പി കെ മൊയ്‌തീന്‍ സുല്ലമി
അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ പാടില്ലെന്ന ഖുര്‍ആന്‍ വചനങ്ങള്‍ മക്കാ മുശ്‌രിക്കുകള്‍ക്കു മാത്രമേ ബാധകമാവൂ എന്ന വിദണ്ഡ വാദമുയര്‍ത്തി യാഥാസ്ഥിതിക പുരോഹതിന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അങ്ങനെയെങ്കില്‍ അല്ലാഹുവല്ലാത്ത ശക്തികളെ വിളിച്ചുതേടിയിരുന്ന മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്കിന് പുറമെ വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവയൊക്കെ നിര്‍ബാധം നിര്‍വഹിച്ചിരുന്നു. മേല്‍പറഞ്ഞ ഏതെങ്കിലും ഒരു തിന്മയെ വിശുദ്ധ ഖുര്‍ആന്‍ നിഷിദ്ധമാക്കുന്ന പക്ഷം അത് മക്കാമുശ്‌രിക്കുകളക്കുറിച്ചാണെന്ന് വ്യാഖ്യാനിച്ച് നമുക്ക് വ്യഭിചരിക്കാം, മദ്യപിക്കാം, കൊള്ളയും കൊലപാതകവും നടത്താം എന്നൊക്കെ വാദിക്കാമോ? എന്നതിന് ഈ പുരോഹിതന്മാര്‍ മറുപടി പറയണം.
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് മക്കാ മുശ്‌രിക്കുകളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടല്ല, ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഉദ്ദേശിച്ചുകൊണ്ടാണ്. അല്ലാഹു പറയുന്നു: ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കാന്‍ വേണ്ടിയത്രെ അത്.'' (അല്‍ബഖറ 21). വിശുദ്ധഖുര്‍ആന്‍ ലോകര്‍ക്ക് മുഴുവനുമായി ഇറക്കിയ ഗ്രന്ഥമാണെന്നും അല്ലാഹുവെ മാത്രമേ ആരാധിക്കാവൂ എന്നും ഈ വചനം വ്യക്തമാക്കുന്നു.