പി കെ മൊയ്‌തീന്‍ സുല്ലമി
ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം ഖുര്‍ആനാണ് എന്നു പറയേണ്ടതിനു പകരം ഖുര്‍ആനും സുന്നത്തുമാണ് എന്ന് സമര്‍ഥിക്കാന്‍ ചിലര്‍ മുതിരുന്നുണ്ട്. അല്ലാഹു എന്നു പറഞ്ഞാല്‍ അല്ലാഹു മാത്രമല്ല അല്ലാഹുവും റസൂലും കൂടിയതാണ് എന്ന് പറയുംപോലെ. ഈ വാദത്തിനു പിന്നില്‍ ഇവര്‍ക്ക് ചില ഗൂഢലക്ഷ്യങ്ങളുണ്ട്. അതായത്, ഖുര്‍ആനിന് വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവര്‍ക്ക് സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. അവ സ്ഥാപിക്കണമെങ്കില്‍ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനിനെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്.
ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ നാലാണെന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഖുര്‍ആന്‍, സുന്നത്ത്, ഇജ്‌മാഅ്, ഖിയാസ് എന്നിവയാണവ. മദ്‌ഹബുകള്‍ അനുസരിച്ചു ജീവിക്കുന്നവരും നാട്ടാചാരം അടിസ്ഥാനപ്പെടുത്തി കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നവരുമെല്ലാം പ്രമാണങ്ങളായി അംഗീകരിക്കുന്നത് ഇവയാണ്. ഈ പ്രമാണങ്ങള്‍ക്ക് ദീനില്‍ ഒരേ സ്ഥാനമാണോ ഉള്ളത്? ഒരിക്കലുമില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെങ്കില്‍ സുന്നത്ത് എന്നത് നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ്. അല്ലാഹുവിനും റസൂലിനും തുല്യസ്ഥാനങ്ങള്‍ ഇല്ലാത്തതു പോലെ ഖുര്‍ആനിനും സുന്നത്തിനും തുല്യസ്ഥാനങ്ങളല്ല ഉള്ളത്.