അന്‍വര്‍ സാദത്ത് മഞ്ചേരി
റബീഉല്‍ അവ്വല്‍ മാസം യാഥാസ്ഥിതിക പുരോഹിതന്മാര്‍ക്ക് കൊയ്‌ത്തുകാലമാണ്. നബി(സ)യുടെ ജന്മദിനത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിം സമുദായത്തെ ചൂഷണംചെയ്‌ത് ഉപജീവിക്കുകയാണിവര്‍ ചെയ്യുന്നത്. അതിന്‌വേണ്ടി ഏത് തരത്തിലുള്ള തെളിവുകളും ചമച്ചുണ്ടാക്കാനും ചില ഹദീസുകളെയും സംഭവങ്ങളെയും ദുര്‍വ്യാഖ്യാനിക്കുവാനും അവര്‍ മടിക്കാറില്ല. ഇത്തരത്തില്‍ ഒരാഘോഷം നബി(സ)യുടെ കാലത്തോ നബി(സ) ഉത്തമനൂറ്റാണ്ടെന്ന് വിശേഷിപ്പിച്ച ആദ്യനൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അവരെഴുതുന്നത് കാണുക:
"മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ
എന്നും സഘാവി പറഞ്ഞതായി കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ..."
(അല്‍ മവാഹിബുല്‍ ജലിയ്യ, തഴവാ കുഞ്ഞിമുഹമ്മദ് മൗലവി, വാള്യം 3, പേജ് 50)
``ഈ പ്രത്യേക രീതിയിലുള്ള മൗലിദ് പരിപാടി ആദ്യമായി നടപ്പില്‍വരുത്തിയത് ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ അര്‍ബുല്‍ ഭരിച്ചിരുന്ന മുലഫിറുദ്ദീന്‍ എന്ന രാജാവാണ്.'' (മൗലിദാഘോഷം, മുസ്‌തഫാ ഫൈസി, പേജ് 54)
ഇവിടെ ഒരാള്‍ നബിദിനാഘോഷം ആരംഭിച്ചത് മൂന്നാം നൂറ്റാണ്ടിലാണെന്ന് അവകാശപ്പെട്ടു. മറ്റൊരാള്‍ പറയുന്നത് ഏഴാം നൂറ്റാണ്ടാണെന്നാണ്. രണ്ടായാലും നബിയുടെ കാലത്തോ നബി(സ) ഉത്തമനൂറ്റാണ്ടെന്നു വിശേഷിപ്പിച്ച ആദ്യനൂറ്റാണ്ടുകളിലോ ഇത്തരമൊരേര്‍പ്പാട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.
നബിദിനാഘോഷം ബിദ്‌അത്താണെന്ന് യാഥാസ്ഥിതികര്‍ തന്നെ വ്യക്തമായി സമ്മതിക്കുന്നുണ്ട്. പ്രസ്‌തുതഭാഗം കാണുക: ``ഒരു പ്രത്യേക ദിനത്തില്‍ പ്രേത്യകരീതിയില്‍ ജന്മം ആഘോഷിക്കുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാരും പറയുന്നില്ല. റസൂലും(സ) സ്വഹാബത്തും ചെയ്യാത്ത ബിദ്‌അത്തായി അവര്‍ അതിനെ കണക്കാക്കിവരുന്നു.'' (കുട്ടികള്‍ക്ക് മഹബ്ബത്തുര്‍റസൂല്‍ പഠിപ്പിക്കുക, പേജ് 74)
ഒരു മുസ്‌ലിയാര്‍ എഴുതുന്നു: ``ഇബ്‌നുഅബ്ബാസ് പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ യഹൂദികള്‍ ആശൂറാഅ് (മുഹര്‍റം 10) നോമ്പനുഷ്‌ഠിക്കുന്നതായി കണ്ടു. അതിന്റെ കാരണമെന്താണെന്ന് നബി(സ) അന്വേഷിച്ചു. ഇത് നല്ലൊരു ദിവസമാണ്. ബനൂഇസ്‌റാഈലിനെ (മൂസാനബിയെയും അനുയായികളെയും) ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷിച്ചത്... ഇത് കേട്ട നബി(സ) ഇങ്ങനെ പറഞ്ഞു. നിങ്ങളെക്കാള്‍ മൂസാനബിയോട് ബന്ധം ഞങ്ങള്‍ക്കാണ്.... ശേഷം നബി(സ) ആ ദിവസം നോമ്പനുഷ്‌ഠിക്കുകയും അനുഷ്‌ഠിക്കാന്‍ കല്‌പിക്കുകയും ചെയ്‌തു.'' (സുന്നത്ത് ജമാഅത്ത് ഹദീസില്‍, പേജ് 241,242)
ഈ ഹദീസും നബി(സ)യുടെ ജന്മദിനാഘോഷത്തിന് തെളിവല്ല. കാരണം ഇവിടെയും പറയുന്നത് നോമ്പിന്റെ കാര്യമാണ്. വ്രതമെടുത്ത് നന്ദികാണിക്കണമെന്നുള്ളത് തിന്നാഘോഷിക്കാന്‍ തെളിവായുദ്ധരിക്കുന്നത് ലോകത്ത് ഇവര്‍ മാത്രമായിരിക്കും.
നബിദിനാഘോഷം ബിദ്‌അത്താണെന്ന് സ്വയം സമ്മതിച്ചിട്ടും വീണ്ടും ഇതിന്റെ പിന്നാലെ കൂടി ബിദ്‌അത്ത് പ്രചരിപ്പിക്കുകയാണ്.