എ അബ്‌ദുസ്സലാം സുല്ലമി
``ഉമറിനെ(റ) ഹുജ്‌റത്തുശ്ശരീഫയില്‍ ഖബറടക്കം ചെയ്‌തതിനുശേഷം അങ്ങോട്ടു കടക്കുമ്പോള്‍ അവര്‍ നിഷ്‌കര്‍ഷയോടെ പര്‍ദയാചരിച്ചിരുന്നു.'' ``മരിച്ചവരുടെ മുമ്പാകെ പര്‍ദ ആചരിക്കണമെന്ന് ശരീഅത്ത് നിയമമില്ല. പക്ഷേ, ഉമര്‍(റ) മറവുചെയ്യപ്പെട്ട ശേഷം പര്‍ദ കൂടാതെ അവിടെ അവര്‍ പ്രവേശിച്ചില്ല. ഉമര്‍(റ) കാണുമെന്ന ലജ്ജയായിരുന്നു ഇതു ചെയ്യാന്‍ കാരണമെന്ന് മഹതി പറയുകയുണ്ടായി.'' (സുന്നിവോയ്‌സ് -2012 മാര്‍ച്ച് 1-15, പേജ് 27) ``മരിച്ചവരുടെ മുമ്പാകെ പര്‍ദ ആചരിക്കണമെന്ന് ശരീഅത്ത് നിയമമില്ല. പക്ഷേ, ഉമര്‍(റ) മറവുചെയ്യപ്പെട്ട ശേഷം പര്‍ദ കൂടാതെ അവിടെ അവര്‍ പ്രവേശിച്ചില്ല. ഉമര്‍(റ) കാണുമെന്ന ലജ്ജയായിരുന്നു ഇതു ചെയ്യാന്‍ കാരണമെന്ന് മഹതി പറയുകയുണ്ടായി.'' (സുന്നിവോയ്‌സ് -2012 മാര്‍ച്ച് 1-15, പേജ് 27)
ഖുബൂരികളുടെ ഈ തെളിവിന് കെ കെ സക്കരിയ സ്വലാഹി വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ഇസ്വ്‌ലാഹ് മാസികയില്‍ എഴുതിയ മറുപടി വായനക്കാര്‍ സശ്രദ്ധം വായിക്കുക:
``മരിച്ചുപോയവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ വിളികള്‍ കേള്‍ക്കാനോ ഉത്തരം ചെയ്യാനോ സാധ്യമല്ല എന്ന് ഖുര്‍ആനും നബിചര്യയും വ്യക്തമായി മാനവ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇസ്‌ലാമിന്റെ മാതൃകാ പുരുഷന്മാരായ സ്വഹാബികളിലൊരാള്‍ക്കും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍ തുടങ്ങിയവരോടൊക്കെ പ്രാര്‍ഥിക്കാമെന്ന് വാദിക്കുക വഴി ഖബര്‍പൂജയും കറാമത്ത് കച്ചവടവും നടത്തുന്ന ഖുബൂരി പണ്ഡിതന്മാര്‍ ഈ സത്യം അംഗീകരിക്കാന്‍ നാളിതുവരെ തയ്യാറായിട്ടില്ല. എന്നു മാത്രമല്ല, മാന്യ സ്വഹാബികള്‍ പോലും തങ്ങളെപ്പോലെ മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കും, അവരെ കാണും, വിഷമങ്ങള്‍ അറിയും... എന്നൊക്കെ വിശ്വസിച്ചിരുന്നുവെന്നും മുജാഹിദുകള്‍ അതൊന്നും വിശ്വസിക്കാത്തതിനാല്‍ അവര്‍ സ്വഹാബത്ത് വിശ്വസിച്ചതുപോലെ വിശ്വസിക്കാന്‍ തയ്യാറില്ലാത്ത മുനാഫിക്കുകളാണെന്നും ഈ പുരോഹിതന്മാര്‍ തട്ടിവിടാറുണ്ട്.
നബി(സ)യുടെ പ്രിയ പത്‌നിയും സത്യവിശ്വാസികളുടെ മാതാക്കളില്‍ പ്രമുഖയുമായ ആഇശ(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ടാണ് സ്വഹാബികളുടെ മേല്‍ ഈ ശിര്‍ക്കാരോപണം നടത്താന്‍ ഇവര്‍ക്കുള്ള പിടിവള്ളി! അല്ലാഹുവിന്റെയും റസൂലിന്റെയും പേരില്‍ കളവുകള്‍ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുന്ന ഈ തീന്‍ സ്‌നേഹികള്‍ക്ക് ആയിശ(റ)യുടെ പേരില്‍ കള്ളം പറയുന്നതില്‍ മടിയുണ്ടാകുമോ? ആഇശ(റ)യില്‍ നന്ന് നിവേദനം: അവര്‍ പറയുന്നു: എന്റെ വസ്‌ത്രം (പര്‍ദ) അഴിച്ചുവെച്ച നിലയില്‍ എന്റെ വീടിനകത്ത് നബി(സ)യെ മറവുചെയ്‌ത സ്ഥലത്ത് ഞാന്‍ പ്രവേശിക്കാറുണ്ട്. ഞാന്‍ (മനസ്സില്‍) പറയും: ഇതെന്റെ ഭര്‍ത്താവും പിതാവും മാത്രമാണല്ലോ. എന്നാല്‍ ഉമര്‍(റ) ആ നബി(സ)യുടെ സമീപത്ത് മറവുചെയ്യപ്പെട്ട ശേഷം എന്റെ (പര്‍ദ) വസ്‌ത്രങ്ങള്‍ ശരീരത്തില്‍ ചുറ്റിക്കറങ്ങിയ ശേഷമല്ലാതെ ഞാനാ സ്ഥാനത്ത് പ്രവേശിക്കാറില്ലായിരുന്നു. ഉമര്‍(റ)യില്‍ നിന്നും ഞാന്‍ ലജ്ജിച്ചിരുന്നതിനാല്‍ (അഹ്‌മദ്).
ഈ റിപ്പോര്‍ട്ടിന്റെ ബലാബലം പരിശോധിച്ച് സ്വീകാര്യങ്ങളും മറ്റും തിട്ടപ്പെടുത്താന്‍ തല്‌ക്കാലം മെനക്കെടുന്നില്ല. എന്നാല്‍ ശവകുടീര പൂജകരായ ഖുറാഫികള്‍ക്ക് അനുകൂലമായ യാതൊരു തെളിവും ഈ റിപ്പോര്‍ട്ടിലില്ലെന്ന് ഈ വചനം ഒരാവര്‍ത്തി ശ്രദ്ധാപൂര്‍വം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടാതിരിക്കില്ല. ഖബ്‌റില്‍ മറമാടപ്പെട്ട ഉമര്‍(റ) തന്റെ ഔറത്ത് കാണുമെന്ന വിശ്വാസം ആയിശ(റ)ക്ക് ഉണ്ടായിരുന്നുവെന്നത് ചിലരുടെ യുക്തിവാദം മാത്രമാണെന്ന് റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ശ്രദ്ധാര്‍ഹമായ മറ്റൊരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. കല്ലുവെച്ച് മണ്ണിട്ടുമൂടിയ ഖബ്‌റിനുള്ളില്‍ നിന്ന് ഈ കല്ലും മണ്ണും തുളച്ച് ആഇശ(റ)യുടെ ഔറത്ത് കാണാന്‍ ഉമര്‍(റ)വിന് സാധിക്കുമെങ്കില്‍ ആഇശ(റ)യുടെ ശരീരം പൊതിഞ്ഞ ഏതാനും തുണിക്കഷ്‌ണം മാത്രം അദ്ദേഹത്തിന്റെ ദൃഷ്‌ടിയെ തടഞ്ഞുനിര്‍ത്തുമോ? ബുദ്ധിശാലികളില്‍ പ്രമുഖയായിരുന്ന ആഇശ(റ) അപ്രകാരം വിശ്വസിക്കുമെന്ന് അവരുടെ ചരിത്രം അറിയുന്ന ഒരാളും പറയാന്‍ ധൈര്യപ്പെടില്ല.
ഇനി ഇവര്‍ ജല്‌പിക്കുന്നതുപോലുള്ള വിശ്വാസം ആയിശ(റ)ക്ക് ഉണ്ടായിരുന്നുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെയും ഇസ്‌ലാമില്‍ അത് പ്രമാണമല്ല. കാരണം സ്വഹാബികളില്‍ ഏതെങ്കിലും ഒരാളോ ഒന്നിലധികം ആളുകളോ ഒരു കാര്യം പറയുകയോ ചെയ്യുകയോ വിശ്വസിക്കുകയോ ചെയ്‌താലും അതു പ്രമാണമല്ല. സ്വഹാബികളുടെ ഇജ്‌മാഅ് (ഏകോപിപ്പിച്ച തീരുമാനം) മാത്രമാണ് പ്രമാണമായി എല്ലാവരും അംഗീകരിക്കുന്നത് (അല്‍ഇസ്വ്‌ലാഹ് മാസിക, 1996 ആഗസ്‌ത്, ആഇശ(റ)യുടെ പേരില്‍ പച്ചക്കള്ളം, കെ കെ സകരിയ്യ സ്വലാഹി, പേജ് 8,9).
ഈ ഹദീസില്‍ നിവേദകന്മാരില്‍ ഒരാളെ പോലും ഡോക്‌ടര്‍ വിമര്‍ശന വിധേയനാക്കാതെ സ്വന്തം ബുദ്ധി ഉപയോഗിച്ചാണ് ഹദീസിനെ ദുര്‍ബലമാക്കുന്നത്. മര്‍ഹൂം കെ കെ സുല്ലമിയെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവനാണെന്ന് സ്ഥാപിക്കുവാന്‍ വേണ്ടി ഈ സ്വലാഹി ഒരു സ്വഹാബിയുടെ അഭിപ്രായവും തെളിവാണെന്ന് ജല്‌പിക്കുകയുണ്ടായി. ഒരു സ്വഹാബിയുടേത് മാത്രമാണ് തെളിവല്ലാതിരിക്കുക എന്നും ഈ ഡോക്‌ടര്‍ പ്രസ്ഥാനത്തെ പിളര്‍ത്തിയ ശേഷം എഴുതുകയുണ്ടായി. മുമ്പ് സ്വഹാബിമാരുടെ ഇജ്‌മാഅ് മാത്രമാണ് തെളിവെന്ന് എഴുതിയതും ബുദ്ധി ഉപയോഗിച്ച് ഹദീസിനെ വിലയിരുത്തിയതും എന്റെ ശിഷ്യനായതുകൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞുകളയുമോ?
ഖുബൂരികളോട് നമുക്ക് ചോദിക്കുവാനുള്ളത്, ഔലിയാക്കളുടെ ഖബറിന്റെ അടുത്തു വന്നാല്‍ മാത്രമാണോ അവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക? ആഇശ(റ) ബീവി കുളിമുറിയിലും മൂത്രപ്പുരയിലും കക്കൂസിലും പ്രവേശിക്കുമ്പോള്‍ ഉമര്‍(റ) കാണാതിരിക്കുന്നത് എന്തുകൊണ്ടാണ്? ദൂരപരിധി കാരണമാണോ? ഉമര്‍(റ) ഏതെല്ലാമാണ് കാണുകയും കേള്‍ക്കുകയും ചെയ്യുക? മുഹ്‌യുദ്ദീന്‍ ശൈഖ്(റ) കാണുകയും കേള്‍ക്കുകയും ചെയ്യുക ബഗ്‌ദാദിലെ അദ്ദേഹത്തിന്റെ ഖബറിന്റെ അടുത്തു ചെന്നാലാണോ? മരണപ്പെട്ട നബി(സ)യോടും ഉമറി(റ)നോടും ചോദിച്ചുകൊണ്ട് വല്ല പ്രശ്‌നത്തിലും ആഇശ(റ) പ്രശ്‌നപരിഹാരം കാണുകയുണ്ടായോ? ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണ്? എന്തിന് ആഇശ(റ) യുദ്ധക്കളത്തില്‍ ഇറങ്ങി? അതു നബി(സ)യുടെ നിര്‍ദേശപ്രകാരമായിരുന്നോ? പ്രശ്‌നം ഉണ്ടായാല്‍ നബി(സ)യിലേക്ക് മടങ്ങണമെന്ന നിര്‍ദേശം എന്തുകൊണ്ട് ആഇശ(റ) ബീവി പ്രാവര്‍ത്തികമാക്കിയില്ല? ഖുബൂരികള്‍ തമ്മിലുള്ള (മുടിയുടെ പ്രശ്‌നം പോലെ) വല്ല പ്രശ്‌നവും നബി(സ)യുടെ ഖബറിനെ സമീപിച്ച് പരിഹാരം കണ്ടെത്തിയോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?
മൂന്നു കഷ്‌ണം കഫന്‍ പുടവയായ തുണിയിലൂടെയും മണ്ണിലൂടെയും കല്ലുകള്‍ക്കിടയിലൂടെ ആയിശ(റ)യുടെ നഗ്നത കാണാമെങ്കില്‍ ഒരു പര്‍ദയുടെ മറ ഭേദിച്ചും കാണാമല്ലോ എന്ന ഡോക്‌ടറുടെ `ബുദ്ധിപരമായ' ഈ ചോദ്യം നാമും ചോദിക്കുകയാണ്. ``മദീനയിലെ മസ്‌ജിദുന്നബവിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി ആണിയടിച്ചപ്പോള്‍ അതിന്റെ ശബ്‌ദം ഖബ്‌റില്‍ കഴിയുന്ന നബി(സ)യെ അലോസരപ്പെടുത്തുമെന്ന് ഭയന്ന് പതുക്കെയടിക്കാന്‍ നിര്‍ദേശിച്ച ആഇശ(റ) മരണാനന്തര കേള്‍വിയെക്കുറിച്ച് പിന്നീടെങ്കിലും അശേഷം സംശയിച്ചിട്ടില്ലന്നു വ്യക്തം (സുന്നിവോയ്‌സ് 2012 മാര്‍ച്ച് 1-15, പേജ് 26).
പതുക്കെ ആണിയടിച്ചാല്‍ അതു നബി(സ) കേള്‍ക്കുകയില്ലെങ്കില്‍ കേരളത്തില്‍ വെച്ച് ഖുബൂരികള്‍ നബി(സ) പതുക്കെ വിളിച്ച് തേടിയാല്‍ നബി(സ) അതു കേള്‍ക്കുകയില്ലെന്ന് ഇവര്‍ സമ്മതിക്കുന്നു!! അപ്പോള്‍ എത്ര ദൂരത്തുനിന്ന് എത്ര ശബ്‌ദത്തില്‍ വിളിച്ചാലാണ് മരണപ്പെട്ടവര്‍ കേള്‍ക്കുകയെന്ന് ഇവര്‍ വ്യക്തമാക്കണം. മുസ്‌ലിയാര്‍ കിടപ്പറയില്‍ വെച്ച് മുഹ്‌യുദ്ദീന്‍ ശൈഖേ എന്നെ രക്ഷിക്കണമേ എന്ന് വിളിച്ചുതേടിയാല്‍ മുഹ്‌യിദ്ദീന്‍ ശൈഖും ഉമറും(റ) ആ വിളി കേള്‍ക്കുകയും കാണുകയും ചെയ്യുമെങ്കില്‍ മുസ്‌ലിയാര്‍ കിടപ്പറയില്‍ തന്റെ ഭാര്യയോട് സല്ലപിക്കുന്നതും ലൈംഗിക ബന്ധം സ്ഥാപിക്കുന്നതും ശൈഖും ഉമര്‍(റ)വും കേള്‍ക്കുകയും കാണുകയും ചെയ്യുകയില്ലേ? ബനൂഇസ്‌റാഈല്യരോട് യൂസഫ് നബി(അ) എന്റെ എല്ലുകള്‍ നിങ്ങള്‍ എന്റെ സ്വദേശമായ കന്‍ആനില്‍ അവസാനം കൊണ്ടുപോയി ഖബറടക്കണെന്ന് വസ്വിയ്യത്ത് ചെയ്യുകയും അവസാനം ജൂതന്മാര്‍ അദ്ദേഹത്തിന്റെ ഖബറ് തുറന്നപ്പോള്‍ എല്ലുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും എല്ലുകള്‍ അവര്‍ എടുത്തു കന്‍ആനില്‍ കൊണ്ടുപോയി ഖബറടക്കം ചെയ്‌തുവെന്നും ഹാക്കിം ഉദ്ധരിച്ച സ്വഹീഹായ ഹദീസില്‍ പറയുന്നു. അലവി സഖാഫിയുടെ ഇസ്‌തിഗാസ എന്ന സി ഡിയിലെ പ്രസംഗത്തിലും ഈ ഹദീസ് ഉദ്ധരിക്കുന്നു. പക്ഷേ, മുസ്‌ലിയാര്‍ ഈ ഭാഗം വെട്ടിമാറ്റിയാണ് ഹദീസ് വായിച്ച് അര്‍ഥം പറയുന്നത്.
ബൈബിളിലും ഈ സംഭവം വിവരിക്കുന്നതു കാണാം (ഉല്‍പത്തി: 50, 24 ഹാക്കിം, ഹ. നമ്പര്‍ 3576, സൂറ: ശുഅറാഅ്‌ന്റെ വ്യാഖ്യാനത്തില്‍) ഉസൈര്‍ നബി(സ)യെ അല്ലാഹു നൂറ് വര്‍ഷം മരിപ്പിച്ചുകിടത്തി. തന്റെ അടുത്തുള്ള കഴുത ചത്ത് എല്ലുകള്‍ ആയതുപോലും അദ്ദേഹം അറിഞ്ഞില്ല. പലസ്‌തീനില്‍ നടന്ന മാറ്റങ്ങളും അറിഞ്ഞില്ല. ലോകത്ത് നടന്ന യാതൊരു സംഭവവും മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന് അറിയാന്‍ സാധിച്ചില്ല. ഇതു വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കഥയാണ്. ഗുഹാവാസികളായ ഔലിയാക്കളെ മുന്നൂറില്‍ അധികം വര്‍ഷം അല്ലാഹു ഉറക്കിക്കിടത്തി. ലോകത്തു നടന്ന യാതൊരു സംഭവവും അവര്‍ കേള്‍ക്കുകയും കാണുകയും ചെയ്‌തില്ല. ഇതും വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കഥയാണ്.
ഈ കാലത്ത് ജീവിച്ചിരുന്ന ഖുബൂരികള്‍ ഉസൈര്‍ നബിയെയും ഗുഹാവാസികളെയും വിളിച്ചുതേടിയിരുന്നുവെങ്കില്‍ ആ വിളി അവര്‍ കേള്‍ക്കുമായിരുന്നോ? ഖുബൂരികളെ കാണുമായിരുന്നുന്നോ? അല്ലാഹു ഗുഹാവാസികളെ വലതുഭാഗത്തേക്കും ഇടതു ഭാഗത്തേക്കും മറിച്ചിട്ടുകൊണ്ടിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ തന്നെ പറയുന്നു. തഫ്‌സീര്‍ ജലാലൈനിയില്‍ ഇതിന്റെ കാരണം പറയുന്നതു കാണുക.'' (ഭൂമി അവരുടെ മാംസങ്ങള്‍ തിന്നാതിരിക്കുവാന്‍ വേണ്ടിയായിരുന്നു ഇത്.'` (തഫ്‌സീര്‍ ജലാലൈനി)