ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-4

എ അബ്‌ദുസ്സലാം സുല്ലമി

വിവിധ വിഷയങ്ങള്‍ തന്റേതായ മാനദണ്ഡങ്ങളുപയോഗിച്ച്‌ ശൈഖ്‌ അല്‍ബാനി സ്വഹീഹാണെന്ന്‌ സ്ഥാപിച്ച ചില റിപ്പോര്‍ട്ടുകള്‍ എപ്രകാരമാണ്‌ ചില തെറ്റായ പ്രവണതകള്‍ക്ക്‌ താങ്ങായിത്തീരുന്നതെന്ന്‌ ഏതാനും ചില ഉദാഹരണങ്ങളിലൂടെ കഴിഞ്ഞ ലക്കങ്ങളില്‍ നാം വ്യക്തമാക്കുകയുണ്ടായി. ഇപ്രകാരം തന്നെ അദ്ദേഹം സ്വഹീഹാക്കുന്ന വിവിധ വിഷയങ്ങളിലുള്ള മറ്റു ചില റിപ്പോര്‍ട്ടുകളുടെ സൂചനകള്‍ താഴെ കൊടുക്കുന്നു.


1). 766-ാം നമ്പര്‍ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ പ്രഖ്യാപിച്ച ഹദീസ്‌ സ്ഥിരപ്പെട്ടതാണെന്ന്‌ അല്‍ബാനി എഴുതുന്നു.

2). 775-ാം നമ്പര്‍ ഹദീസിന്റെ അവസ്ഥയും ഇതുതന്നെയാണ്‌. (2-406)

3). 798-ാം നമ്പറിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ വിവരിച്ച ശേഷം അല്‍ബാനി സ്ഥിരപ്പെടുത്തുന്നു.

4). 229-ാം നമ്പര്‍ ഹദീസിനെയും ഇതുപോലെ സ്വഹീഹാക്കുന്നു. (2-481)

5). 705-ാം നമ്പര്‍ ഹദീസും ഇതുപോലെ സ്ഥിരപ്പെടുത്തുന്നു.

6). 695-ാം ഹദീസ്‌ വലിയ കള്ളവാദിയായ അബ്‌ദുല്ലാഹിബ്‌നുലുഹൈഅത്‌ ഉണ്ട്‌. ഈ ഹദീസിനെയും സ്ഥിരപ്പെടുത്തുന്നു.

7). 1055-ാം നമ്പര്‍ ഹദീസിലും ഇദ്ദേഹം ഉണ്ട്‌. എന്നിട്ടും ഹദീസിനെ സ്ഥിരപ്പെടുത്തുന്നു. പരമ്പര മുറിഞ്ഞ (മുര്‍സലായ) ഒരു ഹദീസ്‌ കൊണ്ടുവന്നാണ്‌ ഈ റിപ്പോര്‍ട്ടിനെ സ്ഥിരപ്പെടുത്തുന്നത്‌. (2:44)

8). 717 -ാം നമ്പര്‍ ഹദീസ്‌ മുര്‍സലാണെന്ന്‌ അംഗീകരിച്ച ശേഷം സ്വഹീഹാക്കുന്നു. (2:335)

9). 722-ാം നമ്പര്‍ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്നു വിവരിച്ച ശേഷം സ്വഹീഹാക്കുന്നു.

10). 740-ാം ഹദീസിന്റെ പരമ്പര ദുര്‍ബലമാണെന്ന്‌ പ്രഖ്യാപിച്ച്‌ ഹദീസിനെ സ്വഹീഹാക്കുന്നു. (2:366)

11). 741-ാം ഹദീസിന്റെ അവസ്ഥയും ഇതുതന്നെ.

12). 1671, 1674 നമ്പര്‍ ഹദീസുകളെയും ഇതുപോലെ സ്വഹീഹാക്കുന്നു.

13). 1695-ാം നമ്പര്‍ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ പ്രഖ്യാപിച്ചു എഴുതുന്നു: ചുരുക്കത്തില്‍ ഈ ഹദീസിന്റെ വഴികള്‍ എല്ലാം ഒത്തുകൂടുമ്പോള്‍ ഹദീസ്‌ സ്വഹീഹാക്കുന്നു. (അഹാദീസുസ്സ്വഹീഹ 4:271)

14). 1703, 1731 നമ്പര്‍ ഹദീസുകളെ സ്വഹീഹാക്കുന്നതും ഇതേ തത്വം ഉന്നയിച്ചുകൊണ്ട്‌ തന്നെയാണ്‌.

15). 1788 -ാം നമ്പര്‍ ഹദീസിന്റെ പരമ്പരകള്‍ എല്ലാം തന്നെ ദുര്‍ബലമാണെന്ന്‌ സമ്മതിച്ച ശേഷം അല്‍ബാനി എഴുതുന്നു: ധാരാളം ദുര്‍ബല വഴികള്‍ ഉള്ളതുകൊണ്ട്‌ ഈ ഹദീസ്‌ സ്വീകാര്യമായതാണ്‌. (4:397)

16). 1817, 1852 നമ്പര്‍ ഹദീസുകളുടെ അവസ്ഥയും ഇപ്രകാരമാണ്‌.

17). 1858-ാം ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാക്കിയ ശേഷം അല്‍ബാനി എഴുതുന്നു: ഞാന്‍ പറയുന്നു: ഈ ഹദീസിന്റെ പരമ്പരകള്‍ എല്ലാം ഒരുമിച്ച്‌ കൂട്ടപ്പെടുമ്പോള്‍ ഹദീസ്‌ സ്വീകാര്യമായതാണ്‌. (അഹാദീസുസ്സ്വഹീഹ 4:474)

18). 2004-ാം നമ്പര്‍ ഹദീസ്‌ സ്വഹീഹാക്കിയ അവസ്ഥയും ഇപ്രകാരമാണ്‌. (5:9)

19). 2020-ാം നമ്പര്‍ ഹദീസിന്റെ മൂന്ന്‌ പരമ്പരയും ദുര്‍ബലമാണ്‌ എന്നു വിവരിച്ച്‌, ഈ മൂന്നു പരമ്പരകള്‍ ഒരുമിച്ച്‌ കൂടുമ്പോള്‍ യാതൊരു സംശയവുമില്ലാതെ സ്വഹീഹാണെന്ന്‌ അല്‍ബാനി എഴുതുന്നു. (5:34)

20). 2026-ാം നമ്പര്‍ ഹദീസിന്റെ വഴികള്‍ എല്ലാം ദുര്‍ബലമാണെന്ന്‌ എഴുതിയ ശേഷം ഈ വഴികള്‍ ഒരുമിച്ച്‌ കൂടുമ്പോള്‍ ഹദീസ്‌ സ്വഹീഹാകുമെന്ന്‌ അല്‍ബാനി എഴുതുന്നു. (5:44)

21). 2026 -ാം നമ്പര്‍ ഹദീസിനെക്കുറിച്ചും ഇപ്രകാരം എഴുതുന്നു. (5:64)

22). 2046-ാം നമ്പര്‍ ഹദീസിന്റെ പരമ്പരകള്‍ എല്ലാം ദുര്‍ബലമാണെന്ന്‌ പ്രഖ്യാപിച്ച്‌ ഹദീസിനെ സ്ഥിരപ്പെടുത്തുന്നു. (5:75)

23). 883, 886, 892 ഹദീസുകളുടെ അവസ്ഥയും ഇതു തന്നെയാണ്‌.

24). 934 ഹദീസിനെയും ഈ ജല്‌പനം കൊണ്ട്‌ സ്വഹീഹാക്കുന്നു. (2:602)

25). 1116, 1081 നമ്പര്‍ ഹദീസുകളെയും ഇപ്രകാരം സ്വഹീഹാക്കുന്നു.

26). 1241, 1206, 1238 നമ്പര്‍ ഹദീസുകളെയും സ്വഹീഹാക്കിയതും ഇപ്രകാരമാണ്‌.

ചുരുക്കത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം ശിര്‍ക്കും ബിദ്‌അത്തുമാണെന്ന്‌ പറഞ്ഞിരുന്ന ഏതെങ്കിലും വിഷയത്തില്‍ നമ്മുടെ ശ്രദ്ധയില്‍ പെടാത്ത വല്ല ഹദീസും കൊണ്ടുവന്ന്‌ അല്‍ബാനി ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്‌ ശക്തി പകര്‍ന്നിട്ടില്ല. പ്രത്യുത നാം ബിദ്‌അത്താണെന്ന്‌ പറഞ്ഞിരുന്നതും ഇപ്പോള്‍ പറയുന്നതുമായ പല വിഷയങ്ങളിലും ദുര്‍ബല ഹദീസുകളെ ശക്തിപ്പെടുത്തി അവയ്‌ക്ക്‌ പിന്‍ബലം ഉണ്ടാക്കുകയാണ്‌ ശൈഖ്‌ അല്‍ബാനി(റ)യുടെ തത്വപ്രകാരം സംഭവിച്ചിട്ടുള്ളത്‌.

അതിനാല്‍ തന്നെ നാം അല്‍ബാനിയോട്‌ എല്ലാ ആദരവും പുലര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹത്തോടുള്ള ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കേണ്ടതുണ്ട്‌. അല്‍ബാനി സ്വഹീഹാക്കി, അല്‍ബാനി ദുര്‍ബലമാക്കി എന്ന്‌ പറഞ്ഞു മുജാഹിദുകള്‍ ഹദീസിനെ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടില്ലെന്ന്‌ ഉണര്‍ത്താനാണ്‌ ഇത്രയും എഴുതിയത്‌. ആരെയും ആക്ഷേപിക്കാനോ തേജോവധം ചെയ്യാനോ അല്ല.

പിശാച്‌്‌ രോഗമുണ്ടാക്കും. പിശാചിനെ തല്ലിയിറക്കാം എന്നെല്ലാം പറയുന്ന ദുര്‍ബല ഹദീസുകളെയും അല്‍ബാനി സ്വഹീഹാക്കുന്നു. ഇതുകൊണ്ടാണ്‌ ചിലര്‍ ഈ ഹദീസുകളെ ദുര്‍ബലമാണെന്ന്‌ പ്രഖ്യാപിച്ച്‌ തള്ളുവാന്‍ മടി കാണിക്കുന്നത്‌. ചിലര്‍ ദുര്‍വ്യാഖ്യാനം നില്‌കി ഓട്ടയടയ്‌ക്കുവാന്‍ മാത്രം ശ്രമം നടത്തുകയാണ്‌. പിശാചിനോട്‌ ഇറങ്ങിപ്പോകുവാന്‍ പറഞ്ഞ ഹദീസ്‌ നബി(സ) യുടെ മുഅ്‌ജിസത്ത്‌ ആണെന്ന്‌ സമര്‍ഥിച്ചുകൊണ്ട്‌ ഇവര്‍ രക്ഷപ്പെടുകയില്ല.

പിശാച്‌ ശരീരത്തില്‍ പ്രവേശിച്ച്‌ അപസ്‌മാര രോഗം ഉണ്ടാക്കുമെന്ന്‌ ഈ വ്യാഖ്യാന പ്രകാരവും സ്ഥിരപ്പെടുകയാണ്‌ ചെയ്യുന്നത്‌. മുഅ്‌ജിസത്ത്‌ പ്രശ്‌നം ഇവിടെ പ്രവേശിക്കുന്നില്ല. യഥാര്‍ഥത്തില്‍ ഈ ഹദീസുകള്‍ എല്ലാം തന്നെ വാറോലകളാണ്‌. ഇത്‌ തുറന്നുപറയുവാന്‍ ഇവര്‍ മടികാണിക്കുന്നത്‌ അല്‍ബാനിക്ക്‌ അപ്രമാദിത്തം കല്‌പിക്കുന്നതുകൊണ്ടാണ്‌. ഈ തെറ്റായ പ്രവണത ഇല്ലാതായാല്‍ മാത്രമേ പല അന്ധവിശ്വാസങ്ങള്‍ക്കും അറുതിയുണ്ടാവുകയുള്ളൂ.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews