ങളും പ്രസിദ്ധീകരണങ്ങളും ഫത്‌വാബോര്‍ഡുമൊക്കെ വ്യവസ്ഥാപിതമാക്കിയത്‌ ഇക്കാലത്താണ്‌. 1947 ജൂലൈ ഒന്നിന്‌ പുളിക്കല്‍ മദീനത്തുല്‍ഉലൂം അറബിക്കോളെജ്‌ സ്ഥാപിതമായതും ജംഇയ്യത്തുല്‍ ഉലമായുടെ മേല്‍നോട്ടത്തിലായിരുന്നു. പിന്നീട്‌ മോങ്ങത്ത്‌ വനിതാ കോളെജും സ്ഥാപിച്ചു. ഐക്യസംഘത്തിന്റെ സ്വാഭാവിക വളര്‍ച്ചയായിരുന്നു ജംഇയ്യത്തുല്‍ ഉലമാ എന്നതുപോലെ ജംഇയ്യത്തിന്റെ വികാസഘട്ടമായിരുന്നു 1950ല്‍ രൂപീകരിക്കപ്പെട്ട നദ്‌വത്തുല്‍ മുജാഹിദീന്‍.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews