ജിന്ന്‌ വാദം: തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍!

അബൂഹിമ 

 ആദര്‍ശവ്യതിയാനത്തിന്റെ ഇല്ലാക്കഥകളുമായി ഇസ്‌ലാഹി കേരളത്തില്‍ അഴിഞ്ഞാടി ആദര്‍ശപ്രസ്ഥാനത്തെ കുത്തിപ്പിളര്‍ത്തിയവര്‍ നിന്ദ്യതയുടെ അഗാധതയിലാണിപ്പോള്‍. അനിവാര്യമായ തിരിച്ചടിയുടെ കാലുഷ്യം മറുപാളയത്തില്‍ അസ്വാരസ്യങ്ങളുടെയും ചേരിപ്പോരിന്റെയും പുകപടലമുയര്‍ത്തുന്നു. വെല്ലുവിളികള്‍ മുതല്‍ വിഴുപ്പലക്കലുകളും തെറിയഭിഷേകവും വരെ പോരടിച്ച്‌ കൊണ്ടിരിക്കുന്ന ഇരുവിഭാഗങ്ങളും മത്സരിച്ച്‌ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാത്വികരായ ഇസ്‌ലാഹി പണ്ഡിതന്മാരുടെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരുടെയും പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ യുവജനവിഭാഗത്തിന്റെയും ആദര്‍ശത്തെ ചോദ്യം ചെയ്‌തും സ്വയം പത്തരമാറ്റ്‌ ആദര്‍ശം അവകാശപ്പെട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഒരു കഷ്‌ണമായി പുറത്ത്‌ പോയവരിന്ന്‌ അര ഡസന്‍ കഷ്‌ണങ്ങളായി മാറുകയാണ്‌.

തിരിച്ചടികളുടെ വേലിയേറ്റത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ ഒരു തനിയാവര്‍ത്തനത്തിന്റെ നിറവും മണവുമുണ്ടാവുന്നത്‌ യാദൃച്ഛികമാണെന്ന്‌ കരുതാന്‍ ന്യായമില്ല. ചെയ്‌തുകൂട്ടിയ അധര്‍മങ്ങളുടെയും പറഞ്ഞുപരത്തിയ അന്യായങ്ങളുടെയും തിരിച്ചടി അനിവാര്യമായ നിശ്ചയമായി വേണം വിശ്വാസികള്‍ ഉള്‍ക്കൊള്ളാന്‍. തിരിച്ചറിവ്‌ പകരുന്ന പരീക്ഷണങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എ പി വിഭാഗത്തിലെ സക്കരിയ വിഭാഗവും അബ്‌ദുര്‍റഹ്‌മാന്‍ സലഫി വിഭാഗവും ചേരിതിരിഞ്ഞ്‌ നടത്തുന്ന വിശദീകരണ പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പഴയ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലഘട്ടം മുന്നില്‍ വെച്ച്‌ വിലയിരുത്തുകയാണിവിടെ. കൂടുതലൊന്നും അനുബന്ധ വിശദീകരണങ്ങളാവശ്യമില്ലാത്ത വിധം നേരിന്റെ വഴിയിലേക്കൊരു ചൂണ്ടുപലകയായി ആ വാചകങ്ങള്‍ മുജാഹിദുകള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞ്‌ നില്‍ക്കുകയാണ്‌.


 ഇക്കണ്ടതാണ്‌ കെ എന്‍ എമെങ്കില്‍ എന്തിനു നാം ആട്ടിയോടിച്ചു വെറുതെയാ പാവങ്ങളെ -സകരിയ്യ സ്വലാഹി 

 ആദര്‍ശവ്യതിയാനവും അധര്‍മ്മവും നയനിലപാടിലെ വ്യതിയാനവുമൊക്കെയായി എ പി വിഭാഗം മുജാഹിദുകള്‍ക്ക്‌ നേരെ ഉന്നയിച്ച ഓരോ ആരോപണങ്ങളും ആരോപകരിലുമുളളതാണെന്നും അതുകൊണ്ട്‌ തന്നെ ആരോപണങ്ങളിലും പുറത്താക്കലിലും കഴമ്പില്ലെന്നും നാമന്നേ പറഞ്ഞില്ലേ? 

 പണ്ട്‌ മുജാഹിദുകള്‍ കണ്ടാല്‍ എന്തൊരു സ്‌നേഹമായിരുന്നു. ഇപ്പോള്‍ പരസ്‌പരം സംശയമാ.. ഇവനേതാ, മറ്റേതാണോ.. എന്നൊക്കെ...... ആരാ ഈയൊരവസ്ഥ ഉണ്ടാക്കിയത്‌? അവനെ പിടിച്ച്‌ പുറത്തിടാന്‍ തയ്യാറവണം..... -സകരിയ്യ സ്വലാഹി 

 ആരാ ഈയൊരവസ്ഥ ഉണ്ടാക്കിയത്‌...? 

 സീഡി ടവറിലെ ചില്ലുകൂട്ടില്‍ ചിലര്‍ ഇരിക്കുന്നത്‌ കണ്ടാല്‍ അവര്‍ക്ക്‌ സി ഡി ടവര്‍ സ്‌ത്രീധനം കിട്ടിയതാണെന്ന്‌ തോന്നൂം. ആയിരക്കണക്കിന്‌ പ്രവര്‍ത്തകരുടെ അധ്വാനഫലമാണ്‌ സി ഡി ടവറെന്ന്‌ നേതാക്കള്‍ മറക്കണ്ട -സകരിയ്യ സ്വലാഹി 

 മര്‍ക്കസുദ്ദവയെപറ്റി വ്യാജാരോപണങ്ങള്‍ കെട്ടിച്ചമച്ചപ്പോള്‍ ചേര്‍ത്ത്‌ പറഞ്ഞിരുന്ന ഒരു കപടവിലാപം ഇപ്പോള്‍ സ്വന്തം ആസ്ഥാനത്തിനു നേരെ വിളിച്ച്‌ പറയേണ്ടി വന്നു. 

 യഥാര്‍ഥ ആദര്‍ശത്തെ സഹായിക്കാത്തവര്‍, ആദര്‍ശത്തിന്റെ ശത്രുക്കളെ സഹായിക്കുന്നവര്‍ കെ എന്‍ എമ്മിലോ കെ ജെ യുവിലോ ഉണ്ടാവില്ല -ടി പി അബ്ദുല്ലക്കോയ മദനി 

അപ്പോള്‍ പിന്നെ ആപ്പീസ്‌ പൂട്ടേണ്ടി വരുമല്ലോ 

 `അദൃശ്യമായ രീതിയില്‍ ഗുണമോ ദോഷമോ പ്രതീക്ഷിക്കുന്നത്‌ ഉമര്‍ മൗലവി പഠിപ്പിച്ച തൗഹീദല്ല..' (ഫാതിഹയുടെ തീരത്ത്‌ ഉദ്ധരിച്ചുകൊണ്ട്‌ അനസ്‌ മുസ്‌ലിയാര്‍) 

 ആലുവ, മട്ടാഞ്ചേരി, ചക്കരപ്പറമ്പ്‌, ഒടുവില്‍ മൂവാറ്റുപുഴയും... മാനം കളഞ്ഞില്ലേ രണ്ട്‌ കൂട്ടരും ചേര്‍ന്ന്‌ 

 സക്കരിയയും കൂട്ടരും പുതിയ എസ്‌ എസ്‌ എഫ്‌ (ശൈത്താന്‍ സേവ ഫെഡറേഷന്‍). -അനസ്‌ മുസ്‌ലിയാര്‍ 

മുജാഹിദുളെ സലാംസുല്ലമി ഫാന്‍സ്‌ (എസ്‌ എസ്‌ എഫ്‌) എന്ന്‌ കളിയാക്കിയത്‌ ഓര്‍മയുണ്ടോ? 

സകരിയ വെറും മൈക്ക മാത്രമാണ്‌ -അനസ്‌ മുസ്‌ലിയാര്‍ 

 മൈക്കകളേ എന്ന സക്കരിയയുടെ, മുജാഹിദുകള്‍ക്ക്‌ നേരെയുളള പരിഹാസവിളി ഓര്‍മ്മവരുന്നു. 

 അനസ്‌ മുസ്‌ലിയാരെ അനസ്‌ മൗലവി എന്ന്‌ കുറച്ച്‌ കാലം വിളിച്ചത്‌ ഞങ്ങളുടെ ഔദാര്യമായിരുന്നു. -മുജാഹിദ്‌ ബാലുശ്ശേരി 

 അനസിനെ മൗലവി ആയി അംഗീകരിക്കാത്ത മുജാഹിദുകളുടെ ദീര്‍ഘദൃഷ്‌ടി ഇപ്പോള്‍ ബോധ്യമായില്ലേ 

 തൗഹീദ്‌ പ്രബോധനവീഥിയില്‍ താന്‍ കൈപിടിച്ച്‌ കൊണ്ടുവന്ന സക്കരിയ ഇപ്പോള്‍ എനിക്ക്‌ തരുന്ന ഗുരുദക്ഷിണയാണിപ്പോഴത്തെ ആരോപണങ്ങള്‍ -അബ്‌ദുര്‍റഹ്‌മാന്‍ സലഫി 

 അബ്ദുസ്സലാം സുല്ലമി എന്ന യഥാര്‍ഥ ഗുരുവിനെ കടിച്ച്‌ കീറാന്‍ തണലും ആയുധവും നല്‍കി പറഞ്ഞയക്കുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല അല്ലേ. 

 ഒരു ടീമിന്‌ ഇല്ലാത്ത വാദം അവരുടെ മേലെ വെച്ച്‌ കെട്ടുമ്പോള്‍, അവര്‍ ചെയ്യാത്തതിന്റെ പേരില്‍ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ തീര്‍ച്ചയായും അവരുടെ കൂടെ അല്ലാഹു ഉണ്ട്‌ -മുജാഹിദ്‌ ബാലുശ്ശേരി 

 പത്തു വര്‍ഷങ്ങളായി അല്ലാഹുവിന്റെ ആ തണല്‍ ഞങ്ങള്‍ മുജാഹിദുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. 

 എനിക്കു അസൂയ വെക്കാന്‍ മാത്രമുളള സ്ഥാനത്ത്‌ സ ക്കരിയ്യ എത്തിപ്പെട്ടിട്ടില്ല, അതിനു മാത്രമുളള വിവരമൊന്നും അദ്ദേഹത്തിനില്ല -അബ്‌ദുര്‍റഹ്‌മാന്‍ സലഫി 

 രണ്ടാളും പരസ്‌പരം തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ മുജാഹിദുകള്‍ക്ക്‌ പണി കുറഞ്ഞു. 

ഒരാളില്‍ ഒരു തെറ്റു കണ്ടാല്‍ അത്‌ പരസ്യമാക്കുന്നത്‌ ശരിയല്ല -ഹുസൈന്‍ സലഫി 

 പത്ത്‌ കൊല്ലം മുന്‍പ്‌ ഈ ഹദീസും ആയത്തും ഒന്നും ഇറങ്ങിയിട്ടില്ലായിരുന്നോ? 

 നല്ലൊരു ബി എം ഡബ്ല്യു കാര്‍ ഒരു കളളുകുടിയന്‍ െ്രെഡവ്‌ ചെയ്‌താല്‍ എന്തായിരിക്കും അവസ്ഥ... ആ കാര്‍ എവിടെയെങ്കിലും ആക്‌സിഡന്റ്‌ ആകും.... ഒരു നല്ല മനുഷ്യന്‍ ആണ്‌ ഓടിക്കുന്നത്‌ എങ്കില്‍ അത്‌ സുരക്ഷിതമായി എത്തേണ്ടിടത്ത്‌ എത്തും. (സി ഡി ടവര്‍ കെ എന്‍ എമ്മിനെ കുറിച്ച്‌ മുജാഹിദ്‌ ബാലുശ്ശേരി) 

 തെരഞ്ഞെടുപ്പ്‌ യോഗം അട്ടിമറിക്കാന്‍ ഇറക്കുമതി ചെയ്‌ത ഗുണ്ടകളെ കുറിച്ച ഒരു പരാമര്‍ശത്തെ നേതാക്കള്‍ കളളുകുടിയന്മാരെന്ന്‌ പറഞ്ഞെന്ന്‌ തെറ്റിധരിപ്പിച്ചവര്‍ക്ക്‌ ഇതിലും വലിയൊരു തിരിച്ചടി കിട്ടാനുണ്ടോ? 

ആദര്‍ശവ്യതിയാനം ആരോപിക്കുതിനു മുന്‍പ്‌ അത്‌ ആരോപിതരെ ബോധ്യപ്പെടുത്തണം -സക്കരിയ്യ 

 ഹാവൂ.. എന്തു നല്ല വെളിപാട്‌. മേല്‌ നൊന്താല്‍ സത്യംപറയാം അല്ലേ. 

 കെ വിക്കും കെ കെ പിക്കും ഇരിവേറ്റിക്കും സലഫിക്കും നിഅ്‌മത്തിനും ഒന്നും നടപടിയില്ല. എനിക്കെതിരെ മാത്രം നടപടി -സക്കരിയ്യ 

 പഴയനാളുകള്‍ താങ്കള്‍ക്ക്‌ ഓര്‍മ്മയില്ലേ. ഇങ്ങോട്ട്‌ ആരോപിച്ച എല്ലാം അവിടെ അകത്തളത്ത്‌ ഉണ്ടായിരുന്നല്ലോ. പക്ഷെ, സ്വന്തക്കാരായി എന്ന ഒറ്റ ആനുകൂല്യത്തിലല്ലേ അന്നവര്‍ രക്ഷപ്പെട്ടത്‌? എം എം അക്‌ബര്‍ എഴുതിയ വരികള്‍ക്ക്‌ പോലും ഐ എസ്‌ എമ്മിനു ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. അനിവാര്യമായ തിരിച്ചടി! 

 എസ്‌ എല്‍ ആര്‍ സിയിലുളളത്‌ പച്ചച്ചേകന്നൂരികള്‍.-" -സകരിയ്യ 

 ഒരു സംശയം, കഴിഞ്ഞ മാസമാണോ ഇത്‌ സംഭവിച്ചത്‌? 

 എന്റെ മടവൂരി സുഹൃത്തുക്കളേ... അബ്‌ദുര്‍റഹ്‌മാന്‍ സലഫിയുടെ വലയില്‍ നിങ്ങള്‍ പെട്ടുപോവല്ലേ, വിവാദത്തില്‍ കക്ഷിചേര്‍ന്ന്‌ മടവൂരി സുഹൃത്തുക്കളുടെ വ്യക്തിത്വം കളഞ്ഞു കുളിക്കരുത്‌!! -സക്കരിയ്യ 

 ഓഹ്‌ അതുശരി, അവര്‍ക്ക്‌ വ്യക്തിത്വമൊക്കെ ഉണ്ട്‌ അല്ലേ 

 പ്രശ്‌നം തീരാന്‍, പിളര്‍പ്പ്‌ ഒഴിവാക്കാന്‍ നിര്‍ബന്ധത്തിനു വഴങ്ങി രേഖയില്‍ ഒപ്പിട്ടു. ഒപ്പിട്ടു കഴിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച്‌ ഒപ്പിടിച്ചതാ എന്ന്‌ പുറത്ത്‌ ഇറങ്ങി പറയുന്നു. -സക്കരിയ്യ 

 പടച്ചോനേ... ആ പഴയ ജംഇയ്യത്ത്‌ തീരുമാനത്തിലെ നമ്മുടെ നേതാക്കളുടെ ഒപ്പ്‌...........  

രണ്ടിലും പെടാത്ത ഒരു മൂന്നാംകക്ഷി ഇപ്പോഴത്തെ പരസ്‌പര പോര്‌ കാണുമ്പോള്‍ ഇരു വിഭാഗത്തിനും പരലോകത്തില്‍ വിശ്വാസമില്ലെന്ന്‌ പറയും-സക്കരിയ്യ 

 പത്ത്‌ കൊല്ലം മുന്‍പ്‌ ഈ തിരിച്ചറിവ്‌ സക്കരിയാക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നെങ്കില്‍..... 

 ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ്‌ രീതി അട്ടിമറിച്ചുകൊണ്ടാണ്‌ പലരും ഇപ്പോള്‍ കെ എന്‍ എമിന്റെ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്‌ -സകരിയ 

 കെ പിയുടെ മയ്യിത്ത്‌ മറമാടുന്നതിനു മുന്‍പ്‌ തന്നെ എ പിയെ സെക്രട്ടറി ആയി അവരോധിച്ച രീതി മുജാഹിദുകള്‍ മുന്‍പ്‌ വിമര്‍ശിച്ചതായിരുന്നല്ലോ വലിയ പ്രശ്‌നം. 99ലെ തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക്‌ നേതൃത്വം നല്‍കിയവന്‍ തന്നെ ഇത്‌ പറയുമ്പോള്‍ ആര്‍ക്കുമൊന്നും പറയാനില്ലേ... 

 മുഖാമുഖം പരിപാടിക്ക്‌ വിളിച്ചാല്‍ നിവൃത്തിയില്ലെങ്കില്‍ മാത്രമെ പോകാവൂ. ശത്രുവിനെ മുഖാമുഖം കാണുന്നതില്‍ നിന്ന്‌ ഒഴിവാകണമെന്നതിന്‌ മതത്തിന്റെ നിര്‍ദ്ദേശമുണ്ട്‌ -സകരിയ്യ 

 ഓഹ്‌.. അതും!!... ഖണ്ഡന മണ്ഡനം, വാദപ്രതിവാദം.... നിവൃത്തിയില്ലെങ്കില്‍ മാത്രം! `

അനസും കായക്കൊടിയും അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും കളവുപറയുന്നു' -സകരിയ സ്വലാഹി. സക്കരിയയും കൂട്ടരും കളവ്‌പറയുന്നു (അബ്‌ദുര്‍റഹ്‌മാന്‍ സലഫി, അനസ്‌, എം എം മദനി...) 

 ഒരു പതിറ്റാണ്ട്‌ കഴിഞ്ഞില്ലേ മുജാഹിദുകള്‍ ഈ മുന്നറിയിപ്പ്‌ തന്നിട്ട്‌? 

 എന്തേ അന്ന്‌ എന്റെ ശിര്‍ക്ക്‌ നിങ്ങള്‍ക്ക്‌ പ്രശ്‌നമാവാഞ്ഞത്‌. 8 കൊല്ലം കഴിഞ്ഞപ്പോഴാണോ ശിര്‍ക്ക്‌ ശിര്‍ക്കായത്‌ -സക്കരിയ്യ അബ്‌ദുര്‍റഹ്‌മാന്‍ സലഫിയോട്‌ 

 സലാം സുല്ലമിക്കെതിരായ ഹദീസ്‌ നിഷേധ ആരോപണ വിഷയത്തില്‍ ഈ ചോദ്യം നാമെത്ര ചോദിച്ചു? 

 തന്നെ വലിയ മുഹദ്ദിസ്‌ എന്ന്‌ പരിഹസിക്കുന്നു. ഞാന്‍ മുഹദ്ദിസാണെന്ന്‌ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല -സക്കരിയ്യ 

 അബ്‌ദുസ്സലാം സുല്ലമിയെ ലോക മുഹദ്ദിസ്‌ എന്ന്‌ പരിഹസിച്ച ആ നാവു തന്നെയല്ലേ ഇത്‌. 

 പരാതിക്കാരനും അന്വേഷകനും വിധിപറയുന്ന ജഡ്‌ജിയും വിധി വിശദീകരിക്കുന്നവനും ഒരാള്‍ തന്നെ -സക്കരിയ്യ 

 പത്ത്‌ വര്‍ഷം മുന്‍പ്‌ മുജാഹിദുകളുടെ ആ വേദന ഇപ്പോള്‍ സക്കരിയ ഏറ്റുപറയുന്നു! 

 സലഫി എ കെ പി സി ടി എ എന്ന മാര്‍ക്‌സിസ്റ്റ്‌ സംഘടന അറബിക്‌ കോളജില്‍ തുടങ്ങിയ ആളാണ്‌ -സക്കരിയ്യ 

പാവം.. ഇത്രയും കാലം അറിയില്ലായിരുന്നു. 

 മടവൂരികളും സകരിയ്യാക്കളും സഖ്യത്തില്‍, മടവൂരികള്‍ക്ക്‌ മരുന്നുണ്ടാക്കികൊടുക്കലാണ്‌ ഇവരുടെ പണി -അബ്‌ദുര്‍ റഹ്‌മാന്‍ സലഫി. 
മടവൂരികള്‍ ഉണ്ടാക്കിയ ക്ലിപ്പുകളാണ്‌ സലഫി വിഭാഗത്തിന്റെ ആശ്രയം -സക്കരിയ്യ 

 മുജാഹിദുകളെ വിട്ടേക്ക്‌... ഞങ്ങള്‍ക്ക്‌ വേറെ പണിയുണ്ട്‌ 

 ജിന്നുകള്‍ അദൃശ്യരാണ്‌.. അതുകൊണ്ട്‌ അഭൗതികവുമാണ്‌ -അബ്‌ദുര്‍റഹ്‌മാന്‍ സലഫി 

 കാര്യം തിരിഞ്ഞ്‌ വരുന്നുണ്ട്‌ 

 ഞങ്ങള്‍ പിളര്‍ന്ന്‌ പോവുമെന്ന്‌ ആരും കണക്ക്‌ കൂട്ടണ്ട. അബ്‌ദുര്‍റഹ്‌മാന്‍ സലഫി സംഘടനാ സാങ്കേതികത്വം ദുരുപയോഗം ചെയ്‌ത്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി എന്റെ വായ മൂടിക്കെട്ടുകയും ആ സന്ദര്‍ഭം സമര്‍ത്ഥമായി മുതലെടുത്ത്‌ എനിക്ക്‌ പറയാനുളള്ളത്‌ നാടൊട്ടുക്കും വിശദീകരിച്ച്‌ നടക്കുകയാണ്‌. ഈ സാഹചര്യത്തില്‍ എനിക്ക്‌ പറയാനുളളത്‌ പറയാന്‍ അവസരം നല്‍കാതെ എന്നെ മാനസികമായി പീഡിപ്പിക്കാനും പുറത്താക്കാനും ശ്രമിക്കുന്നത്‌ അനീതിയാണ്‌. -സക്കരിയ്യ 

 പത്ത്‌ വര്‍ഷം മുന്‍പ്‌ ഇതേ സക്കരിയയുടെ നാവ്‌ കൊണ്ട്‌ ഹുസൈന്‍ മടവൂരിനു നേരെ നടത്തിയ അക്രമം അദ്ദേഹം മറന്നോ? ഹുസൈന്‍ മടവൂരിനോട്‌, നിങ്ങള്‍ കാരണം സംഘടന പിളരാന്‍ പോവുന്നു എന്ന്‌ വിചാരിച്ച്‌ ഒന്ന്‌ തല്‍ക്കാലം മാറി നിന്നൂടെ എന്ന്‌ താന്‍ ചോദിച്ച കഥ അന്ന്‌ സക്കരിയ പരിഹാസം കലര്‍ന്ന ഭാഷയിലാണല്ലോ അന്ന്‌ പ്രസംഗിച്ചത്‌. ഞാന്‍ മാറി നില്‍ക്കാം എന്ന്‌ പറയുന്നതിനു പകരം, എന്നെ കുറിച്ച്‌ സംഘടനാ വേദികളില്‍ ചില ആരോപണങ്ങള്‍ എന്റെ അഭാവത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. എനിക്ക്‌ അതിനെ കുറിച്ച്‌ ആ വേദികളില്‍ തന്നെ വിശദീകരിക്കാന്‍ അവസരം വേണം എന്നാണത്രെ മടവൂര്‍ അദ്ദേഹത്തോട്‌ പറഞ്ഞത്‌. കുഞ്ഞാപ്പൂന്റെ പൂതി എന്ന്‌ പറഞ്ഞാ ണ്‌്‌ സക്കരിയ അതിനെ പരിഹസിച്ചത്‌. കൃത്യം പത്ത്‌ വര്‍ഷം കഴിയുമ്പോള്‍ ഞാനൊരു കുഞ്ഞാപ്പുവാകും എന്നായിരുന്നു അന്നയാളുടെ വാക്കിന്റെ അര്‍ത്ഥം എന്ന്‌ ഇപ്പോള്‍ മനസ്സിലാവുന്നു. 

 ഗള്‍ഫിലെ സലഫികളും കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനവും തമ്മില്‍ ആശയപരമായി തന്നെ ഒട്ടേറെ ഭിന്നതകളുണ്ട്‌ (അബ്‌ദുര്‍റഹ്‌മാന്‍ സലഫി) 

ഇതു തന്നെയല്ലേ നേതാവേ, ഞങ്ങള്‍ അന്ന്‌ നാഴികക്ക്‌ നാല്‍പത്‌ വട്ടം ഓര്‍മ്മിപ്പിച്ചത്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Follow by Email

Total Pageviews