സ്വഹാബിവര്യന്മാരും വിശുദ്ധ ഖുര്‍ആനും

എ അബ്‌ദുസ്സലാം സുല്ലമി 

 ``ഈവിഷയത്തില്‍ സ്വഹാബത്തിന്റെ നിലപാട്‌ ഇതില്‍ നിന്ന്‌ വ്യക്തമായും ഗ്രഹിക്കാവുന്നതാണ്‌. അവരാരും തന്നെ ശരീഅത്തില്‍ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രഥമ സ്ഥാനവും സുന്നത്തില്‍ വന്നതിന്‌ രണ്ടാം സ്ഥാനവും നല്‌കിയിരുന്നില്ല. ഖുര്‍ആനിലും സുന്നത്തിലും വന്ന കാര്യങ്ങള്‍ ഒരുപോലെ സ്വീകരിക്കലാണ്‌ അവരുടെ രീതി (അല്‍-ഇസ്വ്‌ലാഹ്‌: 2011 ഡിസംബര്‍, പേജ്‌ 44, അബ്‌ദുല്‍ മാലിക്‌ മൊറയൂര്‍). 

സ്വഹാബിമാര്‍ മിക്ക സന്ദര്‍ഭത്തിലും ഹദീസുകള്‍ നബി(സ)യില്‍ നിന്നു നേരിട്ടുതന്നെയാണ്‌ കേള്‍ക്കാറുള്ളത്‌. എന്നാല്‍ നാം ഒരൊറ്റ ഹദീസും നബി(സ)യില്‍ നിന്ന്‌ നേ രിട്ട്‌ കേട്ടിട്ടില്ല. ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌, ഇബ്‌നുമാജ പോലെയുള്ള ഗ്രന്ഥങ്ങളില്‍ പരമ്പരയിലൂടെ വന്നത്‌ മാത്രമാണ്‌ നാം കേള്‍ക്കുന്നത്‌. എന്നാല്‍ സ്വഹാബത്തിന്റെ അടുത്തുപോലും ഖുര്‍ആനിനും ഹദീസിനും ഒരേ സ്ഥാനമായിരുന്നുവെന്നത്‌ നവയാഥാസ്ഥിതികര്‍ സ്വഹാബിമാരുടെ പേരില്‍ പറയുന്ന ശുദ്ധ നുണയാണ്‌. കഴിഞ്ഞ ലക്കത്തില്‍ നിന്നുതന്നെ ഇത്‌ വായനക്കാര്‍ ഗ്രഹിച്ചിരിക്കുമല്ലോ . ഇനിയും കാണുക: 1.

ശൈഖ്‌ അല്‍ബാനി വിമര്‍ശനാതീതനോ?

മുജീബുര്‍റഹ്‌മാന്‍ എടവണ്ണ 

മുസ്‌ലിം സമുദായത്തില്‍ നവോത്ഥാനത്തിന്റെ ദശ അവസാനിച്ചിട്ടില്ലെന്ന മണിമുഴക്കമാണ്‌ മുജാഹിദ്‌ പ്രസ്ഥാന പിളര്‍പ്പിന്റെ ഒരു പതിറ്റാണ്ട്‌ ഓര്‍മപ്പെടുത്തുന്ന പ്രധാന കാര്യം. അറബി അക്ഷര ലഹരിയും അനുകരണവും അന്ധവിശ്വാസവും സമാസമം സമന്വയിപ്പിച്ചവര്‍ പ്രസ്ഥാനത്തിന്റെ അരികുപറ്റി കഴിഞ്ഞിരുന്നുവെന്നു സംഘടനാ പിളര്‍പ്പ്‌ അടിക്കടി ബോധ്യപ്പെടുത്തുന്നു.

അന്ധവിശ്വാസത്തെയും അന്ധമായ അനുകരണത്വരയെയും എക്കാലവും എതിര്‍ത്ത പണ്ഡിതരെയും പ്രസ്ഥാന പ്രസിദ്ധീകരണങ്ങളെയും ചെറുതാക്കി കാണിക്കുകയാണ്‌ സംഘടനാ രഹിത ജീവിതം രക്തത്തില്‍ കുത്തിവയ്‌ക്കാന്‍ ശ്രമിക്കുന്നവരുടെ മുഖ്യ അജണ്ട. ശബാബിന്റെ ഓരോ ലക്കവും പുറത്തിറങ്ങുമ്പോള്‍ അടങ്ങാനാവാത്ത അധമവികാരങ്ങളുടെ തിരകള്‍ ഇ-മെയിലുകളായാണ്‌ വരുന്നത്‌. താളുകളിലും വായുവിലും വമിപ്പിക്കുന്ന വൈരുധ്യവാദങ്ങള്‍ തന്നെയാണ്‌ മെയിലുകളിലും അടങ്ങിയിരിക്കുന്നത്‌. അത്തരത്തിലൊന്നാണ്‌ ഈ പ്രതികരണത്തിനു പ്രേരകം.

അബ്‌ദുസ്സലാം സുല്ലമിയുടെ ശബാബിലെ നെല്ലുംപതിരുമെന്ന പംക്തി സകല യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചിട്ടുണ്ട്‌. ചില പണ്ഡിതരുടെ പരികല്‍പനകളും ഭാഷാപ്രയോഗങ്ങളും പ്രമാണത്തെക്കാള്‍ പ്രണയിക്കുന്നവരുടെ മസ്‌തകത്തില്‍ പ്രഹരിക്കുന്നതാണ്‌ പ്രസ്‌തുത ലേഖന പരമ്പര. ജനം പ്രമാണമായി കരുതുന്നവയിലെ പതിരെടുത്തു കളയുന്ന പരമ്പരയില്‍ വിയോജിക്കുന്നവര്‍ക്ക്‌ അസംതൃപ്‌തി തോന്നുക സ്വാഭാവികം. ബുഖാരി, മുസ്‌ലിം ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ന്യൂനതകളുള്ള ഹദീസുകളുണ്ടെന്ന്‌ അബ്‌ദുസ്സലാം സുല്ലമിക്ക്‌ മുമ്പ്‌ ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി അര്‍ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ടെന്നു വെട്ടിത്തുറന്നെഴുതിയതാണ്‌ ചില `വനവാസി'കളുടെ ഉറക്കം കെടുത്തിയത്‌. മതത്തിലെ അടിസ്ഥാന തത്വങ്ങളെ അഗണ്യകോടിയില്‍ തള്ളി സ്വയം പ്രഖ്യാപിത സുന്നത്തുവാഹകരായി രംഗത്തുവരുന്ന ഇവര്‍, വിമര്‍ശനത്തിന്റെ സീമകള്‍ ലംഘിച്ചാണ്‌ അക്ഷരങ്ങളില്‍ വിഷം പുരട്ടി മെയിലായി തള്ളുന്നത്‌.

ഖുര്‍ആനും ഹദീസും ഒന്നാംപ്രമാണമോ?

എ അബ്‌ദുസ്സലാം സുല്ലമി

നവയാഥാസ്ഥിതികര്‍ എഴുതുന്നത്‌ നോക്കൂ: 1). ``ഈ വിഷയത്തില്‍ സ്വഹാബത്തിന്റെ നിലപാട്‌ ഇതില്‍ നിന്ന്‌ വ്യക്തമായി ഗ്രഹിക്കാവുന്നതുമാണ്‌. അവരാരും തന്നെ ശരീഅത്തില്‍ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രഥമ സ്ഥാനവും സുന്നത്തില്‍ രണ്ടാം സ്ഥാനവും നല്‌കിയിരുന്നില്ല. (അല്‍ഇസ്വ്‌ലാഹ്‌ മാസിക -2011 ഡിസംബര്‍, പേജ്‌ 44)

2). ഖുര്‍ആനും സുന്നത്തും പ്രമാണമെന്ന നിലയില്‍ യാതൊരു വേര്‍തിരിവുമില്ല എന്നും രണ്ടിലും വന്ന കാര്യങ്ങള്‍ക്ക്‌ ഒരേ സ്ഥാനമാണെന്നും അവ ഒരുപോലെ തന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 44)

3). ``ഇങ്ങനെയാണെങ്കില്‍ നബി(സ)ക്ക്‌ നല്‌കപ്പെട്ട രണ്ട്‌ സംഗതികള്‍ക്കിടയില്‍ നാം അത്‌ സ്വീകരിക്കുമ്പോള്‍ എങ്ങനെയാണ്‌ വ്യത്യാസം കല്‌പിക്കുക? രണ്ടും ഒരുപോലെ സ്വീകരിക്കണമെന്നാണല്ലോ ഹദീസില്‍ തേട്ടം.'' (പേജ്‌ 44)

4). സൂക്ഷ്‌മമായി കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ വ്യക്തമാവുന്ന സംഗതി ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും ആണെന്നും തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഒന്നു മറ്റൊന്നിന്റെ മേലെ അല്ലെന്നും ഒന്നില്‍ പറഞ്ഞ വിധിവിലക്കുകള്‍ക്ക്‌ മറ്റേതിലുള്ളതിനെക്കാള്‍ മഹത്വമോ കുറവോ ഇല്ലെന്നും രണ്ടിലും പറഞ്ഞ വിഷയങ്ങള്‍ ഒരുപോലെ കണ്ടുതന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 43)

ഈ വിഭാഗം ഇപ്രകാരം എഴുതിവിട്ടത്‌ നബിചര്യയോടവര്‍ക്കുള്ള ആദരവു കൊണ്ടല്ല. പ്രത്യുത വിശുദ്ധ ഖുര്‍ആനിനെ അവഗണിച്ചുകൊണ്ട്‌ സിഹ്‌റ്‌ ബാധയും ജിന്നുബാധയും ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച്‌ അതുമൂലം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുവാന്‍ വേണ്ടിയാണ്‌.

മരണപ്പെട്ടവരോട്‌ തവസ്സുല്‍ നടത്താമെന്നോ?

പി കെ മൊയ്‌തീന്‍ സുല്ലമി

തവസ്സുലിനെ ന്യായീകരിച്ചുകൊണ്ട്‌ യാഥാസ്ഥിതികര്‍ പറയുന്ന ഒരു വാദം ഇപ്രകാരമാണ്‌: ``ഞങ്ങള്‍ മരണപ്പെട്ടുപോയ മഹത്തുക്കളെ കൊണ്ട്‌ `തവസ്സുല്‍' നടത്തുക മാത്രമേ ചെയ്യുന്നുള്ളൂ.''

മക്കയിലെ ബഹുദൈവ വിശ്വാസികളും ഇതേ വാദക്കാര്‍ തന്നെയായിരുന്നു. കഅ്‌ബാലയത്തിനുള്ളില്‍ 360ല്‍പരം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയുമായിരുന്നു. മക്കാവിജയ ദിവസം ഈ വിഗ്രഹങ്ങളെയാണ്‌ ആദ്യമായി പുറത്തേക്കെറിയാന്‍ നബി(സ) കല്‌പിച്ചത്‌. ഈ വസ്‌തുത ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. മേല്‍പറഞ്ഞ മൂന്ന്‌ മഹത്തുക്കളും സാക്ഷാല്‍ ദൈവമാണെന്ന്‌ ഒരു മുശ്‌രിക്കും വാദിച്ചിരുന്നില്ല. മറിച്ച്‌, അവരെ തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിങ്കലേക്കടുക്കുക എന്നതായിരുന്നു മുശ്‌രിക്കുകള്‍ ചെയ്‌തുപോന്നിരുന്നത്‌. പക്ഷെ, മുസ്‌ല്യാക്കള്‍ തവസ്സുലാക്കിക്കൊണ്ടിരിക്കുന്ന രിഫായി ശൈഖും മുഹ്‌യിദ്ദീന്‍ ശൈഖും പ്രവാചകന്മാരെക്കാള്‍ എത്രയോ താഴെയാണ്‌ എന്ന വ്യത്യാസം മാത്രമേയുള്ളൂ.

മക്കയിലെ ബഹുദൈവ വിശ്വാസികളും ഇതേ വാദക്കാര്‍ തന്നെയായിരുന്നു. കഅ്‌ബാലയത്തിനുള്ളില്‍ 360ല്‍പരം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയുമായിരുന്നു. മക്കാവിജയ ദിവസം ഈ വിഗ്രഹങ്ങളെയാണ്‌ ആദ്യമായി പുറത്തേക്കെറിയാന്‍ നബി(സ) കല്‌പിച്ചത്‌. ഈ വസ്‌തുത ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. മേല്‍പറഞ്ഞ മൂന്ന്‌ മഹത്തുക്കളും സാക്ഷാല്‍ ദൈവമാണെന്ന്‌ ഒരു മുശ്‌രിക്കും വാദിച്ചിരുന്നില്ല. മറിച്ച്‌, അവരെ തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിങ്കലേക്കടുക്കുക എന്നതായിരുന്നു മുശ്‌രിക്കുകള്‍ ചെയ്‌തുപോന്നിരുന്നത്‌. പക്ഷെ, മുസ്‌ല്യാക്കള്‍ തവസ്സുലാക്കിക്കൊണ്ടിരിക്കുന്ന രിഫായി ശൈഖും മുഹ്‌യിദ്ദീന്‍ ശൈഖും പ്രവാചകന്മാരെക്കാള്‍ എത്രയോ താഴെയാണ്‌ എന്ന വ്യത്യാസം മാത്രമേയുള്ളൂ.

മുഹമ്മദ്‌ നബി(സ)യുടെ നിഴലും തലമുടിയും

എ അബ്‌ദുസ്സലാം സുല്ലമി

``മുഹമ്മദ്‌ നബി(സ)ക്ക്‌ നിഴല്‍ ഇല്ലായിരുന്നു. നബി(സ)യുടെ തലമുടി അഗ്നിക്കിരയാക്കിയാല്‍ കത്തുകയില്ല. ഇത്‌ നബിയുടെ ശരീരത്തിന്റെ അമാനുഷികതയാണ്‌. (മുസ്‌ലിയാക്കന്മാര്‍) വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യെ പരിചയപ്പെടുത്തുന്നത്‌ കാണുക. നീ പറയുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌. (പക്ഷെ) എനിക്ക്‌ ദിവ്യസന്ദേശം നല്‍കപ്പെടുന്നു'' (സൂറ: അല്‍കഹ്‌ഫ്‌ 110). ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നു.

എന്റെയും നിങ്ങളുടെയും ഇടയില്‍ വിശേഷണങ്ങളില്‍ യാതൊന്നിലും യാതൊരു പ്രത്യേകതയുമില്ല. അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‍കുന്നു എന്നത്‌ അല്ലാതെ (റാസി 21-176). അപ്പോള്‍ ശാരീരികമായ പ്രകൃതിയില്‍ സാധാരണ മനുഷ്യനെപ്പോലെ തന്നെയാണ്‌ നബി(സ)യും എന്നാണ്‌ അല്ലാഹു പൊതുതത്വമായി ഇവിടെ പ്രഖ്യാപിക്കുന്നത്‌. അതിനാല്‍ നബി(സ)ക്ക്‌ നിഴല്‍ ഇല്ലെന്നും നബി(സ)യുടെ മുടി സാധാരണ മനുഷ്യന്റെതുപോലെയല്ലെന്നും അത്‌ കത്തിച്ചാല്‍ കത്തുകയില്ലെന്നും പറയുവാന്‍ ഖുര്‍ആനിലെ തന്നെ സൂക്തമോ സ്ഥിരപ്പെട്ട ഹദീസോ പ്രമാണമായി ആവശ്യമാണ്‌. വിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും പിന്‍ബലമില്ലാതെ യാതൊന്നും അംഗീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന്‌ ബാധ്യതയില്ല.

അല്ലാഹു പറയുന്നു: (നബിയേ) പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌ (സൂറ ഫുസ്സിലത്‌ 6). മഖ്‌ദൂമി(പൊന്നാനി) നല്‍കിയ പരിഭാഷയാണിത്‌. ശേഷം അദ്ദേഹം സൂക്തത്തെ വ്യാഖ്യാനിക്കുന്നത്‌ കാണുക. പ്രകൃത്യാ നബിതിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌ (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, 2-ാം വാള്യം, പേജ്‌ 1022, അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി).

അപ്പോള്‍ പ്രകൃത്യാ സാധാരണ മനുഷ്യനായ നബി(സ)ക്ക്‌ നിഴല്‍ ഇല്ല എന്ന്‌ ജല്‌പിക്കുന്നവര്‍ ഇതിന്‌ ഖുര്‍ആന്റെ തന്നെ സൂക്തമോ വ്യക്തമായി സ്ഥിരപ്പെട്ട ഹദീസോ തെളിവായി ഉദ്ധരിക്കണം. ഏതെങ്കിലും കിതാബില്‍ എഴുതിയത്‌ ഇസ്‌ലാമില്‍ തെളിവല്ല. ഖുബൂരികള്‍ക്ക്‌ മാത്രമാണ്‌ അവയെല്ലാം തെളിവാകുന്നത്‌. അതുപോലെ നബി(സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ലെന്ന്‌ ജല്‍പിക്കുവാനും. കാരണം സാധാരണ മനുഷ്യന്റെ മുടി കത്തിച്ചാല്‍ കത്തുന്നതാണ്‌. എന്നാല്‍ ഇവരുടെ ഈ ജല്‍പനങ്ങള്‍ക്ക്‌ യാതൊരു തെളിവുമില്ല എന്ന്‌ മാത്രമല്ല, തെളിവുള്ളത്‌ നബി(സ)ക്ക്‌ നിഴല്‍ ഉണ്ടെന്നും നബി(സ)യുടെ തലമുടി അഗ്നിക്കിരയാക്കിയാല്‍ അത്‌ കത്തിക്കരിയും എന്നതിനാണ്‌. അവ ശേഷം വിവരിക്കുന്നതാണ്‌.

വേഷവും കേശവും

കെ വി ഒ അബ്ദുറഹിമാന്‍,പറവണ്ണ

ഇന്ന് മത, രാഷ്ട്രീയ വേദികളിലും പത്രമാധ്യമങ്ങളിലും ഇടംലഭിച്ച ഒരു വിഷയമാണ് കേശവിവാദം. ഇതിന്റെ മര്‍മം വേഷമാണ്. ഇമാം ഗസ്സാലി പറഞ്ഞത് ശ്രദ്ധിക്കുക. 'ചിലര്‍ക്ക് താടി ഉണ്ടായിരിക്കാം. തലപ്പാവും വേണമെങ്കില്‍ നമസ്‌കാരത്തഴമ്പും കയ്യില്‍ ഒരു ജപമാലയും. ഞെരിയാണിയുടെ മീതെ തുണിയും ഉടുത്തിരിക്കും. എന്നാല്‍ ഇതിലൊന്നും ജനങ്ങള്‍ വഞ്ചിതരാകണ്ട. മറിച്ച് സാമ്പത്തിക ഇടപാടുകളില്‍ നീതിയും സത്യവും ഉണ്ടോ? എങ്കില്‍ അവനാണ് മുത്തഖി'. ഏതൊരു വ്യക്തിക്കും വേഷ്ടി, ഷര്‍ട്ട്, ഡ്രോയര്‍, ബനിയന്‍, ടവ്വല്‍ എന്നിവ മതി. ഇതു തന്നെ ധാരാളമാണ്. മറിച്ച് മുസ്‌ലിം പുരോഹിതന് മേല്‍പറഞ്ഞതിനും പുറമെ ഒരു തൊപ്പി, കഴുത്തില്‍ ചുവപ്പ് കലര്‍ന്ന ഒരു ഷാള്‍,

തൊപ്പിയുടെ മീതെ കെട്ടാന്‍ ഒരു മുണ്ടും കൂടി ഉണ്ടെങ്കിലേ പുരോഹിതനാകൂ. പക്ഷെ ഇതൊക്കെ ധൂര്‍ത്താണെന്നതില്‍ സംശയമില്ല. ധൂര്‍ത്തടിക്കുന്നവരെ പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക. 'നിശ്ചയമായും ധൂര്‍ത്തന്മാര്‍ പിശാചിന്റെ സഹോദരങ്ങളാണ്.' ഇതുതന്നെയാണ് കേശ വിഷയത്തിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. മുടിയിട്ട വെള്ളത്തിന് പുണ്യവും ബര്‍ക്കത്തും ഉണ്ടെങ്കില്‍ നബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ച വെള്ളമുണ്ടാകുമല്ലോ? അത് എന്തു ചെയ്തു? അതുപോലെ പ്രവാചകത്വം ലഭിച്ചതിന് ശേഷം 23 വര്‍ഷം ജീവിച്ചുവല്ലോ. അന്നൊക്കെ ധരിച്ച വസ്ത്രങ്ങള്‍ എവിടെ? നബി യുടെ തിരുശേഷിപ്പുകള്‍ക്കു അനുഗ്രഹം ഉള്ളത് പോലെ പ്രവാചകന്‍ ചാരിയിരിക്കാന്‍ ഉപയോഗപ്പെടുത്തിയ (ഹുദൈബിയ്യ സന്ധി എഴുതുന്ന വേളയില്‍) വൃക്ഷത്തിനു പുണ്യമില്ലേ? എന്തേ പ്രസ്തുത വൃക്ഷം ഉമറിന്റെ ഖിലാഫത്ത് കാലത്ത് മുറിച്ചുകളഞ്ഞു? അദ്ദേഹത്തിന് നബിയോട് സ്‌നേഹമില്ലായിരുന്നുവോ? അതോ പുത്തന്‍വാദിയോ?

പ്രാര്‍ഥനയും സഹായംതേടലും രണ്ടാണോ?

പി കെ മൊയ്‌തീന്‍ സുല്ലമി

തൗഹീദ്‌ അട്ടിമറിക്കാന്‍ യാഥാസ്ഥിതികര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം ഇപ്രകാരമാണ്‌: ``അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്‌ടിക്കുന്നില്ല. അവരാകട്ടെ, സൃഷ്‌ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.'' (അന്നഹ്‌ല്‍ 21,21) ഈ വചനത്തില്‍ ``അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ'' എന്നത്‌ ശരിയായ അര്‍ഥമല്ല എന്നാണ്‌ യാഥാസ്ഥിതികരുടെ അഭിപ്രായം. ശരിയായ അര്‍ഥം ഇപ്രകാരമാണത്രെ: ``അല്ലാഹുവിനു പുറമെ അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു.'' ഈ വചനത്തില്‍ രണ്ട്‌ അര്‍ഥഭേദങ്ങളാണ്‌ ഇവര്‍ വരുത്തിയത്‌. `വിളിച്ചുപ്രാര്‍ഥിക്കുക' എന്നതിന്റെ സ്ഥാനത്ത്‌ `ആരാധിക്കുക' എന്നും `അല്ലാഹുവിനു പുറമെ' എന്നതിന്‌ `വിഗ്രഹങ്ങള്‍' എന്നുമാക്കി.

ഖുര്‍ആനിലെ ഒരു വചനം ദുര്‍വ്യാഖ്യാനം ചെയ്‌താല്‍ അടുത്ത വചനത്തില്‍ അല്ലാഹു കയ്യോടെ പിടികൂടും. അത്‌ ഖുര്‍ആനിന്റെ അമാനുഷികതയാണ്‌. ഇവിടെ `വിളിച്ചുപ്രാര്‍ഥിച്ചു' എന്നതിന്‌ `ആരാധിച്ചു' എന്നര്‍ഥം കൊടുത്താല്‍ പോലും മുസ്‌ലിയാക്കള്‍ ഉദ്ദേശിച്ച കാര്യം നടക്കില്ല. കാരണം, ആരാധനയും പ്രാര്‍ഥനയും ഒന്നു തന്നെയാണ്‌. അല്ലാഹുവും റസൂലും സലഫുകളായ പണ്ഡിതന്മാരും അക്കാര്യം സംശയത്തിന്നിടവരുത്താത്ത വിധം വിശദീകരിച്ചിട്ടുണ്ട്‌.

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-4

എ അബ്‌ദുസ്സലാം സുല്ലമി

വിവിധ വിഷയങ്ങള്‍ തന്റേതായ മാനദണ്ഡങ്ങളുപയോഗിച്ച്‌ ശൈഖ്‌ അല്‍ബാനി സ്വഹീഹാണെന്ന്‌ സ്ഥാപിച്ച ചില റിപ്പോര്‍ട്ടുകള്‍ എപ്രകാരമാണ്‌ ചില തെറ്റായ പ്രവണതകള്‍ക്ക്‌ താങ്ങായിത്തീരുന്നതെന്ന്‌ ഏതാനും ചില ഉദാഹരണങ്ങളിലൂടെ കഴിഞ്ഞ ലക്കങ്ങളില്‍ നാം വ്യക്തമാക്കുകയുണ്ടായി. ഇപ്രകാരം തന്നെ അദ്ദേഹം സ്വഹീഹാക്കുന്ന വിവിധ വിഷയങ്ങളിലുള്ള മറ്റു ചില റിപ്പോര്‍ട്ടുകളുടെ സൂചനകള്‍ താഴെ കൊടുക്കുന്നു.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews