അബൂഹിമ ചെമ്മാട്
അന്യായമായി ആദര്‍ശവ്യതിയാനമാരോപിച്ചതിന്റെ അനിവാര്യമായ അനന്തരഫലങ്ങള്‍ അരങ്ങത്തും അണിയറയിലും ഒരുപോലെ അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നതിനിടക്കാണ് നവയാഥാസ്ഥിതിക പാളയത്തില്‍ നാലാളറിഞ്ഞ് ഒരു തെരഞ്ഞെടുപ്പ് കടന്നുപോയത്. ജിന്നും ഇന്‍സും തമ്മില്‍ പ്രാദേശികതലം തൊട്ട് നടന്ന കയ്യാങ്കളികള്‍ക്കും വിഴുപ്പലക്കലുകള്‍ക്കും കാലുവാരലിനുമൊടുവില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ സംസ്ഥാന നേതൃത്വം പൂര്‍ണമായും ഇന്‍സ് വിഭാഗം തൂത്തുവാരി. ജരാനര ബാധിച്ച പഴയ ഒരു വ്യാജാരോപണത്തിന്റെ തിരിച്ചടിയായി മറക്കാനാവാത്ത വിശേഷണങ്ങള്‍ കേട്ടാണ് ഈ നേതൃത്വം കസേരയിലേക്ക് ചുവട് വെച്ചതെന്ന് മാത്രം. സ്റ്റേജിലും പേജിലും ഉയര്‍ന്ന ആ വിശേഷണങ്ങള്‍ രാഷ്‌ട്രീയക്കാര്‍ക്ക് പോലും അന്യമായിരുന്നു. കള്ളിത്തറി, ചപ്പുചവറുകള്‍, പടുകിഴവന്മാര്‍, മൂരാച്ചികള്‍, റബ്ബര്‍സ്റ്റാമ്പുകള്‍... അങ്ങനെ പോവുന്നു അനുയായികളുടെ സ്‌നേഹപ്രകടനങ്ങള്‍.
ഏതായാലും വിയര്‍പ്പൊഴുക്കിയും പഴികേട്ടും പിടിച്ചെടുത്തത് മുള്‍ക്കിരീടമായിരുന്നെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളാണ് ജിന്ന് വിഭാഗത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്. തല്‍ക്കാലമെങ്കിലും അതിനെ മറികടക്കാന്‍ പതിവു തന്ത്രമെന്ന നിലക്ക് ഒരു പൊതുപരിപാടിയെ കുറിച്ച ആലോചന ഉയര്‍ന്നതങ്ങനെയാണ്. ആവര്‍ത്തിച്ച് വന്ന കാമ്പയിനുകളും പരിപാടികളും ആളുകളെ നന്നാക്കാനല്ല, അണിയറയിലെ അടിപിടിക്കൊരു പരിഹാരമാര്‍ഗമായിരുന്നെന്ന് മാലോകര്‍ക്ക് ബോധ്യപ്പെട്ടതാണല്ലോ.