സനദില്ലാതെ ചങ്കില്‍ കുടുങ്ങിയ മുടി

അബൂഹിശാം പേങ്ങാട്ടിരി

``അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ ദൃഷ്‌ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്‌തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 6:21). ഇതേ അര്‍ഥത്തിലുള്ള മറ്റൊരു സൂക്തം വിശുദ്ധ ഖുര്‍ആന്‍ 10:17ലും കാണാം. അല്ലാഹു പ്രവാചകന്മാരിലൂടെ അറിയിപ്പു തന്നിട്ടില്ലാത്ത കാര്യത്തില്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്ന വ്യാജം കെട്ടിച്ചമച്ചുണ്ടാക്കി ജനമധ്യേ ചുണക്കുട്ടികളായി നടക്കുന്ന ചിലരുണ്ട്‌. അതില്‍ ഏറ്റവും മൗലികമായ ഒരു വിഷയമാണ്‌ സ്രഷ്‌ടാവിന്റെയും സൃഷ്‌ടികളുടെയും ഇടയില്‍ മധ്യസ്ഥന്മാരും ഇടയാളന്മാരും ഇടത്തട്ടുകാരും വെക്കുന്നത്‌. ആവശ്യമില്ലെന്ന വസ്‌തുത.

നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും മനുഷ്യരെ പഠിപ്പിച്ചതും അറിയിച്ചതും അതുതന്നെയായിരുന്നു. ഖുര്‍ആനിലെ ഒരൊറ്റ സൂക്തവും അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കാനോ പുണ്യവാളന്മാരെ ഇടയാളന്മാരാക്കാനോ പഠിപ്പിച്ചിട്ടില്ല. എന്നാല്‍ കൊട്ടപ്പുറം വാദപ്രതിവാദ സ്റ്റേജില്‍ നിന്ന്‌ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും സമമാണെന്നും മരണപ്പെട്ടുപോയ പ്രവാചകന്മാരോടും പുണ്യവാന്മാരോടും സഹായം ചോദിക്കാമെന്നും ഖുര്‍ആന്‍ ആയത്തുകള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കിയ വ്യക്തിയാണ്‌ കാന്തപുരം മുസ്‌ലിയാര്‍. അല്ലാഹു അറിയിച്ചിട്ടില്ലാത്തത്‌ അല്ലാഹുവിന്റെ മേല്‍ ആരോപിക്കാനും അല്ലാഹുവിന്റെ ആയത്തുകളെ മുഴുവനും വ്യാജമാക്കാനും ധൈര്യം കാണിച്ച വ്യക്തിയാണദ്ദേഹം.


43:45, 45:21 എന്നിവയാണ്‌ പ്രസ്‌തുത സൂക്തങ്ങള്‍. ലോകത്ത്‌ നാളിതുവരെ ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും പറഞ്ഞിട്ടില്ലാത്ത വാദഗതികളാണ്‌ കാന്തപുരം ഈ സൂക്തങ്ങള്‍ ഓതിക്കൊണ്ട്‌ സമര്‍ഥിച്ചത്‌. അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കാന്‍ ധൈര്യംകാട്ടിയ ഒരാള്‍ ഒരു വ്യാജമുടി പ്രവാചകനില്‍ ആരോപിക്കാന്‍ മടിക്കില്ല.

തിരുകേശം കത്തിച്ച്‌, അത്‌ കത്തുകയില്ലെന്ന്‌ ബോധ്യപ്പെടുത്തി കേശത്തിന്റെ `ദിവ്യത്വം' തെളിയിക്കണമെന്ന മറുവിഭാഗം സമസ്‌തയുടെ വെല്ലുവിളി നേരിടാന്‍ കഴിയാതെ ഒരിക്കലും തിരുകേശം കത്തിച്ചുകരിക്കാന്‍ പറയാന്‍ പോലും പാടില്ലെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ കാന്തപുരം പരിഹാസ്യനാകുന്നത്‌. എങ്കില്‍, മറ്റുവിധത്തില്‍ ഈ മുടിക്കെട്ട്‌ നബിയുടേത്‌ തന്നെയെന്ന്‌ ഒന്ന്‌ ബോധ്യപ്പെടുത്തിക്കൂടെയെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ കൂടെയുള്ളവര്‍ പറയുന്നത്‌ ഇതില്‍ സംശയിക്കുന്നതു പോലും നബി(സ)യെ അനാദരിക്കാലാണെന്നാണ്‌. ആകെ മൊത്തം മുടി ചങ്കില്‍ കുടുങ്ങിയതുപോലെ!

എന്നാല്‍ കാന്തപുരം ഈ മുടി കത്തിച്ചുകാണിക്കണമെന്നില്ല. അത്‌ കൂരിരുട്ടില്‍ വെച്ച്‌ തിളങ്ങുന്നതായി കാണിക്കുമോ? നബി(സ)യെ അല്ലാഹു ഒളിവിനാല്‍ പടച്ചുണ്ടാക്കിയതെന്നല്ലേ വാദം. നബി(സ) താമസിക്കുന്ന വീട്ടില്‍ വിളക്കിന്റെ ആവശ്യമില്ലെന്നു പോലും പാടി പ്രസംഗിക്കുന്നവരാണല്ലോ. നബി(സ)യുടെ ചര്യകള്‍ അഥവാ വാക്ക്‌, പ്രവൃത്തി, അംഗീകാരം എന്നിവ സത്യസന്ധമാണെന്ന്‌ സ്ഥാപിക്കാനാണ്‌ സാധാരണ സനദ്‌ (നിവേദക പരമ്പര) എന്ന്‌ പറയുക. എന്നാല്‍ ഇവിടെയിപ്പോള്‍ കാഷ്‌ടം, മുടി, വിയര്‍പ്പ്‌, നഖം എന്നിവയുടെ സനദാണ്‌ തെരയുന്നത്‌. അല്ലെങ്കിലും അവര്‍ക്ക്‌ സുന്നത്തല്ല വേണ്ടത്‌. മറിച്ച്‌, അവശിഷ്‌ടങ്ങളാണ്‌. അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ ആവുന്നത്ര പ്രചരിപ്പിച്ച്‌ കീശ വീര്‍പ്പിക്കുന്ന ഇത്തരക്കാരുടെ നേതാവായ കാന്തപുരമാണത്രെ നബി(സ)യുടെ തിരുസന്നധിയില്‍ എത്താനുദ്ദേശിക്കുന്നവര്‍ക്ക്‌ പാസ്സ്‌ കൊടുക്കുക!

ഇന്നല്ലെങ്കില്‍ നാളെ കാന്തപുരം തിരുകേശ മസ്‌ജിദ്‌ പണിയും. എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ഇതിന്റെയൊക്കെ സനദ്‌ പറയേണ്ടതായും വരും. ആരാണോ കാന്തപുരത്തെ സുന്നികളുടെ മോചകനായി ഉയര്‍ത്തിയത്‌, അവരുടെ അകം ഇന്ന്‌ നീറിപ്പുകയുകയാണ്‌. കടലിലെ മണലിനില്ലാത്ത വില പുഴയിലെ മണലിനുണ്ടെങ്കില്‍ നബി(സ)യുടെ കേശങ്ങളുടെ വിലയെത്രയായിരിക്കുമെന്ന്‌ കണക്കുകൂട്ടിയവനാണ്‌ കാന്തപുരം. നല്‍കപ്പെട്ട കഴിവ്‌ മുന്‍നിര്‍ത്തിയാണ്‌ തവസ്സുല്‍ ചെയ്യുന്നതെന്ന്‌ പറയുന്ന ഇത്തരക്കാര്‍ ഈ മുടിയുടെ ഹക്ക്‌, ജാഹ്‌, ബര്‍കത്ത്‌ എന്നിവ തവസ്സുലുക്കുകയില്ലെന്ന്‌ ആരുകണ്ടു?
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews